Connect with us

ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും, തൃശ്ശൂർ ഇപ്പോൾ സേഫ് ആണ്, പക്ഷേ ഞാനിത് വരെ വോട്ട് ചെയ്തിട്ടില്ല,; സംഘി ആണെന്ന് പറയുകയാണെങ്കിൽ പറയട്ടെ എന്താ അതിനിത്ര കുഴപ്പമെന്ന് ജ്യോതി കൃഷ്ണ

Actress

ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും, തൃശ്ശൂർ ഇപ്പോൾ സേഫ് ആണ്, പക്ഷേ ഞാനിത് വരെ വോട്ട് ചെയ്തിട്ടില്ല,; സംഘി ആണെന്ന് പറയുകയാണെങ്കിൽ പറയട്ടെ എന്താ അതിനിത്ര കുഴപ്പമെന്ന് ജ്യോതി കൃഷ്ണ

ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും, തൃശ്ശൂർ ഇപ്പോൾ സേഫ് ആണ്, പക്ഷേ ഞാനിത് വരെ വോട്ട് ചെയ്തിട്ടില്ല,; സംഘി ആണെന്ന് പറയുകയാണെങ്കിൽ പറയട്ടെ എന്താ അതിനിത്ര കുഴപ്പമെന്ന് ജ്യോതി കൃഷ്ണ

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജ്യോതി കൃഷ്ണ. ഇന്ന് മോളിവുഡിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ നടി മലയാളികൾക്കൊപ്പം തന്നെയുണ്ട്. നടിയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. ദിലീപിനൊപ്പമെത്തിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ ജ്യോതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തൃശൂർ സുരേഷ് ഗോപിയുടെ കൈകളിൽ സുരക്ഷിതമാണെന്നാണ് നടി പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

ഞാൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ഒരു പാർട്ടിയിലും വിശ്വസിക്കുന്ന ആളല്ല ഞാൻ. സത്യത്തിൽ എനിക്ക് പാർട്ടിയില്ല. ഞാൻ വ്യക്തികളെയാണ് നോക്കാറുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. തൃശ്ശൂർ ആയിരുന്നു വോട്ട്. സുരേഷേട്ടന് വോട്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ എനിക്ക് വരാൻ കഴിഞ്ഞില്ല. വ്യക്തിപരമായ ചില വിഷയങ്ങൾ കാരണം എനിക്ക് അതിന് സാധിച്ചില്ല.

എന്റെ ആദ്യ വോട്ട് സുരേഷേട്ടന് ചെയ്യണമെന്ന് വിചാരിച്ചിരുന്നതാണ്. സംഘി ആണെന്ന് പറയുകയാണെങ്കിൽ പറയട്ടെ. എന്താ അതിനിത്ര കുഴപ്പം. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ പറയുന്നവർക്ക് ഉയർച്ചയോ താഴ്ചയോ ഉണ്ടാകുന്നുണ്ടോ?. എന്നാൽ സുരേഷേട്ടന് എന്താണ് ഉണ്ടായത്. ഓൺലൈൻ പ്രമോഷന് 5 പൈസ സുരേഷേട്ടൻ മുടക്കേണ്ടതില്ല. ഫുൾടൈം അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്”.

എന്റെ ഫാമിലി ഫ്രണ്ടാണ് സുരേഷേട്ടൻ. എപ്പോൾ മെസ്സേജ് അയച്ചാലും, എത്ര തിരക്കായാലും മറുപടി നൽകും. ഏട്ടനെക്കാളും വല്യച്ഛൻ എന്ന ഫീലാണ് എനിക്ക് തോന്നിയിട്ടുള്ളത്. തൃശ്ശൂർ ഇപ്പോൾ സേഫ് ആണ്. ജയിച്ച ഒരു മാസത്തിനുള്ളിൽ എവിടെ എന്ന് ചോദിക്കരുത്. സമയം നൽകൂ, സുരേഷേട്ടൻ ചെയ്യും. ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും ജ്യോതി കൃഷ്ണ പറഞ്ഞു.

നടി ആക്പമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലാ എന്നും നടി പറഞ്ഞിരുന്നു. ഞാൻ ആദ്യം മുതലേ എടുത്ത ഒരു നിലപാടുണ്ട്. ദിലീപേട്ടനെ എവിടെയും ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. സത്യം തെളിയണം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ദിലീപേട്ടൻ കുറ്റകൃത്യം ചെയ്തു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് അറിയാത്ത ഒരു കാര്യമാണ്. അറിയാത്ത കാര്യത്തിൽ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല.

എന്റെ മനസ്സ് പറയുന്നത്, ദിലീപേട്ടൻ അത് ചെയ്യില്ല എന്നാണ്. അത് എന്റെ വ്യക്തിപരമായ വിശ്വാസമാണ്. ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപേട്ടൻ ചെയ്തിട്ടില്ല എന്നുതന്നെയാണ്. അത് തെളിയേണ്ട ഒരു സംഭവമാണ് എന്ന് ജ്യോതി കൃഷ്ണ പറഞ്ഞു. കുറച്ച് നാളുകൾക്ക് മുമ്പ് നടി ലൈഫ് ഓഫ് ജോസൂട്ടിയിൽ അഭിനയിച്ചതിനെ കുറിച്ചും തന്റെ സിനിമാ സെലക്ഷനെ കുറിച്ചുമെല്ലാം ജ്യോതി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിലീപേട്ടന് ഇപ്പോൾ രണ്ട് കാലഘട്ടമുണ്ട്. അന്നത്തെ കാലഘട്ടത്തിൽ ദിലീപേട്ടൻ ജനപ്രിയ നായകനാണ്. ആളുകൾക്ക് അത്രയും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സിനിമയിൽ ദിലീപേട്ടനെ ച തിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു അപ്പോൾ. ഇപ്പോൾ അങ്ങനെയല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഇപ്പോൾ ക്രൗഡ് മാറി. പ്രേക്ഷകർ മാറി. അവരുടെ ചിന്താഗതികൾ മാറി. അന്ന് അങ്ങനെ ആയിരുന്നില്ല.

More in Actress

Trending