
Interviews
“റഹ്മാനുമായി അന്നു തൊട്ടേ മിണ്ടാറില്ല. ഇപ്പോളും അങ്ങനെ തന്നെ” – കെ എസ് ചിത്ര
“റഹ്മാനുമായി അന്നു തൊട്ടേ മിണ്ടാറില്ല. ഇപ്പോളും അങ്ങനെ തന്നെ” – കെ എസ് ചിത്ര

By
“റഹ്മാനുമായി അന്നു തൊട്ടേ മിണ്ടാറില്ല. ഇപ്പോളും അങ്ങനെ തന്നെ” – കെ എസ് ചിത്ര
എ ആർ റഹ്മാന്റെ സംഗീതത്തിൽ മലയാളത്തിന്റെ വാനമ്പാടി ചിത്രക്ക് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഉണ്ട് . സംഗീത ലോകത്തെ പ്രമുഖരായ ഇരുവരും നിരവധി ഹിറ്റുകളാണ് നൽകിയിട്ടുള്ളത്. ഇപ്പോൾ എ ആർ റഹമാനെ പരിചയപ്പെട്ട കാലത്തെ ഓർമ്മകൾ പങ്കു വെയ്ക്കുകയാണ് കെ എസ ചിത്ര .
”രാജാസാറിന്റെ ഏതേതോ എന്ന ഗാനത്തിന്റെ റെക്കോഡിങ്ങ് സമയത്താണ് എ.ആര് റഹ്മാനെ ആദ്യമായി കണ്ടുമുട്ടുന്നത്. റെക്കാഡിങ്ങിന് മുന്‍പ് രാജാ സര് റിഹേഴ്സൽ ചെയ്യും. ഓര്‍ക്കസ്ട്രയോടൊപ്പം തന്നെയാണ് റിഹേഴ്സല്‍ നടത്തുക. അപ്പോള്‍ ദിലീപ് കീബോര്‍ഡ് ചെയ്യൂ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അന്ന് ദിലീപ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. റെക്കാര്‍ഡിങ്ങ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു ചെറിയ പയ്യന് പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ട് കാറില്‍ കയറുന്നത് കണ്ടിരുന്നു. ഇത് ആരാണ്? എന്ത് ജോലി ചെയ്യുന്നു? എന്നൊക്കെ ചിന്തിച്ചിരുന്നു. അപ്പോഴാണ് അവിടെയുള്ളവര്‍ പറഞ്ഞത് ആര്.കെ ശേഖറിന്റെ മകനാണ്, കീബോര്‍ഡ് വായിക്കുകയാണെന്ന്. വളരെ ചെറിയൊരു കുട്ടിയായിരുന്നു അന്ന് റഹ്മാന്. ഇത്രയും ചെറിയ കുട്ടിയാണോ കീബോര്‍ഡ് വായിക്കുന്നത് എന്നോര്‍ത്ത് ഞാൻ അത്ഭുതപ്പെട്ടുപോയിരുന്നു.
പിന്നീടാണ് ദിലീപ് എന്ന പേര് എ.ആര് റഹ്മാന് എന്നാക്കിയത്. പിന്നീട് ചില സംഗീത സംവിധായകര്‍ക്കൊപ്പം കീബോര്‍ഡ് വായിക്കുന്നത് കണ്ടിരുന്നു. പക്ഷേ, ഞാനും റഹ്മാനും അന്തര്‍മുഖരായിരുന്നു. അതു കൊണ്ടു തന്നെ അന്നൊന്നും ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല.
എന്നോട് വന്ന് സംസാരിക്കുന്നവരോട് മാത്രമേ ഞാന്‍ സംസാരിച്ചിരുന്നുള്ളു. അതുകൊണ്ട് തന്നെ ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. പിന്നീട് റോജയുടെ റെക്കോഡിങ്ങ് സമയത്താണ് റഹ്മാനെ കാണുന്നത്. ഇപ്പോഴും ഞങ്ങള്‍ അധികം സംസാരിക്കാറില്ല. ആവശ്യമുളള കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളൂ. പക്ഷേ തന്റെ കൂടെ ജോലി ചെയ്യുന്ന ഒരോരുത്തരോടും വളരെ ബഹുമാനത്തോടെയാണ് റഹ്മാന് പെരുമാറുക. എന്റെ ഒരുപാട് ഹിറ്റുകള്‍ അദേഹത്തിന്റെ സംഗീതത്തില്‍ പിറന്നതാണ്-ചിത്ര പറഞ്ഞു.
k s chithra about A R rahman
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...