അടിച്ചു കളിക്കുക അല്ലെങ്കിൽ പുറത്താവുക ..!! . ലോർഡ്സ് പവലിയനിൽ നിന്നും 12thമാൻ വഴി ധോണിക്ക് കോഹ്ലിയുടെ സന്ദേശം .. വിവാദ വീഡിയോ കാണാം !!
ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ 8 വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റു വാങ്ങിയതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര 2-1 ന് ഇന്ത്യക്ക് നഷ്ടമായി. ഈ ഏകദിന പരമ്പര നഷ്ടമായതിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ്. സ്കോർ ഉയർത്തേണ്ട സാഹചര്യത്തിൽ നിരവധി ബോളുകൾ നഷ്ടമാക്കിയ താരം ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. തക്കസമയത്ത് ധോണി തനത് ശൈലിയിൽ കളിച്ചിരുന്നുവെങ്കിൽ ടീം സ്കോർ 300 കടന്നേനെ എന്നാണ് ആരാധകർ പറയുന്നത്.
ഇതിനിടെ ധോണി ഔട്ടായതിന് കാരണം കോഹ്ലിയാണെന്നാണ് ചില ആരാധകർ പറയുന്നത്. ബോളുകൾ കളഞ്ഞു കുളിച്ച് കളിക്കുകയായിരുന്ന ധോനിക്കുള്ള സന്ദേശമായിരുന്നു അക്സർ പട്ടേൽ വഴി കോഹ്ലി എത്തിച്ചത് എന്നാണ് ചിലരുടെ നിരീക്ഷണം. ധോണിക്ക് ബാറ്റ് നൽകാനായി വന്ന അക്ഷർ എന്തോ സന്ദേശം കൈമാറുന്നതും പിന്നീട് അത് വരെയുള്ള രീതിയിൽ നിന്ന് മാറി ആക്രമിച്ചു കളിയ്ക്കാൻ ശ്രമിച്ച ധോണി ഔട്ട് ആകുന്നതും വിഡിയോയിൽ വ്യക്തമാണ്.
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...