Interviews
ഒടിയൻ ബാഹുബലിയെക്കാൾ മികച്ചതെന്ന് പറയാനുള്ള കാരണം വെളിപ്പെടുത്തി പീറ്റർഹെയ്ൻ…
ഒടിയൻ ബാഹുബലിയെക്കാൾ മികച്ചതെന്ന് പറയാനുള്ള കാരണം വെളിപ്പെടുത്തി പീറ്റർഹെയ്ൻ…
ഒടിയൻ ബാഹുബലിയെക്കാൾ മികച്ചതെന്ന് പറയാനുള്ള കാരണം വെളിപ്പെടുത്തി പീറ്റർഹെയ്ൻ…
ഒടിയൻ, മലയാളക്കരയാകെ ഈ ബ്രഹ്മാണ്ഡ സിനിമക്കായുള്ള കാത്തിരിപ്പിലാണ്. മോഹൻലാലിന്റെ ഒടിയനായുള്ള അവതാരം കാണാൻ ആരാധകർ മാത്രമല്ല സിനിമാ പ്രേമികളും കട്ട വെയ്റ്റിംഗിലാണ്. ഒടിയനെ കുറിച്ചുള്ള ഓരോ വാർത്തയും അതീവ പ്രാധാന്യത്തോടെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇപ്പോഴിതാ ഒടിയന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ എന്ത് കൊണ്ടാണ് ഒടിയൻ ബാഹുബലിയെക്കാൾ മികച്ചതാകുന്നത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
ബാഹുബലിയെക്കാൾ മികച്ചതാണ് ഒടിയനിലെ ആക്ഷൻ രംഗങ്ങൾ എന്ന പീറ്റർഹെയ്നിന്റെ പ്രസ്താവന പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്തതോടെ അങ്ങ് ബോളിവുഡിലും ഈ മലയാളം സിനിമ ചർച്ചയായി മാറിയിരിക്കുകയാണ്.
എന്ത് കൊണ്ടാണ് മലയാള സിനിമയായ ഒടിയനിലെ രംഗങ്ങൾ ബാഹുബലിയെക്കാൾ മികച്ചതെന്ന് പറഞ്ഞത് എന്ന ചോദ്യമുന്നയിച്ച ‘ആജ് തകിന്റെ’ ലേഖകനോട് പീറ്റർ ഹെയ്നിന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു.
“കേരളത്തിലെ ഒരു നാട്ടിൻ പുറത്ത് രാത്രിയിലെ സാധാരണ വെളിച്ചത്തിൽ നടക്കുന്ന ഫൈറ്റുകളാണ് ചിത്രത്തിൽ ഉള്ളത്. അസാധാരണ കരുത്തോടെ എതിരാളികളെ കീഴ്പ്പെടുത്തുന്ന, കൂടു വിട്ട് കൂടുമാറ്റമടക്കമുള്ള ആരെയും ആശ്ചര്യപ്പെടുത്തുന്ന കഴിവുകളും വേഗവും കൈമുതലാക്കിയ ഒടിയന്റെ ഫൈറ്റുകൾ ഡിസൈൻ ചെയ്യുക എന്നത് വല്ലാത്ത വെല്ലുവിളി ആയിരുന്നു.”
“മാത്രവുമല്ല, ഞാൻ വർക്ക് ചെയ്തതിൽ വെച്ച് ഏറ്റവും പ്രതിഭാശാലിയായ നടനാണ് മോഹൻലാൽ. അപ്പോൾ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ തന്നെ ഒരുക്കേണ്ടതുണ്ടായിരുന്നു. ഞാനതൊരു ചലഞ്ച് ആയിത്തന്നെ എടുത്തു. ഏറ്റവും സംതൃപ്തി തന്ന വർക്കും എനിക്ക് ഒടിയൻ തന്നെയാണ്.” – പീറ്റർ ഹെയ്ൻ പറഞ്ഞു.
ഹോളിവുഡിനെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ അതിലും വളരെ ചിലവ് കുറച്ച് ഇന്ത്യയിൽ ഒരുക്കാമെന്നുള്ള ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.
Why Odiyan is better than Baahubali ?!
