Connect with us

ഗർഭിണി രണ്ടുപേർക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?

Health

ഗർഭിണി രണ്ടുപേർക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?

ഗർഭിണി രണ്ടുപേർക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും സന്തോഷവും അഭിമാനവും നൽകുന്ന ഒന്നാണ്. ഒരു പുതു ജീവന് ജന്മം നൽകണമെങ്കിൽ വളരെയേറെ ശ്രദ്ധയും അതിലേറെ കരുതലും വേണം. അതിനായി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ പ്രധാനമാണ് .  ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ്‌ ഈ സമയത്ത്‌ ആവശ്യമാണ്‌
ഗർഭിണി രണ്ടു പേർക്കുള്ള ഭക്ഷണം കഴിക്കണമെന്ന പഴഞ്ചൊല്ല്‌  നമ്മുടെ മുത്തശ്ശിമാർ  പറഞ്ഞു കേട്ടിട്ടില്ലേ? ഇതിൽ പാതിരില്ലെന്നു വേണം കരുതാൻ ..ഗര്‍ഭകാലത്ത്‌ അമ്മ കഴിക്കുന്ന ആഹാരത്തില്‍ നിന്ന്‌ പോഷകങ്ങള്‍ ശേഖരിച്ചുവച്ചാണ്‌ കുഞ്ഞ്‌ ഒരു വയസു വരെ ആവശ്യമായ പോഷകങ്ങളുടെ കുറവ്‌ നികത്തുന്നത്‌. 

ആരോഗ്യമുള്ള, പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞു പിറക്കണമെങ്കില്‍ അമ്മ കുഞ്ഞിനും കൂടെ ആവശ്യമായ പോഷകാഹാരം കഴിക്കേണ്ടതുണ്ട്‌  .ചില കുഞ്ഞുങ്ങളില്‍ പ്രസവം കഴിഞ്ഞ നാള്‍ മുതല്‍ തുടരെ അസുഖങ്ങള്‍ ബാധിക്കുന്നത്തിന്റെ കാരണം  ഗര്‍ഭാവസ്‌ഥയില്‍ ആവശ്യത്തിന്‌ പോഷണം ലഭിക്കാത്തതാണ് 

.. ചാപിള്ള, ഗര്‍ഭമലസല്‍, നേരത്തേയുള്ള പ്രസവം എന്നിവയ്‌ക്കും കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ട്‌. ഗര്‍ഭപാത്രം, സ്‌തനങ്ങള്‍, അമ്‌നിയോട്ടിക്‌ ദ്രാവകം എന്നിവയുടെ വികസനത്തിന്‌ ഗര്‍ഭിണി പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ഗര്‍ഭിണികള്‍ക്ക്‌ ചില ആഹാരസാധനങ്ങളോട്‌ കൊതി തോന്നാറുണ്ട്‌. ഇതിനും ശാസ്ത്രീയമായ അടിത്തറയുണ്ട്. ഗര്‍ഭിണിയുടെ ശരീരത്തില്‍ പോഷകഘടകങ്ങളുടെ കുറവ്‌ ഉണ്ടാകുമ്പോള്‍ അതു നികത്താന്‍ ശരീരം തന്നെ പ്രയോഗിക്കുന്ന മാര്‍ഗമാണ്‌ ഇത്തരത്തില്‍ ചില പ്രത്യേക ആഹാരസാധനത്തോടുള്ള പ്രിയം. ഇങ്ങനെ ഇഷ്‌ടംതോന്നുന്ന ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത ഇതില്‍നിന്നും വ്യക്‌തമാണ്‌.

ഒരു അമ്മയ്‌ക്ക് കുഞ്ഞിന്‌ നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്ന അവസരത്തില്‍  ഏറ്റവും നല്ലതും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കുക എന്നതാണ്‌.ഇത് കുഞ്ഞിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യാവശ്യമാണ് 

ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന കാല്‍സ്യം ഗുളികകളും മറ്റും രുചിഭേദത്തിന്റെയും ഛര്‍ദിലിന്റെയും പേരില്‍ കഴിക്കാതിരിക്കുന്ന അമ്മമാരുണ്ട്‌.    ഇത്‌ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ദോഷമാണ്‌. സ്ത്രീകൾക്ക് പ്രായം കൂടുന്നതിനനുസരിച്ച്  ശരീരത്തില്‍ പല വിറ്റാമിനുകളിലും കുറവു വരുകയും അസുഖങ്ങള്‍ പതിവാകുകയും ചെയ്യുന്നതിനു മരിച് കാരണമാകും. പ്രത്യേകിച്ച് കാൽസ്യത്തിന്റെ കുറവ് മിക്ക ഷ്റ്റ്രകളും നേരിടുന്ന പ്രശ്‌നമാണ് 

ഗർഭിണി രണ്ടു പേർക്കുള്ള ഭക്ഷണം കഴിക്കണമെന്നുള്ളതുകൊണ്ട് വാരിവലിച്ചു കഴിക്കണമെന്നല്ല എന്ന് പ്രത്യേകം ഓർക്കണം .ഭക്ഷണം ലഘുതവണകളായി കഴിക്കുക. ഉപവാസം, ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്‌ഥ എന്നിവ ഒഴിവാക്കുക. നിത്യാഹാരത്തില്‍ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാല്‍, മത്സ്യമാംസാദികള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യത്തിന്‌ ഉള്‍പ്പെടുത്തുക. ദിവസവും നാരുകള്‍ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുക. മുളപ്പിച്ച പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. ദിവസവും 10 ഗ്ലാസ്‌ വെള്ളം കുടിക്കുക.
ലഹരി പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതും അമിതമായി മസാലകള്‍ ചേര്‍ത്തതുമായ ഭക്ഷണം എന്നിവ തീർത്തും ഒഴിവാക്കുന്നതാണ് നല്ലത്. 
നിലക്കടല, കശുവണ്ടി, പിസ്‌ത, ബദാം, എണ്ണ, കൊഴുപ്പ്‌, പപ്പടം, അച്ചാര്‍, ഉണക്ക മത്സ്യം എന്നിവയും നിയന്ത്രിക്കുന്നത് നല്ലതാണ് . .രാവിലെയും വൈകീട്ടും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ് .

ഇഷ്‌ടമുള്ള ഭക്ഷണം അളവ്‌ കുറച്ച്‌ ഇടയ്‌ക്കിടെ കഴിക്കുക. എരിവ്‌ കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൊഴുപ്പ്‌, എണ്ണ ഇവ കലര്‍ന്ന ആഹാരവസ്‌തുക്കളും പാനീയങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത്‌ ഒഴിവാക്കുക എന്നിവ ഗർഭ കാലത്തുള്ള ഛർദി, പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ   മുതലായ  .അസ്വസ്ഥതകൾ കുറയ്ക്കും . അമിതമായ അളവില്‍ കോള, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കഴി ക്കരുത്‌

ഗർഭിണികൾക്ക് മൂത്രാശയരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും അധികമാണ് ..ഇടവിട്ട്‌ മൂത്രമൊഴിക്കാനുള്ള പ്രവണത, മൂത്രവിസര്‍ജനസമയത്ത്‌ കടുത്ത അസ്വസ്‌ഥതയും നീറ്റലും അടിവയറ്റില്‍ ഇടയ്‌ക്കിടയ്‌ക്ക് വേദ ന, പനി, വിറയല്‍, മനംപുരട്ടല്‍, ഛര്‍ദി എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍. ധാരാളം വെള്ളം കുടിക്കുകയാണ്‌ ഇതിന്‌ പരിഹാരം.
അതുപോലെ തന്നെ ഗർഭമുള്ളപ്പോൾ അനീമിയ ആകാറുണ്ട് .കടുത്ത ക്ഷീണം, ഇടയ്‌ക്കിട യ്‌ക്ക് നെഞ്ചിടിപ്പ്‌ അനുഭവപ്പെടുക, ഉന്മേഷക്കുറവ്‌, ലഘുവായ പ്രവൃ ത്തികള്‍പോലും ക്ലേശകരമായി തോന്നുക ഇവയെല്ലാമാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍. അയണ്‍ ഗുളികകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. 
പച്ചക്കറികള്‍, ഇലക്കറികള്‍, മാംസം, മുട്ട, ഓറഞ്ച്‌, പേരയ്‌ക്ക ഇവ ആഹാരത്തില്‍ ഉള്‍ പ്പെടുത്തുക. മോര്‌, സൂപ്പ്‌ എന്നിവ ധാരാളം കുടിക്കുക. പയറുകള്‍ മുളപ്പിച്ച്‌ കഴിക്കുക.

ഉയര്‍ന്ന രക്‌തസമ്മര്‍ദം ഉണ്ടെങ്കിൽ ശരീരത്തില്‍ നീര്‍ക്കെട്ട്‌, മൂത്രത്തി ലൂടെ പ്രോട്ടീന്‍ നഷ്‌ടമാകുക, പെട്ടെന്ന്‌ തൂക്കം കൂടുക, തലവേദന എന്നീലക്ഷണങ്ങൾ കാണാറുണ്ട് . ഉപ്പ്‌, കൊഴുപ്പു കലര്‍ന്ന ഇറച്ചി, വെണ്ണ, നെയ്യ്‌ തുടങ്ങിയവ ഒഴിവാക്കുക.

ക്രമീകൃതമായ ഭക്ഷണരീതി പിന്‍തുടരുക. ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ പച്ചക്കറി കള്‍, പഴവര്‍ഗ്ഗങ്ങള്‍, മുളപ്പിച്ച ചെറുപയര്‍, നിലക്കടല, കടല, റാഗി, മത്സ്യം, മാംസം, മുട്ട എന്നിവ ഉള്‍പ്പെടു ത്തുക. 
ഗർഭിണിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്താൻ ഭർത്താവിന്റെയും വീട്ടിലുള്ളവരുടെയും കരുതലും സ്നേഹവും അത്യാവശ്യമാണ്.

 

women pregnancy

Continue Reading
You may also like...

More in Health

Trending

Recent

To Top