Sports Malayalam
പക്ഷെ ആ സംഭവം യുവരാജ് മറന്നില്ല ; പിന്നീട് ഗാംഗുലിക്ക് കിട്ടിയത് എട്ടിന്റെ പണി !
പക്ഷെ ആ സംഭവം യുവരാജ് മറന്നില്ല ; പിന്നീട് ഗാംഗുലിക്ക് കിട്ടിയത് എട്ടിന്റെ പണി !
By
ഇന്ത്യയുടെ വെടിക്കെട്ട് താരമായിരുന്നു യുവരാജ് സിംഗ് . പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യക്ക് അഭിമാനിക്കാൻ നിമിഷങ്ങൾ നൽകിയ താങ്ങായി നിന്ന യുവരാജ് പടിയിറങ്ങുമ്പോൾ
യുഗാന്ത്യമെന്ന വിശേഷണമൊന്നുമുണ്ടാകില്ല. പക്ഷേ, ആ ബാറ്റ് തീർത്ത വീരഗാഥകളുടെ ഏടുകൾ ക്രിക്കറ്റിന്റെ അമൂല്യ ശേഖരങ്ങളുടെ പെട്ടകത്തിൽ വിസ്മൃതിയുടെ പൊടിയേൽക്കാതെ എക്കാലത്തും മിന്നിത്തിളങ്ങും. ഇപ്പോൾ യുവരാജ് – ഗാംഗുലി ഡ്രസിങ് റൂം സൗഹൃദ കഥാകളൊക്കെ വീണ്ടും സജീവമാകുകയാണ്.
സൗരവ് ഗാംഗുലി ക്രിക്കറ്റ് കളത്തില്‍ കണിശക്കാരനായ ക്യാപ്റ്റനായിരുന്നെങ്കിലും തമാശയ്ക്കൊന്നും പുള്ളി മടിച്ചിരുന്നില്ല. ദാദ തുടങ്ങിവച്ച രസകരമായ ഒരു കളി തിരിച്ചടിച്ച കഥ.
അണ്ടര്‍ 19 ലോക കിരീടവുമായാണ് ഇന്ത്യയുടെ ഇന്ത്യന്‍ ടീമിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അരങ്ങേറ്റ മത്സരം ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റില്‍ കെനിയയ്ക്കെതിരേയും. ആവേശവും അമ്ബരപ്പുമായി യുവി ഇന്ത്യന്‍ ഡ്രസിങ് റൂമിലെത്തി. മത്സരത്തലേന്ന് ഇന്ത്യന്‍ നായകന് ഗാംഗുലി വന്ന് യുവിയുടെ തോളില്‍ തട്ടി ചോദിച്ചു.
“നാളെ ഓപ്പണ്‍ ചെയ്യില്ലേ’.
ഒന്ന് ഞെട്ടിയ യുവരാജ് ഓപ്പണ്‍ ചെയ്യാമെന്ന് സമ്മതിച്ചു.
ഗാംഗുലി മുറിവിട്ട് ഇറങ്ങി.ജീവിതത്തില്‍ ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ പോലും ഓപ്പണ്‍ ചെയ്യാത്ത യുവി ടെന്‍ഷനടിച്ച് ഹോട്ടല്‍ റൂമിലൂടെ നടന്നു. ക്യാപ്റ്റന്റെ വാക്ക് ധിക്കരിക്കാനും വയ്യ ഓപ്പണ്‍ ചെയ്യാനുള്ള ആത്മവിശ്വാസവും ഇല്ല. തന്റെ ക്രിക്കറ്റ് ഭാവിയെ കുറിച്ചു പോലും യുവരാജ് ചിന്തിച്ചു. എന്തിനേറെ പറയുന്നു അന്ന് രാത്രി ഉറക്ക ഗുളികകളുടെ സഹായത്തോടെയാണ് യുവി ഉറങ്ങിയത്.
മത്സരദിനം രാവിലെ ഭക്ഷണം കഴിക്കുന്നതിടെ ഗാംഗുലി യുവരാജിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു.”ഓപ്പണ്‍ ചെയ്യണമെന്ന് ഞാന്‍ ഒരു തമാശയ്ക്ക് പറഞ്ഞതാണ്’ഒരു ദീര്‍ഘനിശ്വാസത്തോടെ യുവി ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നു.ഗാംഗുലി ഈ സംഭവം അന്നേ മറന്നു. എന്നാല്‍ മറക്കാന്‍ യുവി തയാറായില്ല. കൃത്യം അഞ്ച് വര്‍ഷം കഴിഞ്ഞ് ഒരു ഏപ്രില്‍ ഒന്നാം തിയതി യുവി ദാദയ്ക്ക് ഒരു മറുപണി കൊടുത്തു.
ടീം മീറ്റിങ് നടക്കുന്ന സമയം. ഗാംഗുലി എത്തുന്നതിനു മുന്നേ തന്നെ ടീം അംഗങ്ങള്‍ അവിടെ എത്തിയിട്ടുണ്ട്. ഗാംഗുലി കടന്നുവന്നതും ആരും ഒന്നും മിണ്ടാതെയായി. എല്ലാവരും മുഖം കറുപ്പിച്ച് ഇരിക്കുന്നു. ഗാംഗുലിക്ക് എന്തോ പന്തികേട് തോന്നി. ഗാംഗുലി മറ്റുള്ളവരോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ആരും പ്രതികരിക്കുന്നില്ല. വീരേന്ദ്ര സെവാഗും ഹര്ഭജന് സിങ്ങും ഒരു പത്രത്തിനു ഗാംഗുലി നല്കിയ അഭിമുഖത്തിന്റെ പ്രിന്റ് എടുത്ത് ടീം മാനെജര്‍ക്ക് കൈമാറി; ഒരു കോപ്പി ഗാംഗുലിക്കും. തലേ ദിവസം ടീം അംഗങ്ങള്‍ തന്നെ ഉണ്ടാക്കിയ സാങ്കല്‍പ്പിക അഭിമുഖത്തിന്റെ പ്രിന്റ് ഔട്ട് ആയിരുന്നു അത്.
ടീം അംഗങ്ങളുടെ പെരുമാറ്റം ശരിയല്ലായെന്നും പ്രത്യേകിച്ച് യുവരാജും ഹര്‍ഭജനും ഡ്രസിങ് റൂമില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമൊക്കെയാണ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
” ഞാന്‍ ഇങ്ങനൊരു അഭിമുഖം കൊടുത്തിട്ടില്ല’- ഗാംഗുലി പറഞ്ഞു.
എന്നാല്‍ അത് വിശ്വാസിക്കാതെ ടീം അംഗങ്ങള്‍ ഗാംഗുലിയോട് തര്‍ക്കിക്കാന്‍ തുടങ്ങി. ചിലര്‍ ഇങ്ങനെയൊരു ക്യാപ്റ്റന്റെ കീഴില്‍ ഇനി കളിക്കാന്‍ കഴിയില്ല എന്ന് തറപ്പിച്ചു പറഞ്ഞു.
ഓരോരുത്തരുടെയും അടുത്തുപോയി തന്റെ നിരപരാധിത്വം ബോധിപ്പിക്കാന്‍ ഗാംഗുലി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരും ചെവി കൊള്ളുന്നില്ല. പെട്ടെന്ന് ആശിഷ് നെഹ്റയും ഹര്‍ഭജനും ഇങ്ങനെ ഒരു ക്യാപ്റ്റന്‍ പങ്കെടുക്കുന്ന മീറ്റിങ്ങില്‍ ഇരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ക്ഷോഭിച്ചുകൊണ്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി.
“വര്‍ഷങ്ങളായി തന്നെ അറിയുന്ന സഹതാരങ്ങള്‍ തന്നെക്കാളേറെ ഒരു പത്ര കട്ടിങ്ങിനെ വിശ്വസിക്കുന്നല്ലോ,’-വേദനയോടെ ഗാംഗുലി പറഞ്ഞു.
” ഞാന്‍ ഇങ്ങനെ ഒരു അഭിമുഖം കൊടുത്തിട്ടില്ല. സത്യം, നിങ്ങള്‍ എന്നെ അവിശ്വസിക്കുകയാണെങ്കില്‍ ഈ ക്യാപ്റ്റന്‍ സ്ഥാനം ഞാന്‍ രാജിവയ്ക്കുകയാണ്.അതിനു ശേഷം ദ്രാവിഡിനെ താനും എന്നെ മനസിലാക്കുന്നില്ലല്ലോ എന്ന ഭാവത്തില്‍ ഒന്നു നോക്കി.
അപ്പോള്‍ ദ്രാവിഡ് ചിരിച്ചു കൊണ്ട് പറഞ്ഞു”ഏപ്രില്‍ ഫൂള്‍ ‘
ടീം ഒന്നടങ്കം ഏറ്റുപറഞ്ഞു. “ഏപ്രില്‍ ഫൂള്‍ ‘
യുവരാജ് ചിരിയടക്കാന്‍ പെടാപ്പാടുപെട്ടു.
കലി തുള്ളിയ ഗാംഗുലി അവിടെ ഉണ്ടായിരുന്ന ഒരു ബാറ്റ് എടുത്തു ടീം അംഗങ്ങളുടെ പിന്നാലെ പാഞ്ഞു.ഓടുന്നതിടെ ടീം അംഗങ്ങള്‍ ഒപ്പിട്ട ഒരു പേപ്പര്‍ യുവരാജ് ഗാംഗുലിക്ക് നല്കി അതിലെ വാചകം ഇങ്ങനെ ആയിരുന്നു.”Dada, we all love you’ (ദാദാ ഞങ്ങള്‍ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു).അങ്ങനെയായിരുന്നു ഗാംഗുലിയുടെ കാലത്തെ ഇന്ത്യയും യുവിയും.
Yuvraaj singh and ganguly friendship story