Connect with us

ചതുരം സിനിമ മകനൊപ്പം ആദ്യം കണ്ടത് ‘അമ്മ തന്നെ; മരിക്കുന്നതിന് മുന്‍പ് കെപിഎസി ലളിതയ്‌ക്കൊപ്പം സിനിമ കണ്ടതിന്റെ ഓർമ്മ പങ്കുവച്ച് സിദ്ധാർത്ഥ്!

Malayalam Breaking News

ചതുരം സിനിമ മകനൊപ്പം ആദ്യം കണ്ടത് ‘അമ്മ തന്നെ; മരിക്കുന്നതിന് മുന്‍പ് കെപിഎസി ലളിതയ്‌ക്കൊപ്പം സിനിമ കണ്ടതിന്റെ ഓർമ്മ പങ്കുവച്ച് സിദ്ധാർത്ഥ്!

ചതുരം സിനിമ മകനൊപ്പം ആദ്യം കണ്ടത് ‘അമ്മ തന്നെ; മരിക്കുന്നതിന് മുന്‍പ് കെപിഎസി ലളിതയ്‌ക്കൊപ്പം സിനിമ കണ്ടതിന്റെ ഓർമ്മ പങ്കുവച്ച് സിദ്ധാർത്ഥ്!

ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച അസാമാന്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. നാടക വേദിയിൽ നിന്ന് തുടങ്ങിയ കെ.പി.എ.സി ലളിത ജീവിതം സിനിമക്കു വേണ്ടി മാത്രമാണ് സമർപ്പിച്ചത്. ലളിതയും ഇന്നസെന്റും ഒന്നിച്ചെത്തുന്ന പല സിനിമകളും ആരാധകരിൽ ഇന്നും ചിരിയുണർത്തുന്നതാണ്.

സ്വാസിക വിജയ്, അലന്‍സിയര്‍, റോഷന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം സിനിമയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കെ, തന്റെ ഈ സിനിമ മരിയ്ക്കുന്നതിന് മുന്‍പ് അമ്മ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

Read Now;
Also read;

ചതുരം സിനിമയുടെ പ്രൈവറ്റ് ഷോ നടത്തിയപ്പോഴാണ് അമ്മ കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ധാര്‍ത്ഥ് സിനിമ കണ്ടത്. അപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ഭാര്യയും ചതുരം ടീമിന്റെ അണിയറ പ്രവര്‍ത്തകരും കെപിഎസി ലളിതയ്ക്ക് ഒപ്പം ഷോ കണ്ടിരുന്നു. അമ്മയുടെ അനുഗ്രഹത്തോടെ സിനിമ നന്നായി പോകുന്നു എന്ന ക്യാപ്ഷനോടെയാണ് സിദ്ധാർത്ഥ് ചിത്രങ്ങള്‍ പങ്കുവച്ചത്.

നിരവധി ആരാധകരാണ് സിദ്ധാർത്ഥ് പങ്കുവച്ച ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചെത്തിയത്. ‘ആന്റി നിങ്ങളെ സമൃദ്ധമായി അനുഗ്രഹിയ്ക്കുന്നുണ്ട്, അത് എന്നും തുടരും. ചേച്ചി എപ്പോഴും ആഗ്രഹിയ്ക്കുന്ന കാര്യമാണ് ഇപ്പോള്‍ നീ ചെയ്തത്, അത് നീ അര്‍ഹിയ്ക്കുന്നു. ഇതൊരു തുടക്കം മാത്രമാണ് സിദ്ധുകുട്ടീ’ എന്നാണ് ശ്വേത മേനോൻ കുറിച്ച കമെന്റ്.

വൈകാരികമായ പല കമന്റുകളും പോസ്റ്റിന് താഴെ കാണാം. അമ്മ എന്ന് വിളിച്ചുകൊണ്ടാണ് മഞ്ജു പിള്ളയുടെ കമന്റ്. കെപിഎസി ലളിതയെ അനുസ്മരിച്ചുകൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും. അനുഗ്രഹീതനായ മകനാണ് സിദ്ധു, അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവും എന്ന് പലരും കമന്റില്‍ എഴുതി.

Read Now ;
Also read ;

നമ്മുടെയൊക്കെ ഉള്ളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു വളരെ അത്ഭുതത്തോടയാണ് ഓരോ സിനിമയും ഞാൻ നോക്കി കണ്ടിട്ടുള്ളത് അഭിനയിക്കുക അല്ല ജീവിക്കുക തന്നെ ആയിരുന്നു ഓരോ കഥാ പാത്ര ത്തിലും സിദ്ധാർഥിന് നന്മ വരട്ടെ ഇനിയും ഇനിയും ഒരുപാട് ഹിറ്റുകൾ തീർക്കാൻ കഴിയട്ടെ… എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

ഈ വര്‍ഷം ഫെബ്രുവരി 22 ന് ആണ് കെപിഎസി ലളിത മരണപ്പെട്ടത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് മരണപ്പെട്ടത്.

About sidharth bharathan

More in Malayalam Breaking News

Trending