Actress
ഞാൻ ചെയ്യുന്ന എല്ലാ സിനിമകളും ഫ്ലോപ്പാണെന്നും രാശിയില്ലാത്ത നായികയാണെന്നും സംസാരമുണ്ടായിരുന്നു, ആ ദിലീപ് ചിത്രം പരാജയപ്പെടാൻ കാരണം; തുറന്ന് പറഞ്ഞ് ജ്യോതി കൃഷ്ണ
ഞാൻ ചെയ്യുന്ന എല്ലാ സിനിമകളും ഫ്ലോപ്പാണെന്നും രാശിയില്ലാത്ത നായികയാണെന്നും സംസാരമുണ്ടായിരുന്നു, ആ ദിലീപ് ചിത്രം പരാജയപ്പെടാൻ കാരണം; തുറന്ന് പറഞ്ഞ് ജ്യോതി കൃഷ്ണ
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജ്യോതി കൃഷ്ണ. ഇന്ന് മോളിവുഡിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ നടി മലയാളികൾക്കൊപ്പം തന്നെയുണ്ട്. നടിയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. ദിലീപിനൊപ്പമെത്തിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ ജ്യോതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആമി എന്ന സിനിമയ്ക്കുശേഷം ജ്യോതി സിനിമകളിൽ അഭിനയിച്ചിട്ടില്ല. വിവാഹിതയായതോടെ അഭിനയം ഉപേക്ഷിച്ചതാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സത്യം അതെല്ലന്ന് പറയുകയാണ് ജ്യോതി കൃഷ്ണ. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി ഇതേ കുറിച്ച് സംസാരിച്ചിരിക്കുന്നത്.
ദിലീപേട്ടന് ഇപ്പോൾ രണ്ട് കാലഘട്ടമുണ്ട്. അന്നത്തെ കാലഘട്ടത്തിൽ ദിലീപേട്ടൻ ജനപ്രിയ നായകനാണ്. ആളുകൾക്ക് അത്രയും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സിനിമയിൽ ദിലീപേട്ടനെ ച തിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു അപ്പോൾ. ഇപ്പോൾ അങ്ങനെയല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഇപ്പോൾ ക്രൗഡ് മാറി. പ്രേക്ഷകർ മാറി. അവരുടെ ചിന്താഗതികൾ മാറി.
അന്ന് അങ്ങനെ ആയിരുന്നില്ല. ആ സിനിമയിൽ തിയേറ്ററിൽ കയ്യടി വന്നൊരു സീനുണ്ടായിരുന്നു. ഒരു സീനിൽ നായകൻ പറയുന്നുണ്ട് ഞാൻ ഛ ർദ്ദിച്ചത് കഴിക്കാറില്ലെന്ന്. അതിന് വലിയ കയ്യടിയായിരുന്നു തിയേറ്ററിൽ. അതിന്റെ അർത്ഥം ആ നായകനെ പ്രേക്ഷകർ സപ്പോർട്ട് ചെയ്യുന്നു എന്നാണ്. അത് കേട്ടപ്പോൾ അമ്മക്ക് വലിയ സ ങ്കടമായി. കാരണം അമ്മ സ്വന്തം മകളെയാണ് സ്‌ക്രീനിൽ കാണുന്നത് കഥാപാത്രത്തെയല്ല.
അന്ന് സിനിമയിലെ എന്റെ പ്രകടനം കണ്ട് ഒന്ന് രണ്ട് പേർ എന്നെ അഭിനന്ദിച്ചിരുന്നു. അതിൽ ഞാനിപ്പോഴും ഓർത്ത് വെക്കുന്ന ഒരാൾ സംവിധായകൻ രഞ്ജിത്ത് ശങ്കറിനെയാണ്. അദ്ദേഹം എന്നെ വിളിച്ചിട്ട് എന്റെ ആ സീൻ നന്നായിരുന്നുവെന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ നല്ലൊരു അഭിനന്ദനമായിരുന്നു. ഇപ്പോഴും ആളുകൾ എന്നെ അറിയുന്നത് ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് ആയിട്ട് തന്നെയാണ്.
കരിയറിൽ ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ കൂടുതൽ ബെനഫിറ്റ് ഉണ്ടാക്കിയിട്ടുള്ള സിനിമയാണ് അത്. ദൃശ്യം കഴിഞ്ഞിട്ട് ജീത്തു ജോസഫ് സാർ ചെയ്തിട്ടുള്ള സിനിമയായതുകൊണ്ട് ലൈഫ് ഓഫ് ജോസൂട്ടിയെ കുറിച്ച് ആളുകൾക്കുള്ള എക്സ്പറ്റേഷൻസ് വളരെ വലുതായിരുന്നു. അതുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്തിരിയെങ്കിലും പരാ ജയം സംഭവിച്ചത്. ആ സിനിമ ഇപ്പോൾ റീലിസായിരുന്നുവെങ്കിൽ എന്ന് തോന്നാറുണ്ട്. ഭാഗ്യമില്ലാതെയായിപ്പോയി.
തുടക്കത്തിൽ സിനിമ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പലരോടും അഭിപ്രായം ചോദിച്ചാണ് സിനിമ സെലക്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ചെയ്ത പല സിനിമകളും അ ബദ്ധങ്ങളായിരുന്നു. ഞാൻ സെലക്ട് ചെയ്ത സിനിമകൾ വെച്ച് നോക്കി ഞാൻ അവാർഡ് പടങ്ങൾ മാത്രമെ ചെയ്യൂവെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. അതുപോലെ ഞാൻ ചെയ്യുന്ന എല്ലാ സിനിമകളും ഫ്ലോപ്പാണെന്നും രാശിയില്ലാത്ത നായികയാണെന്നും സംസാരമുണ്ടായിരുന്നു.
കാരണം ഞാൻ ചെയ്ത സിനിമകളിൽ ഭൂരിഭാഗവും കൊമേഴ്സ്യൽ സിനിമകളല്ല.അതുപോലെ ജോസൂട്ടി കഴിഞ്ഞ് എനിക്ക് വന്ന സിനിമയായിരുന്നു സു സു സുധി വാത്മീകം. പക്ഷെ അന്ന് ഞാൻ ആ സിനിമ സ്വീകരിച്ചില്ല. അതിൽ ഞാൻ എപ്പോഴും റിഗ്രറ്റ് ചെയ്യാറുണ്ട്. ശിവദയുടെ റോൾ ആയിരുന്നില്ല. ജയസൂര്യയെ തേച്ചിട്ട് പോകുന്ന കഥപാത്രത്തിലേക്കാണ് ക്ഷണം വന്നത്.
വീണ്ടും നെഗറ്റീവ് ഷേഡ് ചെയ്യേണ്ടെന്ന് കരുതിയാണ് അന്ന് സു സു സുധി വാത്മീകം വേണ്ടെന്ന് വെച്ചത്. പിന്നെ സോൾട്ട് മാംഗോ ട്രീ എന്ന സിനിമയിലേക്കും ക്ഷണം വന്നിരുന്നു.
പക്ഷെ ആ സമയത്ത് ദുബായിൽ ജോലിത്തിരക്കായതിനാൽ വരാൻ സാധിച്ചില്ല. അതോടെ സിനിമയിലേക്ക് ക്ഷണിച്ചുള്ള കോളുകൾ വരാതെയായി. ഞാനായിട്ട് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തില്ല. പിന്നെ കല്യാണ ആലോചന വന്നു. വിവാഹം കഴിഞ്ഞു.
ഇത്രയും ബുദ്ധിമുട്ടുണ്ടാകും വിവാഹ ജീവിതത്തിലെന്ന് ഓർത്തില്ല. ഉത്തരവാദിത്വത്തോട് ഉത്തരവാദിത്വമാണ്. പക്ഷെ ഇതൊക്കെയാണെങ്കിലും ഫാമിലി ലൈഫിൽ ഹാപ്പിയാണ് ഞാൻ. കാരണം എന്റെ ഹസ്ബെന്റ് അടിപൊളിയാണ്. എന്ത് കുരുത്തക്കേടിന് വിളിച്ചാലും വരും എന്നാണ് ജ്യോതി കൃഷ്ണ പറഞ്ഞത്.
