Connect with us

ബംഗാൾ കടുവയ്ക്ക് ആശംസ അറിയിച്ച് മലയാളി നരസിംഹം!

Malayalam

ബംഗാൾ കടുവയ്ക്ക് ആശംസ അറിയിച്ച് മലയാളി നരസിംഹം!

ബംഗാൾ കടുവയ്ക്ക് ആശംസ അറിയിച്ച് മലയാളി നരസിംഹം!

ദാദാ എന്ന് ക്രിക്കറ് പ്രേമികൾ വിശേഷിപ്പിക്കുന്ന സൗരവ് ഗാംഗുലി ബി സി സി ഐയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ വളരെ ആരവമാണ് ക്രിക്കറ്റ് പ്രേമികൾ നടത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് പുതിയ ദിശാബോധം പകർന്നു നൽകിയ ആളാണ് ഗാംഗുലി. ഗാംഗുലിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയത്തിന്റെ നരസിംഹം മോഹൻലാൽ.തന്റെ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് മോഹൻലാൽ ഗാംഗുലിക്ക് ആശംസകൾ അറിയിച്ചത്. നേരത്തെ ഗാംഗുലിയുടെ ജന്മദിനത്തിലും മോഹൻലാൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരുന്നു.

ഇന്ത്യൻ കായിക താരങ്ങളുടെ നേട്ടത്തിൽ എപ്പോഴും ആശംസകൾ അറിയിക്കാറുള്ള മോഹൻലാൽ, വിരേന്ദർ സെവാഗ്, പി വി സിന്ധു, സുനിൽ ഛേത്രി, വിജേന്ദർ സിംഗ് തുടങ്ങിയവർക്കും മറ്റു പല മെഡൽ ജേതാക്കൾക്കും ആശംസകൾ നേർന്നു കൊണ്ടിട്ട ട്വീറ്റുകളും അതിനുള്ള അവരുടെ മറുപടികളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

ഓഫ് സൈഡിലെ ദൈവം എന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിശേഷിപ്പിച്ച സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തു വരുന്നതിൽ ഏറെ ആവേശഭരിതരാണ് ക്രിക്കറ്റ് പ്രേമികൾ. 2008 ഇൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗാംഗുലി അതിനു ശേഷം കമന്റേറ്റർ ആയും കൊൽക്കത്ത, പുണെ, ഡൽഹി തുടങ്ങിയ ഐ പി എൽ ടീമുകളുടെ ഭാഗമായും അതിനു ശേഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തും സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. സച്ചിനൊപ്പം തകർത്തടിച്ചു കൊണ്ട് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്സ്മാന്മാരിൽ ഒരാളായ ഗാംഗുലിയുടെ ഈ പുതിയ ഇന്നിങ്സിനെയും ഏറെ പ്രതീക്ഷകളോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കി കാണുന്നത്.

mohanlal tweet about sourav ganguly

More in Malayalam

Trending