Connect with us

അല്‍ഷിമേഴ്‌സ് എന്ന മറവിരോഗം……നേരത്തെ അറിയാം ,പ്രതിരോധിക്കാം

Health

അല്‍ഷിമേഴ്‌സ് എന്ന മറവിരോഗം……നേരത്തെ അറിയാം ,പ്രതിരോധിക്കാം

അല്‍ഷിമേഴ്‌സ് എന്ന മറവിരോഗം……നേരത്തെ അറിയാം ,പ്രതിരോധിക്കാം


വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്‌സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്…….
 മറവിരോഗം രോഗിയേക്കാൾ കൂടുതൽ വിഷമത്തിലാക്കുന്നത് വീട്ടിലുള്ളവരെയാണ്. ഒരാളുടെ ഓർമയിൽ  നിന്ന് ഏതാനും വർഷങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ അയാൾക്ക്‌ ചുറ്റും ഉള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. 

മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത് 

 രോഗിയിൽ മറവിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനു ശേഷമുള്ള ചികിത്സയുടെ ഫലപ്രാപ്തി പലപ്പോഴും വളരെ കുറവാണ് . എന്നാൽ ഇപ്പോൾ മറവിരോഗ ചികിത്സയിൽ പുതിയ നേട്ടവുമായി ഗവേഷകർ വന്നിട്ടുണ്ട് . ഒരു വ്യക്തിക്ക് അൽഷൈമേഴ്സ് രോഗം വരുന്നത്തിന്റെ എട്ടുവർഷം മുമ്പെങ്കിലും   അത് തിരിച്ചറിയാനാവുമെന്ന പുതിയ കണ്ടെത്തലാണ് രോഗത്തെ പ്രതിരോധിക്കാനും നേരത്തേ ചികിത്സ ആരംഭിക്കാനുമുള്ള സാധ്യതകളിലേക്ക് വഴിതുറക്കുന്നത്.

ജർമനിയിലെ ബോഹമിലുള്ള റൂർ യൂനിവേഴ്സിറ്റിയിലെ ഡോ. ക്ലൗസ് ഗർവർട്ടും സംഘവും നടത്തിയ പഠനങ്ങളിലാണ് വൈദ്യശാസ്ത്രത്തിൽ വഴിത്തിരിവായേക്കാവുന്ന ഇൗ കാര്യം കണ്ടെത്തിയിരിക്കുന്നത്. 

നിലവിൽ അൽഷൈമേഴ്സ്, ഡിമെൻഷിയ തുടങ്ങിയ മറവിരോഗങ്ങൾ കണ്ടെത്തുന്നതും രോഗം സ്ഥിരീകരിക്കുന്നതും രോഗിയിൽ മറവിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനു ശേഷമാണ്. തലച്ചോറിലെ പ്രത്യേക കോശങ്ങളിൽ രൂപപ്പെടുന്ന പൊറ്റകൾ (പ്ലക്ക്) ആണ് രോഗത്തിന്റെ  മൂലകാരണം. പ്ലാക്കുകൾ രൂപപ്പെട്ടുകഴിഞ്ഞാൽ  രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനുമാവില്ല. 
തലച്ചോറില്‍ ഉൽപാദിപ്പിക്കപ്പെടുന്ന ‘അമ്ലോയിഡ് – ബീറ്റാ’ യെന്ന പ്രോട്ടീനാണ് പ്ലാക്കുകളായി  രൂപപ്പെടുന്നതെന്നാണ് സംശയിക്കുന്നത്. ഇവ രൂപപ്പെടുന്നതോടെ മസ്തിഷ്കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടർന്ന് പ്രവർത്തനരഹിതമാവുകയും ചെയ്യും.

ഒരിക്കല്‍ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനര്‍ജീവിപ്പിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലില്ല. ഡോ. ക്ലൗസ് ഗർവർട്ടിെൻറ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങളിൽ രക്തപരിശോധനയിലൂടെ രോഗം വരാനുള്ള സാധ്യത നേരത്തേ കണ്ടെത്താമെന്നാണ് അവകാശപ്പെടുന്നത്.

പരീക്ഷണത്തിന് വിധേയമാക്കിയ രോഗികളിൽ 71 ശതമാനത്തിലും രോഗസാധ്യത നേരത്തേ കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. ഇത്തരത്തിൽ നേരത്തേ രോഗസാധ്യത കണ്ടെത്തിയാൽ വ്യക്തികൾക്ക് മുൻകരുതലെടുക്കാനും രോഗത്തിെൻറ ആരംഭത്തിൽതന്നെ ചികിത്സ ആരംഭിക്കാനും കഴിയുമെന്നതാണ് കണ്ടെത്തലിെൻറ നേട്ടം.

alzheimer’s desease

More in Health

Trending

Recent

To Top