Movies
മമ്മൂട്ടി-ഷാജി കൈലാസ് ചിത്രം വല്യേട്ടൻ ഒടിടിയിൽ; റിലീസ് തീയതി പുറത്തെത്തി
മമ്മൂട്ടി-ഷാജി കൈലാസ് ചിത്രം വല്യേട്ടൻ ഒടിടിയിൽ; റിലീസ് തീയതി പുറത്തെത്തി
മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ പുറത്തെത്തി റെക്കോർഡുകൾ തകർത്ത ചിത്രമാണ് വല്യേട്ടൻ. കഴിഞ്ഞ വർഷം നവംബർ 29 ന് ചിത്രം 4 കെ ദൃശ്യ മികവോടെ തിയേറ്ററിലെത്തിയിരുന്നു. ഇപ്പോഴിതാ വല്യേട്ടൻ ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് വിവരം. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിലേയ്ക്ക് എത്തുന്നത്
ഫെബ്രുവരി ഏഴിനാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.
രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹൻ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വർമനും എഡിറ്റിങ് നിർവഹിച്ചത് എൽ. ഭൂമിനാഥനുമായിരുന്നു. മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യം നേരത്തെ റീറിലീസ് ചെയ്തിരുന്നു.
