Sports Malayalam
എനിക്കുണ്ടായ മോശം അനുഭവങ്ങൾ ഇനി ആർക്കും സംഭവിക്കാൻ ഇടവരുത്തില്ല – ഗാംഗുലി
എനിക്കുണ്ടായ മോശം അനുഭവങ്ങൾ ഇനി ആർക്കും സംഭവിക്കാൻ ഇടവരുത്തില്ല – ഗാംഗുലി
By
ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിയ ഒരു വാർത്ത ആയിരുന്നു ബി സി സി ഐ പ്രസിഡണ്ട് ആയി ഗാംഗുലി സ്ഥാനമേറ്റത് . വാർത്ത സമ്മേള്ളനത്തിൽ വൈകാരികമായി താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസ് തുറക്കുകയാണ് ഗാംഗുലി .
തന്റെ ഭൂതകാലത്ത് സംഭവിച്ച തിക്താനുഭവങ്ങള്‍ ഒരാള്‍ക്കും ഇനി അനുഭവിക്കാന്‍ ഇടവരുത്തരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് ഗാംഗുലി പറയുന്നു. താരങ്ങളോടുളള സമീപനത്തില്‍ താന്‍ ഭൂതകാല അനുഭവങ്ങള്‍ മാനദണ്ഡമാക്കുമെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.ധോണിയെ കുറിച്ചുളള ചോദ്യത്തിലാണ് ഗാംഗുലി ഭൂതകാലത്തിലേക്ക് ഊളിയിട്ടത്.
ധോണിയുടെ നേട്ടങ്ങള്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നു പറഞ്ഞ ഗാംഗുലി താന്‍ ഈ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം എല്ലാവര്‍ക്കും ബഹുമാനം ലഭിക്കുമെന്നും പറഞ്ഞു. ധോണിയെപ്പോലൊരു താരത്തെ ലഭിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാരെന്നു പറഞ്ഞ ഗാംഗുലി ധോണിയെ നേരിട്ടു കണ്ട് സംസാരിക്കുമെന്നും പറഞ്ഞു.
ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണ്ണമായി പുറത്തായി എന്ന ഘട്ടത്തിലെത്തിയ ആളാണു താനെന്നും പിന്നിടു തിരിച്ചു വരാനും നാലുവര്‍ഷത്തോളം കളിക്കാനും സാധിച്ചതായി ഗാംഗുലി കൂട്ടിചേര്‍ത്തു. ചാമ്പ്യന്‍മാര്‍ ഒരിക്കലും അസ്തമിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.
ganguly about bad experiences from cricket career