serial
കല്യാണം കഴിഞ്ഞിട്ടും കുട്ടിക്കളി മാറാത്ത ലെച്ചു; പിന്നേ, കൊച്ചുകുട്ടിയല്ലേ വാരിത്തരാനെന്ന് പാറുക്കുട്ടി ; ഉപ്പും മുളകും സീസണ് 2ലെ നൂറാം എപ്പിസോഡിലെ ട്വിസ്റ്റ്!
കല്യാണം കഴിഞ്ഞിട്ടും കുട്ടിക്കളി മാറാത്ത ലെച്ചു; പിന്നേ, കൊച്ചുകുട്ടിയല്ലേ വാരിത്തരാനെന്ന് പാറുക്കുട്ടി ; ഉപ്പും മുളകും സീസണ് 2ലെ നൂറാം എപ്പിസോഡിലെ ട്വിസ്റ്റ്!
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഹാസ്യ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പാറമട വീട്ടില്‍ ബാലുവും കുടുംബവും അവരുടെ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമൊക്കെയായാണ് പരമ്പര മുന്നേറുന്നത്.
വിജയകരമായി മുന്നേറിയിരുന്ന പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ബാലുവും നീലുവും കേശുവും മുടിയനും ശിവയും ലച്ചുവും പാറുക്കുട്ടിയുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തിലെ അംഗങ്ങളേ പോലെയാണ് .
സൂപ്പര്‍ഹിറ്റായി മുന്നേറുന്നതിനിടയിലായിരുന്നു പെട്ടെന്നൊരു സുപ്രഭാതത്തില്‍ പരമ്പര താല്‍ക്കാലികമായി നിര്‍ത്തിയത്. നാളുകള്‍ക്ക് ശേഷമായി പുതിയ രൂപഭാവത്തില്‍ ഉപ്പും മുളകും എത്തിയപ്പോഴാണ് ആരാധകര്‍ ശാന്തരായത്. കല്യാണം കഴിഞ്ഞിട്ടും കുട്ടിക്കളി മാറാത്ത ലച്ചുവിനെയാണ് പുതിയ പ്രമോയില്‍ കാണിച്ചിട്ടുള്ളത്.
പാറുവിന് ഭക്ഷണം കൊടുക്കുന്ന നീലുവിനെ പുറകിലൂടെ വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു ലച്ചു. എന്താണ് കൊച്ചേ ഇതെന്നായിരുന്നു നീലു ലച്ചുവിനോട് തിരിച്ച് ചോദിച്ചത്. കല്യാണം കഴിഞ്ഞെങ്കിലും കുട്ടിക്കളി മാറ്റിക്കൂടേയെന്നും നൂലു ലച്ചുവിനോട് ചോദിക്കുന്നുണ്ട്. പാറുവിന് ഭക്ഷണം വാരിക്കൊടുക്കുമ്പോള്‍ നീലുവിനോട് എനിക്കും വാരിത്തായെന്നും ലച്ചു പറയുന്നുണ്ട്. പിന്നേ, കൊച്ചുകുട്ടിയല്ലേ വാരിത്തരാനെന്നായിരുന്നു പാറുക്കുട്ടിയുടെ കമന്റ്.”
തന്നെ എടുത്ത് കഴിച്ചാല്‍ മതിയെന്ന് നീലു പറഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെയായി നീലുവിനെക്കൊണ്ട് ഭക്ഷണം വാരിയെടുപ്പിക്കുകയായിരുന്നു ലച്ചു. ചേച്ചിക്ക് നേരത്തെ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവല്ലോയെന്നായിരുന്നു ഇതെല്ലാം കണ്ട കേശുവിന്റെ ചോദ്യം. എന്റെ പൊന്നോ, ആ സിദ്ധുവളിയനെ സമ്മതിക്കണമെന്നും കേശു പറയുന്നുണ്ട്. നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ ലച്ചു എന്നായിരുന്നു നീലു ചോദിച്ചത്.
ഒരു ഉരുള വാരിത്തരാന്‍ പറഞ്ഞിട്ടും അമ്മ അത് കേള്‍ക്കാതിരുന്നപ്പോള്‍ സങ്കടത്തോടെ പോവുന്ന ലച്ചുവിനെയാണ് പ്രമോയില്‍ കാണിക്കുന്നത്. ലച്ചു ചേച്ചിക്കെന്താണ് എന്ന് പാറു ചോദിക്കുന്നതും കാണാം. എപ്പിസോഡിനായി കാത്തിരിക്കുകയാണെന്നായിരുന്നു പ്രമോ കണ്ടവര്‍ പറഞ്ഞത്.
ബാലുവും മുടിയനും ശിവയും ഇത്തവണ ഇല്ലേ, നൂറാമത്തെ എപ്പിസോഡില്‍ എല്ലാവരും വരുമായിരിക്കുമല്ലേയെന്ന ചോദ്യങ്ങളുമുണ്ട്. ഉപ്പും മുളകും സീസണ് 2ലെ നൂറാം എപ്പിസോഡിലെന്താണ് സ്പെഷല്‍ എന്ന ചര്‍ച്ചകളും ഫാന്‍സ് ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്.
ഉപ്പും മുളകില്‍ ഏറെ വൈറലായ എപ്പിസോഡായിരുന്നു ലച്ചുവിന്റെ കല്യാണം. മറൈന്‍ എഞ്ചീനിയറായ സിദ്ധാര്‍ത്ഥാണ് ലച്ചുവിനെ വിവാഹം ചെയ്തത്. യഥാര്‍ത്ഥ കല്യാണം പോലെ തന്നെയായാണ് പരമ്പരയില്‍ വിവാഹം നടത്തിയത്. മറ്റ് പരമ്പരകളിലെ താരങ്ങള്‍ വരെ ഉപ്പും മുളകിലെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
യഥാര്‍ത്ഥത്തിലുള്ള വിവാഹമാണ് നടന്നതെന്നാണ് ചിലരൊക്കെ കരുതിയതെന്നും ആ എപ്പിസോഡിന് ശേഷം അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്നുപോയതെന്നും ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി വ്യക്തമാക്കിയിരുന്നു.
about uppum mulakum
