Connect with us

“വാപ്പച്ചിക്ക് ലോട്ടറിയടിച്ചെന്നു വച്ച് നിനക്കും അങ്ങനെയുണ്ടാകണം എന്നില്ല” – ആ ഉപദേശത്തെ കുറിച്ച് ദുൽഖർ സൽമാൻ

Interviews

മലയാള സിനിമയിൽ താരാധിപത്യവും അതിനു പിന്നാലെ സിനിമയിലേക്ക് ചുവടു വയ്ക്കുന്ന താര പുത്രന്മാരുടെയും അതിപ്രസരവും പ്രകടമാണ്. സുകുമാരന്റെ മക്കളായ പ്രിത്വിരാജ്ഉം ഇന്ദ്രജിത്തും , സുരേഷ് ഗോപിയുടെ മകൻ ഗോകുലും, മുകേഷിന്റെ മകൻ ശ്രാവണും മമ്മൂട്ടിയുടെ മകൻ ദുൽഖരും ഏറ്റവുമൊടുവിൽ മോഹൻലാലിൻറെ പുത്രൻ പ്രണവുമൊക്കെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഇവരിൽ പലരും അച്ഛന്റെ താരപ്പകിട്ടിൽ സിനിമയിലേക്ക് ചുവട് വച്ചവരാണെങ്കിലും തികച്ചും വ്യത്യസ്തനാണ് ദുൽഖർ സൽമാൻ.

മലയാളത്തിലെ മെഗാ സ്റ്റാറായ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ല ദുൽഖർ സിനിമയിലെത്തിയത്. ശ്രീനാഥ്‌ രാജേന്ദ്രൻ എന്ന നവാഗത സംവിധായകന്റെ തികച്ചും ലോ ബജറ്റ് ചിത്രമായ സെക്കന്റ് ഷോയിൽ മുൻനിര താരങ്ങൾ ഒന്നുമില്ലാതെ കടന്നു വന്ന ദുൽഖർ ആദ്യ ചിത്രം തൊട്ടേ മലയാള സിനിമയുടെ യൂത്ത് ഐക്കൺ ആയി മാറി. ഇന്ന് മലയാളത്തിനു പുറമെ മിക്ക ഭാഷകളിലും സജീവമായ ദുൽഖർ സൽമാൻ , തനിക്ക് സ്റ്റാർഡം തലക്ക് പിടിച്ചിട്ടില്ലെന്നു പറയുന്നു.

വളർന്നു വന്ന സമയത്ത് തനിക്ക് സിനിമയൊരു ഓപ്ഷൻ പോലുമായിരുന്നില്ല എന്ന് ദുൽഖർ പറയുന്നു. ” എന്റെ ഉമ്മച്ചി എപ്പോളും പറയുമായിരുന്നു നിന്റെ വാപ്പച്ചിക്ക് ഒരു ലോട്ടറി അടിച്ചു . പക്ഷെ അത് നിനക്കു സംഭവിക്കണമെന്നില്ല എന്ന്. പ്രേം നാസിറിന്റെ മകനു അച്ഛനെ പോലെ ആകാൻ സാധിച്ചില്ല. അന്ന് അങ്ങനെ ശ്രമിച്ച ആർക്കും സാധിച്ചിട്ടില്ലെന്ന് പറയാം. വാപ്പച്ചി എപ്പോളും പറയുമായിരുന്നു ,അങ്ങനെ പെട്ടെന്ന് കയറി ചെല്ലാവുന്ന സ്ഥലമല്ല സിനിമ എന്ന്.

മലയാള സിനിമയിൽ 90 കളിലുള്ള ചിത്രങ്ങളെ സംബന്ധിച്ച് അത്തരം ചിത്രങ്ങളിലൂടെ ഭാഗമാകാൻ എനിക്കൊരിക്കലും സാധിക്കുമായിരുന്നില്ല. ആളുകൾ സാധാരാണ സംസാരിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളല്ലായിരുന്നു ആ ചിത്രങ്ങളിൽ . വളരെ നീണ്ട ഡയലോഗുകളൊക്കെ . എന്റെ തലമുറയിൽ പെട്ടവർ ആ കാര്യത്തിൽ ഭാഗ്യവാന്മാരാണ്. കാരണം യുവ സംവിധായകർ കഥ പറച്ചിലിന്റെ രീതി വേറൊരു തരത്തിലാക്കി. ” ദുൽഖർ സൽമാൻ പറയുന്നു.

dulquer salman about stardom

More in Interviews

Trending

Recent

To Top