ധോണി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? ഓർമയ്‍ക്കായി ആ പന്ത് സ്വന്തമാക്കി ! വീഡിയോ കാണാം..
By
ധോണി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? ഓർമയ്‍ക്കായി ആ പന്ത് സ്വന്തമാക്കി ! വീഡിയോ കാണാം..
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ നിരാശയിലാഴ്ത്താൻ പോകുന്ന വാർത്തയാണ് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിനത്തിനു ശേഷം വരുന്നത്. ഇന്ത്യയുടെ മികച്ച ബാറ്സ്മാന്മാരിൽ ഒരാളായ എം എസ് ധോണി ഏക ദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു.
വിരാട് കോഹ്‌ലി ക്യാപ്റ്റനായി നയിച്ച 50-ാമത്തെ ഏകദിന മത്സരത്തിലാണ് ഇന്ത്യ തോറ്റതും, പരമ്പര നഷ്ടമായതും. എന്നാൽ ഇംഗ്ലണ്ടിന്റെ പരമ്പര വിജയത്തേക്കാൾ കൂടുതൽ ചൂടുപിടിച്ച ചർച്ചകൾക്കാണ് ഇപ്പോൾ വഴിയൊരുങ്ങിയിട്ടുളളത്. എന്നാൽ ഇതാദ്യമായല്ല മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നുവെന്ന വാർത്ത ആരാധകരിലേക്ക് എത്തുന്നത്.
ഇന്നലെ മത്സരം കഴിഞ്ഞ് താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങിയ സമയത്ത് ധോണി അംപയർമാരുടെ നേർക്കാണ് നടന്നുപോയത്. ഇവരുടെ പക്കൽ നിന്നും കളിക്കായി ഉപയോഗിച്ച ബോൾ ധോണി മത്സരത്തിന്റെ ഓർമ്മയ്ക്കായി വാങ്ങി. ഇതാണ് ധോണി വിരമിക്കാനൊരുങ്ങുകയാണോ എന്ന ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിതുറന്നത്.
സാധാരണയായി താരങ്ങൾ വിക്കറ്റാണ് കളിയുടെ ഓർമ്മയ്ക്കായി സൂക്ഷിക്കാറുളളത്. എന്നാൽ ധോണിയുടെ നീക്കത്തിന് പിന്നിലെ കാരണം ആണ് ഇപ്പോൾ അന്വേഷിക്കുന്നത്.
Here's the video of the MS Dhoni taking the ball from umpires after the game. #ENGvIND pic.twitter.com/C14FwhCwfq
— Sai Kishore (@KSKishore537) July 17, 2018
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ മുൻ ഇന്ത്യൻ നായകന്റെ ഇന്നിങ്സ് ഏറെ വിമർശിക്കപ്പെട്ടിരുന്നു. 37 റൺസ് നേടിയ അദ്ദേഹത്തിന്റെ ഇന്നിങ്സ് ആക്രമണ ശൈലിയിലായിരുന്നില്ല. ഇതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ധോണി വിരമിക്കേണ്ട സമയമായെന്ന് വീണ്ടും ആക്രമണം കടുത്തു. എന്നാൽ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ധോണിയെ പിന്തുണച്ച് രംഗത്ത് വരികയായിരുന്നു.
M S Dhoni retires from ODI’s ?