Connect with us

കുടുംബം തകർക്കാൻ ശ്രമിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും നടിയുടെ പ്രതിഷേധവും ; ഗോസ്സിപ്പുകൾക്കൊടുവിൽ ജ്യോതികൃഷ്ണ എവിടെ ?

Articles

കുടുംബം തകർക്കാൻ ശ്രമിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും നടിയുടെ പ്രതിഷേധവും ; ഗോസ്സിപ്പുകൾക്കൊടുവിൽ ജ്യോതികൃഷ്ണ എവിടെ ?

കുടുംബം തകർക്കാൻ ശ്രമിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും നടിയുടെ പ്രതിഷേധവും ; ഗോസ്സിപ്പുകൾക്കൊടുവിൽ ജ്യോതികൃഷ്ണ എവിടെ ?

മലയാള സിനിമയിൽ ശാലീന സൗന്ദര്യത്തോടെ എത്തിയ നടിയാണ് ജ്യോതികൃഷ്ണ . ഒട്ടേറെ വിവാദങ്ങളിലൂടെയാണ് ജ്യോതികൃഷ്ണയുടെ സിനിമ ജീവിതം കടന്നു പോയത് . നഗ്ന ചിത്രം പുറത്തായതാണ് ആദ്യ വിവാദം . ഒരു മുൻനിര സംവിധായകനൊപ്പമുള്ള ചിത്രങ്ങളായിരുന്നു ഇത്. എന്നാൽ ഇത് മോർഫ് ചെയ്ത ചിത്രങ്ങളാണെന്നു പറഞ്ഞു ജ്യോതി കൃഷ്ണ രംഗത്ത് വന്നിരുന്നു.

പിന്നീട് സിനിമയിൽ സജീവമായ ജ്യോതികൃഷ്ണ 2017 ലാണ് വിവാഹിതയാകുന്നത്. നടി രാധികയുടെ സഹോദരൻ അരുൺ ആണ് ജ്യോതി കൃഷ്ണയെ വിവാഹം ചെയ്തത് . വിവാഹത്തിന് പിന്നാലെ വീണ്ടും ജ്യോതികൃഷ്ണ വിവാദങ്ങളിൽ പെട്ടത്.

 വ്യാജഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്റെ കുടുംബം തകർക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണെന്ന് നടി അന്ന് ആരോപിച്ചത് . ശ്രീഭദ്ര എന്ന വ്യാജമെന്ന് തോന്നുന്ന അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുപിടിച്ച് തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മോശപ്പെട്ട മേസ്സേജുകള്‍ അയക്കുകയാണ് ചെയ്യുന്നതെന്ന് ജ്യോതികൃഷ്ണ പറഞ്ഞത് .

‘തന്നെയും ഭര്‍ത്താവിനെയും ബ്ലോക്ക് ചെയ്താണ് മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. കല്ല്യാണം കഴിഞ്ഞശേഷം ഇങ്ങനെ ചെയ്യുന്നത് വേറെ അസുഖമാണ്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതെന്തായാലും നടക്കില്ല. വിവാഹം കഴിച്ച ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശക്തി ഭര്‍ത്താവിന്റെ പിന്തുണയാണ്.’–എന്നാണ് അന്ന് ജ്യോതികൃഷ്ണ പറഞ്ഞത് .

എന്നാൽ ഇപ്പോൾ ജ്യോതികൃഷ്ണയുടെ യാതൊരു വിവരവുമില്ല . ജ്യോതികൃഷ്ണയുടേതായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല. രാധിക ഇൻസ്റ്റാഗ്രാമിൽ സജീവമാണെങ്കിലും സഹോദരന്റെ ഭാര്യയായ ജ്യോതികൃഷ്ണയുടെ ഒരു ചിത്രം പോലുമില്ല.

സിനിമയിലോ സമൂഹ മാധ്യമങ്ങളിലോ സജീവമല്ലാതെ ജ്യോതികൃഷ്ണ എവിടെയാണ് എന്ന് ആരാധകർക്ക് ആര്യനും സാധിക്കുന്നില്ല.

where is jyothi krishna ?

Continue Reading
You may also like...

More in Articles

Trending

Recent

To Top