വല്ലാത്തൊരു അവഗണനയോടെയായിരുന്നു അവരുടെ നോട്ടവും പെരുമാറ്റവും ; യാത്രയ്ക്കിടയിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് ജ്യോതി കൃഷ്ണ!
ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് നടിയാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകായണ് നടി . വിവാഹ ശേഷം ജ്യോതി ദുബായിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. കുടുംബവും യാത്രയുമൊക്കെയാണ് ജ്യോതിയുടെ ശ്രദ്ധയിലുള്ളത്. എന്നാല്‍ താന്‍ അധികം വൈകാതെ തിരികെ വരുമെന്നാണ് ജ്യോതി പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ യാത്രാനുഭവങ്ങളും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട് ജ്യോതി. താരത്തിന്റെ വാക്കുകളിലേക്ക്
സിനിമയാണ് എന്നെ യാത്രയുടെ ലോകത്ത് എത്തിച്ചതെന്നാണ് ജ്യോതി പറയുന്നത്. ‘ലൈഫ് ഓഫ് ജോസുകുട്ടി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ന്യൂസീലന്‍ഡില്‍ പോയിരുന്നു. അതായിരുന്നു എന്റെ ലൈഫിലെ ടേണിങ് പോയിന്റെന്ന് താരം അഭിപ്രായപ്പെടുന്നു. പിന്നാലെ താരം ആ യാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ്.
സിനിമയാണ് എന്നെ യാത്രയുടെ ലോകത്ത് എത്തിച്ചതെന്നാണ് ജ്യോതി പറയുന്നത്. ‘ലൈഫ് ഓഫ് ജോസുകുട്ടി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ന്യൂസീലന്‍ഡില്‍ പോയിരുന്നു. അതായിരുന്നു എന്റെ ലൈഫിലെ ടേണിങ് പോയിന്റെന്ന് താരം അഭിപ്രായപ്പെടുന്നു. പിന്നാലെ താരം ആ യാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ്.
ഷൂട്ട് ന്യൂസീലന്‍ഡിലാണ് എന്നു പറഞ്ഞപ്പോള്‍ എനിക്ക് വലിയ അതിശയം തോന്നിയില്ല, കാരണം അന്ന് യാത്രയോട് അത്ര കമ്പമില്ലല്ലോ, ആ വൈബ് അറിയില്ലല്ലോ. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ തണുപ്പുള്ള രാജ്യമാണെന്നൊക്കെ മനസ്സിലായി, നാട്ടില്‍നിന്ന് ഒരു കരിമ്പടമൊക്കെ വാങ്ങി വച്ചു. അവിടെ എത്തിയപ്പോഴല്ലേ കഥ മാറിയത്. എല്ലുതുളച്ചു കയറുന്ന തണുപ്പ്. മൈനസ് ഡിഗ്രിയാണ്. പല്ലുകൂട്ടിയിടിക്കുന്നു, എന്റെ അവസ്ഥ കണ്ട് കൂടെയുള്ളവര്‍ ജാക്കറ്റുകള്‍ നല്‍കി. അപ്പോഴാണ് ആശ്വാസമായത്. പിന്നീടുള്ള ഓരോ ദിവസവും എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഭൂമിയില്‍ ഇത്രയും മനോഹരമായ സ്ഥലങ്ങളോ എന്നു ചിന്തിച്ചുപോയി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച യാത്രയായിരുന്നു അത്” എന്നാണ് ജ്യോതി പറയുന്നത്.
”ഷൂട്ട് ന്യൂസീലന്‍ഡിലാണ് എന്നു പറഞ്ഞപ്പോള്‍ എനിക്ക് വലിയ അതിശയം തോന്നിയില്ല, കാരണം അന്ന് യാത്രയോട് അത്ര കമ്പമില്ലല്ലോ, ആ വൈബ് അറിയില്ലല്ലോ. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ തണുപ്പുള്ള രാജ്യമാണെന്നൊക്കെ മനസ്സിലായി, നാട്ടില്‍നിന്ന് ഒരു കരിമ്പടമൊക്കെ വാങ്ങി വച്ചു. അവിടെ എത്തിയപ്പോഴല്ലേ കഥ മാറിയത്. എല്ലുതുളച്ചു കയറുന്ന തണുപ്പ്. മൈനസ് ഡിഗ്രിയാണ്. പല്ലുകൂട്ടിയിടിക്കുന്നു, എന്റെ അവസ്ഥ കണ്ട് കൂടെയുള്ളവര്‍ ജാക്കറ്റുകള്‍ നല്‍കി. അപ്പോഴാണ് ആശ്വാസമായത്. പിന്നീടുള്ള ഓരോ ദിവസവും എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഭൂമിയില്‍ ഇത്രയും മനോഹരമായ സ്ഥലങ്ങളോ എന്നു ചിന്തിച്ചുപോയി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച യാത്രയായിരുന്നു അത്” എന്നാണ് ജ്യോതി പറയുന്നത്.
തന്റെ ജീവിത പങ്കാളിയും യാത്രാപ്രേമിയാണെന്നാണ് ജ്യോതി പറയുന്നത്. ജീവിതത്തില്‍ എനിക്ക് കൂട്ടായി എത്തിയ അരുണും യാത്ര തലയ്ക്ക് പിടിച്ചയാളു തന്നെ.
ജീവിതം ശരിക്കും ട്രാക്കിലായത് അപ്പോഴാണ്. യാത്രയെ അത്രമേല്‍ സ്‌നേഹിക്കുന്നയാള്‍ ഒപ്പം കൂടിയതോടെ ജീവിതം പിന്നെയും കളറായെന്ന് ജ്യോതി അഭിപ്രായപ്പെടുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതൊക്കെ സാക്ഷാത്കരിച്ചിട്ടു മതി വിവാഹം എന്നുറപ്പിച്ചയാളായിരുന്നു അരുണെന്നും അതിനാല്‍ ഒരുപാടു യാത്രകള്‍ നടത്തിയെന്നും താരം പറയുന്നു. ഇപ്പോള്‍ യാത്രകളൊക്കെ ഒരുമിച്ചാണെന്നും ജ്യോതി പറയുന്നുണ്ട്.
എന്നാല്‍ യാത്രകള്‍ മോശം അനുഭവവും സമ്മാനിച്ചിട്ടുണ്ടെന്നാണ് ജ്യോതി പറയുന്നത്. വിദേശത്തേക്കുള്ള യാത്രയായാലും കുറച്ചു ദിവസം കഴിയുമ്പോള്‍ നമ്മുടെ ഭക്ഷണം കഴിക്കാന്‍ തോന്നും. ഓസ്ട്രിയയില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ റസ്റ്ററന്റ് കണ്ടു. നേരെ അങ്ങോട്ടു പോയി. എന്റെയുള്ളില്‍ ഇനി രുചിയൂറും ഫൂഡ് അടിക്കാം എന്നതായിരുന്നു. ഹിന്ദിക്കാരായ ഭാര്യയും ഭര്‍ത്താവും നടത്തുന്ന റസ്റ്ററന്റായിരുന്നു. ഞങ്ങള്‍ ഇരുപതു മിനിറ്റോളം അവിടെ സീറ്റിലിരിക്കുകയാണ്. ഓര്‍ഡറെടുക്കാന്‍ ആരും വന്നില്ല” എന്നാണ് ജ്യോതി പറയുന്നത്.
അതേസമയം, കുറെ വിദേശികള്‍ അവിടെയുണ്ടായിരുന്നുവെന്നും അവരുടെ ഓര്‍ഡര്‍ എടുക്കാനുള്ള തിരക്കിലായിരുന്നു ഹോട്ടലുടമകളെന്നും താരം പറുന്നു. അവര്‍ ഞങ്ങളെ നോക്കുന്നുപോലുമില്ലായിരുന്നുവെന്നും താരം പറയുന്നു. വല്ലാത്തൊരു അവഗണനയോടെയായിരുന്നു തങ്ങളോടുള്ള നോട്ടവും പെരുമാറ്റവും. അരുണ്‍ പോകാമെന്നു പറഞ്ഞിട്ടും താന്‍ നിര്‍ബന്ധിച്ചിരുത്തി. അവസാനം അവര്‍ ടേബിളില്‍ മെനുകാര്‍ഡ് വച്ചിട്ട് പോയി. ആകെ പുച്ഛഭാവമായിരുന്നു. എന്നാല്‍ എന്താ കാര്യമെന്നു തങ്ങള്‍ക്ക് ഇന്നും മനസ്സിലായിട്ടില്ലെന്നും ജ്യോതി പറയുന്നു. അവര്‍ അവിടെ വന്ന വിദേശികളെ ട്രീറ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ മനസ്സിലായി ഇന്ത്യക്കാരോടുള്ള പുച്ഛവും അവഗണനയുമായിരുന്നുവെന്നും താരം പറയുന്നു.
ഈ സംഭവത്തോടെ ഒരുപാട് ദേഷ്യവും സങ്കടവും വന്നുവെന്നും ഒരുവിധം ഭക്ഷണം കഴിച്ചിട്ട് ബാക്കി പണം വേണ്ട എന്നു പറഞ്ഞു ഇറങ്ങുകയായിരുന്നുവെന്നും താരം പറയുന്നു. കൂടുതല്‍ പണം കിട്ടിയതുകൊണ്ടാവും അപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് അരികിലേക്കു വന്നുവെന്നും താരം ഓര്‍ക്കുന്നു. അതേസമയം, ജീവിതത്തില്‍ ആദ്യമായാണ് അന്യനാട്ടില്‍ ഇന്ത്യക്കാരുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു മോശം അനുഭവം നേരിടേണ്ടി വന്നതെന്നും ജ്യോതി പറയുന്നു