Sports Malayalam
ഇതെന്തൊരു തുഴച്ചിലാണ് !! ധോണിയെ പരിഹസിച്ച് മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം
ഇതെന്തൊരു തുഴച്ചിലാണ് !! ധോണിയെ പരിഹസിച്ച് മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം
ഇതെന്തൊരു തുഴച്ചിലാണ് !! ധോണിയെ പരിഹസിച്ച് മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം
സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ ബുദ്ധിമുട്ടുന്ന ധോണിയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌ക്കർ. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ധോണിയുടെ തുഴച്ചിൽ പ്രകടനം കാണികളുടെ കൂവലിന് വരെ ഇടയാക്കിയിരുന്നു. ധോണി പുറത്തായപ്പോൾ കാണികൾ കയ്യടിക്കുകയും ചെയ്‌തു. ഈ പ്രകടനത്തെ 1975ലെ ലോകകപ്പില്‍ 174 പന്തില്‍ നിന്നും 36 റണ്‍സ് മാത്രമെടുത്ത് പുറത്താകാതെ നിന്ന തന്റെ ബാറ്റിങ്ങിനോട് ഉപമിക്കുകയാണ് ഗവാസ്‌ക്കർ ചെയ്‌തത്.
എന്നാൽ കാണികളുടെ കൂവലിനെതിരെ ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തി. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കഴിയാതെ വരുമ്പോൾ ധോണിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും, ധോണി മോശം താരമാണെന്ന് ഇത്ര വേഗത്തില്‍ ആരാധകര്‍ നിഗമനത്തിലെത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും കോലി ചൂണ്ടിക്കാട്ടി.
നന്നായി കളിക്കുമ്പോൾ മികച്ച ഫിനിഷറെന്ന് ഇതേ ആരാധകര്‍ തന്നെയാണ് ധോണിയെ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റില്‍ എല്ലാവര്‍ക്കും നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ടാവും. അത്തരമൊരു ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സ് ധോണി കളിച്ചില്ലായിരുന്നെങ്കില്‍ വന്‍ മാര്‍ജിനില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൂടുതൽ വായിക്കാൻ
റൊണാൾഡോയുടെ ആ മോഹം നടന്നില്ല … പകരം പ്ലാൻ ബി പ്രകാരം താരം യുവന്റസിലെത്തി !!
Gavaskar about MS Dhoni’s struggle