Connect with us

ആശുപത്രിയില്‍ നിന്നും നഴ്‌സുമാരെ കൂട്ടി അമ്മ അമ്പലത്തില്‍ പോവും; അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ !

News

ആശുപത്രിയില്‍ നിന്നും നഴ്‌സുമാരെ കൂട്ടി അമ്മ അമ്പലത്തില്‍ പോവും; അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ !

ആശുപത്രിയില്‍ നിന്നും നഴ്‌സുമാരെ കൂട്ടി അമ്മ അമ്പലത്തില്‍ പോവും; അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ !

മലയാളി സിനിമാ പ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട നടനും സംവിധായകയും ഗായകനുമാണ് ശ്രീനിവാസന്‍. സാധാരണക്കാരന്റെ ജീവിതവും ജീവിത പ്രശ്‌നങ്ങളും സ്‌ക്രീനിലെത്തിച്ച സിനിമാക്കാരനാണ് ശ്രീനിവസാന്‍. ഇന്ന് കുടുംബമായി ഒരു സിനിമ കാണണമെങ്കിൽ വിനീത് ശ്രീനിവാസൻ സിനിമ എടുക്കണം എന്നുള്ള അഭിപ്രായങ്ങൾ വരെ വരുന്നുണ്ട്.

ഇതിനോടൊപ്പം അച്ഛനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. അസുഖബാധിതനായ ശ്രീനിവാസൻ ചികിത്സയും മറ്റുമായി സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. എന്നാൽ വീണ്ടും കുറുക്കൻ എന്ന സിനിമയിലൂടെ താരം സജീവമാകുകയാണ്.

വിനീത് ശ്രീനിവാസൻ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനേയും അമ്മയേയും കുറിച്ച് പറയുന്നത്.

also read;
Also read;

അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നത് അച്ഛന്‍ ചുറ്റിനും ഉണ്ടാവുക എന്നതാണ്. അമ്മയുടെ കുറേ കോമഡികളുണ്ട്. അച്ഛന്റെ ബൈപ്പാസ് നടക്കുന്ന സമയത്ത് എനിക്ക് കുറേ ഷൂട്ടുകളുണ്ടായിരുന്നു. അതിനാല്‍ എപ്പോഴും എപ്പോഴും അങ്ങോട്ട് പോവാന്‍ സാധിക്കുമായിരുന്നില്ല. ഓപ്പറേഷന്‍ കഴിഞ്ഞ് കുറേ ദിവസം കഴിഞ്ഞാണ് അച്ഛനെ കാണാന്‍ പോയത്. എനിക്ക് വയനാടായിരുന്നു ഷൂട്ട്. എല്ലാ ദിവസവും ഷൂട്ടുണ്ടായിരുന്നു. ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ നിന്നും ഡോക്ടര്‍ അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് ബ്രീഫിംഗ് തന്നു.

ഒരു ഡ്യൂട്ടി ഡോക്ടര്‍ സാഹചര്യത്തിന്റെ ഗ്രാവിറ്റി പറഞ്ഞ് മനസിലാക്കി തരുകയായിരുന്നു. അമ്മ അടുത്തുണ്ട് ആ സമയത്ത്. ഡോക്ടര്‍ ടെക്ക്‌നിക്കലായ കാര്യങ്ങളൊക്കെ പറഞ്ഞു തരുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എന്താണ് പറഞ്ഞതെന്ന് അമ്മ ചോദിച്ചു. നമ്മള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ടെന്നൊക്കെ പറഞ്ഞ് പ്രശ്‌നങ്ങളൊക്കെ അമ്മയ്ക്ക് ഞാന്‍ പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോള്‍ അമ്മ പറഞ്ഞത്, പുള്ളിയ്ക്ക് ഒന്നും അറിയില്ല, ശ്രീനിയേട്ടന് ഒന്നും പറ്റില്ല എന്നായിരുന്നുവെന്നാണ് വിനീത് ഓര്‍ക്കുന്നത്.

മെഡിക്കല്‍ സയന്‍സിനൊന്നും അവിടെ ഒരു കാര്യവുമില്ല. അച്ഛന് ഒന്നും പറ്റില്ല എന്ന് അമ്മയ്ക്ക് ഭയങ്കര വിശ്വാസമാണ്. ആശുപത്രിയിലെ സിസ്റ്റര്‍മാരെയൊക്കെ കൂട്ടി അമ്പലത്തില്‍ പോവുക വരെ ചെയ്യും. ഏത് ആശുപത്രിയില്‍ പോയാലും അവിടുത്തെ നഴ്‌സുമാരുമൊക്കെയായി കമ്പനിയാകും. പിന്നെ പേരൊക്കെയായിരിക്കും വിളിക്കുക. ഞാന്‍ ചെല്ലുമ്പോള്‍ ദാ അവളവിടെ നില്‍ക്കുന്നുണ്ട് നിന്റെ കൂടെ ഫോട്ടോയെടുക്കണം എന്നൊക്കെ പറഞ്ഞു വിളിച്ചു കൊണ്ട് വരുമെന്നാണ് വിനീത് പറയുന്നത്.

ആശുപത്രിയില്‍ നിന്നും ഇവരെയൊക്കെ കൂട്ടി അമ്പലത്തില്‍ പോവും. അമ്മയെ ഞങ്ങള്‍ പറഞ്ഞ് കളിയാക്കുന്നൊരു സംഭവമുണ്ട്. അമ്മ വീട്ടില്‍ നിന്നും അമ്പലത്തിലേക്ക് പോവുകയാണെങ്കില്‍ പോവുന്ന വഴിയില്‍ മറ്റൊരു അമ്പലം കണ്ടാല്‍ അവിടെ ഇറങ്ങി പ്രാര്‍ത്ഥിച്ചിട്ടേ പോകൂവെന്ന്. ഇത് തമാശയല്ല, ശരിയ്ക്കും നടക്കുന്ന കാര്യമാണ്. അച്ഛന്‍ ആരുടെ വിശ്വാസത്തേയും എതിര്‍ക്കില്ല. യോജിപ്പുണ്ടായില്ലെന്ന് വരാം പക്ഷെ എതിര്‍ക്കില്ലെന്നും വിനീത് പറയുന്നുണ്ട്.

Also read;
Also read;

തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. നേരത്തെ താന്‍ ചെന്നൈയില്‍ നിന്നും എറണാകുളത്ത് വന്നാല്‍ പോലും വീട്ടില്‍ പോകുന്ന പതിവുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു ആവശ്യത്തിന് വന്നാല്‍ പോലും വീട്ടില്‍ കയറാതെ മടങ്ങാറില്ലെന്നാണ് വിനീത് പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ആണ് വിനീതിന്റെ പുതിയ സിനിമ. വിനീതിന്റെ ഇതുവരെ കാണാത്തൊരു ഭാവത്തില്‍ കാണാമെന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ വ്യക്തമാക്കുന്നത്.

about vineeth sreenivasan

More in News

Trending

Recent

To Top