Connect with us

മഞ്ജു വാര്യർ ആരെയും അനുസരിക്കില്ലായിരുന്നു ; ഒരാള്‍ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാല്‍ മഞ്ജു അത് ചെയ്തിരിക്കും – വിപിൻ മോഹൻ

Interviews

പക്വതയുള്ള കഥാപാത്രങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായ നടിയാണ് മഞ്ജു വാര്യർ. എന്നാൽ അങ്ങനെയായിരുന്നില്ല മഞ്ജു വാര്യർ എന്ന് പറയുകയാണ് ക്യാമറമാൻ വിപിൻ മോഹൻ . ഇത്രയും കഴിവുള്ള ഒരു നടി മലയാള സിനിമയിൽ ഉണ്ടാകില്ലെന്ന് പറയുന്ന വിപിൻ മഞ്ജുവിന്റെ ഒപ്പമുള്ള ആദ്യകാല സിനിമ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നു.

മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് അപാരമാണ്, ‘തൂവല്‍കൊട്ടാരം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴെ മഞ്ജുവിനെ എനിക്കറിയാം. ഇന്നത്തെ പോലെ പക്വതയുള്ള മഞ്ജു ആയിരുന്നില്ല അത്, ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായ മഞ്ജുവിനെയാണ് വിപിന്‍ മോഹന്‍ ഓര്‍ത്തെടുത്തത്. കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇടുകയും ഒടുവില്‍ മഞ്ജുവിന്റെ വിരലിനു സാരമായ രീതിയില്‍ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്, ഒരാള്‍ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാല്‍ മഞ്ജു അത് ചെയ്തിരിക്കും, വിപിന്‍ മോഹന്‍ വ്യക്തമാക്കി.

നിരവധി സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വിപിന്‍ മോഹന്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വേണ്ടിയാണു ഏറെയും പ്രവര്‍ത്തിച്ചിട്ടുള്ളത്. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലെ ക്യാമറ വര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും വിപിന്‍ മോഹന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിപിന്‍ മോഹന്റെ മകളായ മഞ്ജിമ മോഹന്‍ തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയാണ്.

vipin mohan about manju warrier

Continue Reading
You may also like...

More in Interviews

Trending

Recent

To Top