Malayalam
ഹോമോഷ്വാലിറ്റി എന്നത് ഒരു ലൈംഗി ക വൈകൃതം മാത്രം, 20 വര്‍ഷമാണ് ജ്യോതികയുടെ കഥാപാത്രം സഹിച്ചു കഴിഞ്ഞത്; ഫസല്‍ ഗഫൂര്‍
ഹോമോഷ്വാലിറ്റി എന്നത് ഒരു ലൈംഗി ക വൈകൃതം മാത്രം, 20 വര്‍ഷമാണ് ജ്യോതികയുടെ കഥാപാത്രം സഹിച്ചു കഴിഞ്ഞത്; ഫസല്‍ ഗഫൂര്‍
സ്വവര്‍ ഗാനുരാ ഗം എന്നത് ഒരു ലൈം ഗികവൈകൃതമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. സിനിമയിലെ ഭാര്യ കഥാപാത്രം അതിന്റെ ഇരയാണെന്നും ഗഫൂര്‍ പറഞ്ഞു. ലിവിംഗ് ടുഗതര്‍, സ്വവര്‍ഗരതി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണെന്നും കാതല്‍ സിനിമയൊക്കെ വന്നതും ഇതുമൂലമാണെന്നും ഗഫൂര്‍ പറഞ്ഞു.
‘മൂന്ന് തിന്‍മകളാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ആര്യവത്കരണം, അറബ് വത്കരണം, പാശ്ചാത്യവത്കരണം എന്നിവയാണത്. ലിവിംഗ് ടുഗതര്‍, സ്വ വര്‍ഗര തി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടല്ലേ. കാതല്‍ സിനിമയൊക്കെ ഇതിന്റെ ഭാഗമായിട്ടാണല്ലോ വന്നത്. കാതല്‍ സിനിമയില്‍ ഹോമോസെക്ഷ്വാലിറ്റിയെ അനുകൂലിച്ചാണ് അവര്‍ പറയുന്നത്. അതിലെ ഭാര്യ ഭയങ്കരമായി കഷ്ടപ്പെടുന്നത് കാണിക്കുന്നുണ്ട്. 20 വര്‍ഷമാണ് ജ്യോതികയുടെ കഥാപാത്രം സഹിച്ചു കഴിഞ്ഞത്.
കോടതിയില്‍ അവരോട് ദാമ്പത്യത്തെ കുറിച്ച് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. എത്ര തവണയാണ് ബന്ധപ്പെട്ടത് എന്നാണ് ഇത്. നാല് തവണ മാത്രമാണ് എന്ന് അവര്‍ പയുന്നണ്ട്. എന്തിന് ഇത് സഹിച്ചു എന്ന് ചോദിക്കുമ്പോള്‍ കുട്ടി ഉണ്ടാകാന്‍ വേണ്ടിയാണെന്ന് പറയുന്നുണ്ട്. ആ ഭാര്യ അനുഭവിക്കുന്നതാണ് പറയുന്നത്. ഇതൊക്കെ എങ്ങനെയാണ് പഠിച്ചുവരുന്നത്. പീഡോഫീലിക്‌സ് ആയിട്ടല്ലേ തുടങ്ങുന്നത്.
കോളേജിലും സ്‌കൂളിലും ഒക്കെ അനുഭവമുണ്ടല്ലോ. മദ്രസകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലൈം ഗിക പീഡനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നേരെയല്ല, ആണ്‍കുട്ടികള്‍ക്കെതിരെയാണ്. ഞാന്‍ ഒരു ന്യൂറോളജിസ്റ്റ് ആണ്. അതുകൊണ്ട് എനിക്ക് പറയാന്‍ കഴിയും ഹോ മോഷ്വാലിറ്റി എന്നത് ഒരു ലൈംഗി കവൈകൃതം മാത്രമാണ്. ഈ സ്വ വര്‍ഗാനുരാഗം ശരിക്കും വരുന്നത് പീഡോഫീലിയയില്‍ (കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണം) നിന്നാണ്. സ്വവര്‍ഗാനുരാഗികള്‍ വിവാഹം കഴിഞ്ഞാല്‍ ബൈസെ ക്ഷ്വല്‍ ആകും.
പാശ്ചാത്യവല്‍ക്കരണം സ്ത്രീയെ ഒരു കച്ചവട ചരക്കാക്കിയിരിക്കുകയാണ്. പോ ണ്‍, മോഡലിങ് വ്യവസായങ്ങള്‍ അതിന് തെളിവാണ്. ചെക്കോസ്ലോവാക്യ, കിഴക്കന്‍ യൂറോപ്യന്‍ എന്നിവിടങ്ങളില്‍ നിന്നും ഇത്തരം വ്യവസാത്തിനായി പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്.
നഖാബ് എന്നത് ഒരിക്കലും ഒരു ചോയ്‌സ് അല്ല. നമ്മുടെ മുന്നിലിരിക്കുന്നത് ആരാണെന്ന് അറിയാനുള്ള അവകാശം നമ്മുക്കുണ്ട്. തലയില്‍ തട്ടം ഇടുന്നത് സംസ്‌കാരത്തിന്‍രെ ഭാഗമാണ്, എല്ലായിടത്തും ഉള്ളതാണ് അത്. ഇന്ദിരാഗാന്ധിയും പ്രതിഭാ പട്ടേലുമൊക്കെ തലയില്‍ തട്ടമിട്ടുണ്ട്. താഴ്ന്ന ജാതിക്കാരല്ല, ഉയര്‍ന്ന ജാതിക്കാര്‍ അവരുടെ അരിസ്‌റ്റോക്രസിയുടെ ഭാഗമാണ് അതൊക്കെ’ എന്നും അദ്ദേഹം പറഞ്ഞു.