News
ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം.. ബാഹുബലി മോഡല്‍ കമ്മലിന് കിട്ടിയ ട്രോൾ ; ബിജു ചേട്ടന്‍ അത് പറഞ്ഞ് കളിയാക്കും; സംയുക്ത വര്‍മ്മയുടെ വൈറലാകുന്ന വാക്കുകൾ!
ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം.. ബാഹുബലി മോഡല്‍ കമ്മലിന് കിട്ടിയ ട്രോൾ ; ബിജു ചേട്ടന്‍ അത് പറഞ്ഞ് കളിയാക്കും; സംയുക്ത വര്‍മ്മയുടെ വൈറലാകുന്ന വാക്കുകൾ!
മലയാള സിനിമയിലും സിനിമാ ആരാധകർക്കും ഏറെ ബഹുമാനമുള്ള നായികയാണ് സംയുക്താ വർമ്മ. മികച്ച ഒരുപിടി സിനിമകളിലൂടെ സംയുക്ത നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ തുടങ്ങി അഭിനയ ജീവിതത്തില്‍ നിരവധി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. സംയുക്ത – ബിജു മേനോൻ സ്‌ക്രീൻ കോംബോ മലയാളികൾ ഏറ്റെടുത്തതോടെ ജീവിതത്തിലും ഇരുവരും ഒന്നിച്ചു.
ബിജു മേനോനുമായുള്ള വിവാഹ ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. കുടുംബകാര്യങ്ങളും യോഗയുമൊക്കെയായി തിരക്കിലാണ് താരം. ആഭരണങ്ങളോടുള്ള ക്രേസിനെക്കുറിച്ചും അത് പറഞ്ഞ് ബിജു മേനോന്‍ കളിയാക്കുന്നതിനെക്കുറിച്ചും പറഞ്ഞുള്ള സംയുക്തയുടെ വീഡിയോ ഇടയ്‌ക്കെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ, വീണ്ടും ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംയുക്ത പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.
“ജ്വല്ലറി എനിക്ക് വല്യ ഇഷ്ടമാണ്. ഞാന്‍ മേടിക്കുകയും ചെയ്യാറുണ്ട്. അത് ഉപയോഗിക്കുകയും ചെയ്യും. ഇനി നമുക്കൊരു നാല്‍പ്പതുകള്‍ ഇല്ലല്ലോ. എല്ലാം ഇട്ട് എന്‍ജോയ് ചെയ്യുക. പുറത്തൊക്കെ പോവുമ്പോള്‍ ബിജു ചേട്ടന്‍ ഇത് പറഞ്ഞ് കളിയാക്കാറുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം. ആണെങ്കില്‍ത്തന്നെ എനിക്കൊന്നുമില്ല, എന്നാലും ഞാന്‍ ഇടും. മകന്‍ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല.
ദക്ഷിന് സിനിമകളൊക്കെ ഇഷ്ടമാണ്. മലയാളത്തിലുള്ള എല്ലാവരേയും ഇഷ്ടമാണ്. എന്റെ സിനിമ കാണുകയാണെങ്കില്‍ കുറച്ച് നേരം കഴിഞ്ഞ് അവന്‍ എഴുന്നേറ്റ് പോവുന്നത് കാണാം. വിഷമമൊക്കെയല്ലേ എന്റെ സിനിമകളില്‍. അവന്‍ സിനിമയെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ഈസിയായി കിട്ടുന്നൊരു കാര്യമല്ല സിനിമയെന്ന് ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഭാവിയില്‍ അവന്‍ ആരാവണം എന്ന് ഇപ്പഴേ ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു മകനെക്കുറിച്ച് സംയുക്ത പറഞ്ഞത്.
കഥ പറയാനായി ഒത്തിരി ആളുകള്‍ വിളിക്കുന്നുണ്ട്. യോഗയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് എനിക്ക് കൂടുതല്‍ താല്‍പര്യം. കഥ കേട്ടുനോക്കാമെന്ന് തീരുമാനിച്ച സമയത്ത് ചില അസൗകര്യങ്ങള്‍ വന്നതോടെ അത് നടന്നില്ല. അമ്മ ഇടയ്ക്ക് അനിയത്തിയുടെ അടുത്തേക്ക് പോയിരുന്നു.
മോന്റെ കാര്യവും വീട്ടിലെ കാര്യങ്ങളുമൊക്കെയായി നല്ല തിരക്കിലായിരുന്നു. പിന്നെയാവട്ടെ എന്ന് കരുതി മാറ്റിവെച്ചതാണ്. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും താരം പറഞ്ഞിരുന്നു.
ഭാവനയുമായി വര്‍ഷങ്ങളോളമായി സൗഹൃദമുണ്ടെന്നും ഇടയ്‌ക്കൊക്കെ കാണാറുണ്ടെന്നും സംയുക്ത പറഞ്ഞിരുന്നു. ഭാവനയുടെ വിവാഹത്തിന് ബിജു മേനോനും സംയുക്തയും ദക്ഷുമെല്ലാം പങ്കെടുത്തിരുന്നു. ബാഹുബലി മോഡല്‍ കമ്മലായിരുന്നു അന്ന് അണിഞ്ഞിരുന്നത്. അതേക്കുറിച്ചുള്ള ട്രോളുകളൊക്കെ കണ്ടിരുന്നുവെന്നും അത് പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചെന്നും മുന്‍പ് സംയുക്ത പറഞ്ഞിരുന്നു.
About niju menon and samyuktha varma
