Connect with us

ക്രിക്കറ്റ് കിങ് ദാദയ്ക്കൊപ്പം സുരേഷ് ​ഗോപി; പിറന്നാൾ ആശംസ അറിയിച്ച് താരം; ഇരുവരെയും ഏറ്റെടുത്ത് ആരാധകർ !

Malayalam

ഇന്ന് 49ാം പിറന്നാൾ ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ​ഗാം​ഗുലി. താരത്തിന് ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ഇപ്പോൾ മലയാളത്തിന്റെ ആക്ഷൻതാരം സുരേഷ് ​ഗോപിയുടെ പിറന്നാൾ ആശംസയാണ് ഇരുവരുടെയും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ​ഗാം​ഗുലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ആശംസ കുറിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയ ലീഡര്‍, മികച്ച ജന്മദിനം ആശംസിക്കുന്നു ദാദ എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്.

​ഗാം​ഗുലിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന സുരേഷ് ​ഗോപിയാണ് ചിത്രത്തിൽ. വർഷങ്ങൾക്ക് മുൻപുള്ളതാണ് ചിത്രം. ആശംസ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്.

about suresh gopi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top