News
ബോളിവുഡില്‍ നിന്നും യഷിന് രണ്ട് വമ്പന്‍ ഓഫറുകൾ ; നഷ്ടക്കണക്ക് നികത്താൻ യഷിന് സാധിക്കുമോ?
ബോളിവുഡില്‍ നിന്നും യഷിന് രണ്ട് വമ്പന്‍ ഓഫറുകൾ ; നഷ്ടക്കണക്ക് നികത്താൻ യഷിന് സാധിക്കുമോ?
അടുത്തിടെയായി ബോളിവുഡ് സിനിമാ ലോകത്തിന് ആകമൊത്തം തകർച്ചയാണ്. ലാൽസിങ് ഛദ്ദ, സമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ, ഷംഷേര, ധക്കഡ്, ബച്ചൻ പാണ്ഡേ, എക് വില്ലൻ റിട്ടേൺസ്, 83, ഹീറോപന്തി 2, ദൊബാര…. ബോക്സ് ഓഫിസിൽ നിന്നു ശതകോടികൾ വാരാമെന്നു മോഹിച്ചു നിർമിച്ച വമ്പൻ ബോളിവുഡ് ചിത്രങ്ങൾ എല്ലാം പൊട്ടിയത് എട്ടുനിലയിലെയിലായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തയനുസരിച്ച് തെന്നിന്ത്യന്‍ താരം യഷ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നു എന്നതാണ്. കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം തെന്നിന്ത്യന്‍ താരം യഷ് പുതിയ പ്രൊജക്ടുകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമക്ക് വേണ്ടി തന്നെയാണ് അദ്ദേഹം കാത്തിരിക്കുന്നത്. ബോളിവുഡില്‍ നിന്നും യഷിന് രണ്ട് വമ്പന്‍ ഓഫറുകളാണ് ലഭിച്ചിരിക്കുന്നത്.
അയാന് മുഖര്‍ജി സംവിധാനം നിർവഹിക്കുന്ന ബ്രഹ്മാസ്ത്ര; പാര്‍ട്ട് ടു ദേവ്, രാഗേഷ് ഓം പ്രകാശ് മെഹ്റയുടെ കര്‍ണ എന്നീ ചിത്രങ്ങളില്‍ നായകനാവാന്‍ ഓഫറുകളുണ്ടെന്ന് യഷിനോടടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞതായി പിങ്ക് വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു.
മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കര്‍ണ എന്ന ചിത്രത്തിന് വേണ്ടി സംവിധായകന് രാഗേഷ് ഓംപ്രകാശ് മെഹ്രയുമായി പ്രൊഡക്ഷന്‍ ഹൗസുകളായ റോമ്പും എക്സലും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റോളിലേക്ക് യഷിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് അവര്‍.
ഇതിന് പുറമേ ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തിലേക്കും യഷിന് ഓഫര്‍ ലഭിച്ചിട്ടുണ്ട്. ദേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിരിക്കുന്നത്. യഷ് ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ല. 2023 ജനുവരിയില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, യഷിനോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.
സെപ്റ്റംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ബ്രഹ്മാസ്ത്ര; പാര്‍ട്ട് വണ്‍ ശിവ വലിയ വിജയമായിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ശിവ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ചിത്രത്തിന്റെ പല ഭാഗങ്ങളിലായി പരാമര്‍ശിക്കപ്പെട്ട ദേവ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുന്നത്. ദേവിനെ രണ്‍വീര്‍ സിങ്ങായിരിക്കും അവതരിപ്പിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാൻ തന്നെയാണ് എല്ലായിപ്പോഴും യഷ് പരിശ്രമിക്കുന്നത്. ആരാധകരെ നിരാശപ്പെടുത്താൻ യഷ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം മറ്റൊരു പ്രോജക്ട് പ്രഖ്യാപിക്കാന്‍ ഇത്രയധികം സമയമെടുക്കുന്നത് എന്നുവേണം വിലയിരുത്താൻ.
anout yash
