Connect with us

നീരാളി’യുടെ പരാജയകാരണം തുറന്നുപറഞ്ഞ് ക്യാമറാമാന്‍ , ഉണ്ടായതു ഒരേ ഒരു നേട്ടമെന്നും സന്തോഷ് തുണ്ടിയിൽ

Interviews

നീരാളി’യുടെ പരാജയകാരണം തുറന്നുപറഞ്ഞ് ക്യാമറാമാന്‍ , ഉണ്ടായതു ഒരേ ഒരു നേട്ടമെന്നും സന്തോഷ് തുണ്ടിയിൽ

നീരാളി’യുടെ പരാജയകാരണം തുറന്നുപറഞ്ഞ് ക്യാമറാമാന്‍ , ഉണ്ടായതു ഒരേ ഒരു നേട്ടമെന്നും സന്തോഷ് തുണ്ടിയിൽ

നീരാളി’യുടെ പരാജയകാരണം തുറന്നുപറഞ്ഞ് ക്യാമറാമാന്‍

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘നീരാളി’ വലിയ പ്രതീക്ഷയില്‍ തിയേറ്ററിലെത്തി മൂക്കും കുത്തിവീണ ചിത്രമായിരുന്നു. ബ്രമ്മാണ്ഡ ചിത്രമായ ‘ ഒടിയന്‍’ ഷെഡ്യൂള്‍ നീണ്ടതിനെ തുടര്‍ന്നു വീണുകിട്ടിയ സമയത്തിലായിരുന്നു മോഹന്‍ലാല്‍ പരീക്ഷണ ചിത്രമായ നീരാളി ഏറ്റെടുത്തത്.

മോഹന്‍ലാല്‍ കരിയറില്‍ ഇന്നോളം അവതരിപ്പിക്കാത്ത ജമ്മോളജിസ്റ്റിന്‍റെ കഥാപാത്രവും, മോഹന്‍ ലാലിന്‍റെ പുതിയ രൂപ പ്രകൃതിയും , 34വര്‍ഷങ്ങള്‍ക്ക് ശേഷം നാദിയാമൊയ്തു ലാലിനൊപ്പം ജോഡി ചേരുന്നതുമായിരുന്നു നീരാളിയുടെ ഹൈലൈറ്റ്.പക്ഷെ ,ബോക്സോഫീസില്‍ നനഞ്ഞ പടക്കമായ് മാറാനായിരുന്നു നീരാളിയുടെ വിധി. മോഹന്‍ ലാലും ആരാധകരും ഏറെ പ്രതീക്ഷ പുലര്‍ത്തിയ നീരാളിയുടെ പരാജയകാരണം ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ്‌ തുണ്ടിയില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.


”നീരാളി ഒരു സമ്പൂര്‍ണ്ണ മോഹന്‍ലാല്‍ ചിത്രമായിരുന്നു.ചിലര്‍ക്ക് ഇഷ്ട്ടമായി.പക്ഷെ, മറ്റുചിലര്‍ക്ക് ഇഷ്ട്ടമായില്ല.സാധാരണ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ പ്രതീക്ഷിക്കുന്ന ചേരുവകളൊന്നും നീരാളിയില്‍ ഉണ്ടായിരുന്നില്ല.35ദിവസം കൊണ്ടായിരുന്നു ചിത്രം പൂര്‍ത്തീകരിച്ചത്. വെറും 20 ദിവസമാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിച്ചത്.കൊക്കയിലേക്ക് മറിഞ്ഞു വീഴാറായ കാറിനുള്ളില്‍ നിന്നും മോഹന്‍ലാലിനും സുരാജ് വെഞ്ഞാറാമൂടിനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.11കോടിയായിരുന്നു ചിത്രത്തിന്‍റെ ബട്ജറ്റ്.ഇന്ത്യന്‍ സിനിമ ഒന്നാകെ മാര്‍ക്കറ്റുള്ള മോഹന്‍ലാലിന്‍റെ ഒരു സിനിമ വളരെ ചിലവ് കുറച്ചു ചെയ്യാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് നീരാളിയുടെ നേട്ടം”. AshiqShiju

പ്രിയദര്‍ശന്‍ ‘രാംഗോപാല്‍ വര്‍മ്മ’യോട് ചെയ്ത ഉഗ്രശപഥം !ഈ ,സിനിമയോടെ ഞാന്‍ നിര്‍ത്തുകയാണ്.

മാതൃഭാഷയായ മലയാളത്തില്‍ മാത്രമല്ല തമിഴ് , തെലുങ്ക് ,ഹിന്ദി തുടങ്ങിയ അന്യ ഭാഷകളിലും സംവിധായകന്‍ എന്ന നിലയില്‍ പേരും പെരുമയും പ്രിയദര്‍ശന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രിയദര്‍ശന്‍.1986ല്‍ ‘താളവട്ടം’ സൂപ്പര്‍ ഹിറ്റായി ആഘോഷിക്കുന്ന വേളയിലാണ് പ്രിയനെ തേടി ആദ്യ തമിഴ് ഓഫര്‍ വരുന്നത് .പക്ഷെ,1987ല്‍ കാര്‍ത്തിക്ക് – രേഖ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ചെയ്ത ‘ചിന്നമണികുയിലേ’ എന്ന തമിഴ് ചിത്രത്തിന് തിയേറ്റര്‍ കാണാനുള്ള ഭാഗ്യമില്ലാതെ പോകുകയായിരുന്നു.എങ്കിലും, പ്രിയനെ അടയാളപ്പെടുത്തിയ തമിഴ് ചിത്രങ്ങള്‍ പിന്നീട് പിറക്കുകയും ചെയ്തിരുന്നു. 1991ല്‍ ‘വന്ദനം ‘എന്ന ചിത്രത്തിന്‍റെ റീമേക്കുമായാണ് പ്രിയന്‍ തെലുങ്കിലേക്ക് കടക്കുന്നത്.നാഗാര്‍ജുനയെ നായകനാക്കി ‘നിര്‍ണ്ണയം’ എന്ന പേരില്‍ ഒരുക്കിയ വന്ദനത്തിന്‍റെ തെലുങ്ക് റിമേക്ക് മലയാളത്തെ പോലെ തന്നെ തെലുങ്കിലും സ്വീകരിക്കപ്പെട്ടില്ല.കിലുക്കത്തിന്‍റെ റിമേക്കുമായി( മുസ്ക്കുരാഹത്ത്) ബോളിവുഡിലേക്ക് കടന്നപ്പോഴും ബോക്സോഫീസില്‍ പരാജമായിരുന്നു
പ്രിയനെ കാത്തിരുന്നത്.എന്നാല്‍ ,കിരീടത്തിന്‍റെ റിമേക്കുമായി( ഗര്‍ദ്ദിഷ്) രണ്ടാമതും ബോളിവുഡില്‍ ചെന്നപ്പോള്‍ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയായിരുന്നു പ്രിയനെ സ്വീകരിച്ചത്. തെലുങ്കില്‍ നിന്ന്‍ വീണ്ടും പ്രിയന് ക്ഷണം വരുന്നത് 94ലാണ്. പക്ഷെ, മറ്റുഭാഷകളെ പോലെ തെലുങ്ക് പ്രിയന് എളുപ്പം വഴങ്ങില്ലായിരുന്നു.
‘ഗാണ്ടീവം ‘എന്ന രണ്ടാമത്തെ ചിത്രത്തോടെ തെലുങ്ക് ഭാഷയില്‍ മേലില്‍ പടം ചെയ്യിലെന്ന് പ്രിയന്‍ ശപഥം ചെയ്യുകയായിരുന്നു.ഇതിനു കാരണക്കാരന്‍ തെലുങ്ക് -ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍വര്‍മ്മയായിരുന്നു.
ബാലകൃഷണ നായകനായ ഗാണ്ടീവത്തെ സെറ്റില്‍ പ്രിയദര്‍ശന്റെ ക്ഷണം സ്വീകരിച്ചാണ് രാംഗോപാല്‍വര്‍മ്മ എത്തുന്നത്.എടുത്തു കൊണ്ടിരിക്കുന്ന സീനിന്‍റെ ഇന്ഗ്ലഷിലുള്ള സംഭാഷണം പ്രിയന്‍ രാമുവിനെ കാണിച്ചു.പക്ഷെ,പ്രിയദര്‍ശന്‍ ഇന്ഗ്ലീഷില്‍ എഴുതിവെച്ച സംഭാഷണം അല്ലായിരുന്നു റി ഹേഴ്സ്ല്‍ ചെയ്യുന്ന തെലുങ്ക് താരങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്.കാര്യം പ്രിയദര്‍ശനെ ബോധ്യപ്പെടുത്തി ആ സീനിലെ സംഭാഷണം രാംഗോപാല്‍ വര്‍മ്മ കറക്റ്റ്‌ ചെയ്തു കൊടുത്തു.
ഉടന്‍ തന്നെ പ്രിയന്‍ രാംഗോപാല്‍ വര്‍മ്മയുടെ കൈപിടിച്ച് കൊണ്ട് ശപഥം ചെയ്തു ” ഈ ,സിനിമയോടെ ഞാന്‍ നിര്‍ത്തുകയാണ്.തെലുങ്ക് ഭാഷ എനിക്ക് പിടുത്തം തരുന്നില്ല. തെലുങ്ക് പടം വേണ്ട. എനിക്ക് ശരിയാവില്ല”.
രാംഗോപാല്‍ വര്‍മ്മയോട് ചെയ്ത ശപഥം പോലെ പിന്നീട് ഇന്നോളം പ്രിയദര്‍ശന്‍ തെലുങ്ക് സിനിമ സംവിധാനം ചെയ്തിട്ടില്ല.AshiqShiju

More in Interviews

Trending

Recent

To Top