
Interviews
മോഹൻലാലിന്റെ രണ്ടാമൂഴത്തിലെ ഗാനങ്ങളുടെ പ്രത്യേകതയെ കുറിച്ച് എ.ആർ റഹ്മാൻ !!
മോഹൻലാലിന്റെ രണ്ടാമൂഴത്തിലെ ഗാനങ്ങളുടെ പ്രത്യേകതയെ കുറിച്ച് എ.ആർ റഹ്മാൻ !!

മോഹൻലാലിന്റെ രണ്ടാമൂഴത്തിലെ ഗാനങ്ങളുടെ പ്രത്യേകതയെ കുറിച്ച് എ.ആർ റഹ്മാൻ !!
മോഹൻലാൽ ഭീമനായെത്തുന്ന ‘രണ്ടാമൂഴം’ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന സിനിമയായി മാറുമെന്ന അഭിപ്രായവുമായി എ.ആർ റഹ്മാൻ. പ്രശസ്ത തമിഴ് ചാനലിലാണ് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ വരാൻ പോകുന്ന പ്രോജക്ടുകളെ കുറിച്ച് പറയുമ്പോഴായിരുന്നു രണ്ടാമൂഴത്തെ കുറിച്ചും, മോഹൻലാലിനെ കുറിച്ചും റഹ്മാൻ മനസ്സ് തുറന്നത്.
ലോകപ്രശസ്ത സംഗീത സംവിധായകനും, ഇന്ത്യയുടെ അഭിമാനമായി ഓസ്കാർ പുരസ്കാരം കരസ്ഥമാക്കിയ ആളുമാണ് എ.ആർ റഹ്മാൻ. അദ്ദേഹമാണ് രണ്ടാമൂഴത്തിനായി സംഗീതം ഒരുക്കുന്നത്. മലയാളത്തിൽ ഇതിന് മുൻപ് ‘യോദ്ധ’ എന്ന ഒരു സിനിമക്ക് വേണ്ടി മാത്രമേ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളൂ. അതും മോഹൻലാൽ സിനിമ തന്നെ ആയിരുന്നു.
രണ്ടാമൂഴം തന്റെ ജീവിതത്തിൽ ഏറെ വെല്ലുവിളി ഉയർത്തുന്ന സിനിമയായിരിക്കുമെന്നാണ് എആർ റഹ്മാനും പറയുന്നത്. ഇത്തരമൊരു പ്രൊജക്ടുമായി സഹകരിക്കുമ്പോൾ ഒരുപാട് ഗൃഹപാഠം ആവശ്യമാണ്. ഭീമനെ കുറിച്ചും, അതിൽ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ അനുയോജ്യമായ സംഗീതം നല്കാൻ കഴിയൂ – എ.ആർ റഹ്മാൻ പറയുന്നു.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ സമീപിച്ചിരുന്നതായി വളരെ മുൻപ് തന്നെ വെളിപ്പെടുത്തിയ എ.ആർ റഹ്മാൻ പക്ഷെ സിനിമയെ കുറിച്ച് ഏറെയൊന്നും വെളിപ്പെടുത്താൻ തയ്യറായില്ല.
A.R Rahman about the music and background score of ‘Randaamoozham’
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...