Movies
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ ഹിന്ദി റീമേക്ക്; നായികയായി സാനിയ മൽഹോത്ര
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ ഹിന്ദി റീമേക്ക്; നായികയായി സാനിയ മൽഹോത്ര
നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രത്തിനെതിരെ പലകോണിൽ നിന്നും വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുന്നു.
സാനിയ മൽഹോത്ര കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ പേര് മിസിസ് എന്നാണ്. റിച്ച എന്ന നവ വധുവായാണ് സാനിയ സിനിമയിൽ എത്തുന്നത്.
എന്റെ കഥാപാത്രത്തിന് മികച്ച പ്രതിരോധശേഷിയുണ്ട്. അവൾ പാത്രം കഴുകുന്നതിൽ നിന്ന് വലിയ സ്വപ്‌നം കാണുന്നതിലേക്ക് എത്തുന്നു. സമൂഹത്തിന്റെ ചങ്ങലകൾ ഭേദിച്ച് സ്വയം കണ്ടെത്തുന്ന കഥാപാത്രങ്ങൾ ചെയ്യുക എന്ന് പറയുന്നത് വെല്ലുവിളിയും ഒരേ സമയം സന്തോഷവുമാണ് എന്നാണ് സാനിയ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്.
മിസിസ് 2023 താലിൻ ബ്ലാക്ക് നൈറ്റ്‌സ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്തിരുന്നു. 2024 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില് ക്ലോസിംഗ് ഫിലിം ആയിരുന്നു മിസിസ്. ആരതി കദവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ ജിയോ ബേബിയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.
