Connect with us

യുവരാജ് സിംഗിന്റെ 5 സെലിബ്രിറ്റി കാമുകിമാർ !

Sports Malayalam

യുവരാജ് സിംഗിന്റെ 5 സെലിബ്രിറ്റി കാമുകിമാർ !

യുവരാജ് സിംഗിന്റെ 5 സെലിബ്രിറ്റി കാമുകിമാർ !

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടറായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. ഒരു യുഗത്തിന്റെ അവസാനം എന്നായിരുന്നു നടിയും യുവരാജിന്റെ ഭാര്യമായ ഹസെലിന്റെ പ്രതികരണം.

യുവരാജിന്റെ മുന്‍കാമുകിയും നടിയുമായ കിം ശര്‍മ്മയും അതിന് പ്രതികരണവുമായി രംഗത്ത് എത്തി. ഇണക്കിളികളെ നിങ്ങള്‍ കൂടുതല്‍ തിളങ്ങട്ടെ എന്നായിരുന്നു കിം ശര്‍മ്മയുടെ കമന്റ്. ക്രിക്കറ്റ്, സിനിമ താരങ്ങളുടെ ജീവിതം പരസ്യമാണ്. അതിനാല്‍ തന്നെ യുവിക്കും ഉണ്ടായിരുന്നു ചില ഡേറ്റിംഗ് റിലേഷന്‍ഷിപ്പുകള്‍.

യുവരാജുമായി സീരിയസ് ആയ ബന്ധമായിരുന്നു ബോളിവുഡ് നടിയായ പ്രീതി സിന്റയ്ക് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച്‌ ചില അവാര്‍ഡ് ചടങ്ങുകളില്‍ പങ്കെടുത്തതോടെയാണ് ഗോസിപ്പുകള്‍ ആരംഭിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്ന് വരെ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, പബ്ലികിനു മുന്നില്‍ ഒരിക്കല്‍ പോലും ഇവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.


പ്രീതി സിന്റയുമായുള്ള വേര്‍പിരിയലിനു ശേഷം യുവി അടുത്തത് ബോളിവുഡിലെ ഇപ്പോഴത്തെ ടോപ്പ് സ്റ്റാര്‍ ആയ ദീപിക പദുക്കോണുമായിട്ടായിരുന്നു. നീണ്ട കുറച്ച്‌ നാളത്തെ ഡേറ്റിംഗിനൊടുവില്‍ ദീപിക യുവിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും യുവതാരം റണ്‍ബീര്‍ കപൂറുമായി അടുക്കുകയുമായിരുന്നു. ഇതോടെ യുവിയും ദീപികയും തമ്മിലുള്ള റിലേഷനു പരിസമാപ്തി ഉണ്ടായി.

യുവരാജുമായി കൂടുതല്‍ വര്‍ഷം ഡേറ്റിംഗില്‍ ഉണ്ടായിരുന്നത് കിം ശര്‍മയാണ്. യുവിയുടെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച സമയത്തായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍, യുവിയുടെ അമ്മയ്ക്ക് കിം ശര്‍മയുമായുള്ള ബന്ധത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവര്‍ 4 വര്‍ഷത്തെ റിലേഷന്‍ഷിപ് അവസാനിപ്പിച്ചത്.



നേഹ ദുപിയ, മിനിഷാ ലം‌മ്ബാ എന്നിവരുമായുള്ള ബന്ധം പൊളിഞ്ഞ് ഒടുവില്‍ യുവി തന്റെ ജീവിതസഖിയെ കണ്ടെത്തുകയായിരുന്നു. ഹസെലിനു യുവിയുമായുള്ള ബന്ധത്തോട് ആദ്യം താല്‍പ്പര്യം ഉണ്ടായിരിന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ കടുത്ത റിലേഷനില്‍ ആവുകയും ആ ബന്ധം വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു.

ex lovers of yuvraj singh

More in Sports Malayalam

Trending

Recent

To Top