serial news
അന്ന് ആ കൈ പിടിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് എൻ്റെ കയ്യിൽ 1240 രൂപ ; ഇപ്പോള്‍ നല്ല രീതിയില്‍ ഞങ്ങള്‍ ജീവിക്കുന്നുണ്ട്; ജീവിതത്തിന്റെ തുടക്കം പറഞ്ഞ് ദര്‍ശനയും അനൂപും!
അന്ന് ആ കൈ പിടിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് എൻ്റെ കയ്യിൽ 1240 രൂപ ; ഇപ്പോള്‍ നല്ല രീതിയില്‍ ഞങ്ങള്‍ ജീവിക്കുന്നുണ്ട്; ജീവിതത്തിന്റെ തുടക്കം പറഞ്ഞ് ദര്‍ശനയും അനൂപും!
ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നായികയാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു ദര്‍ശന. അഭിനയിച്ച പരമ്പരകളെല്ലാം ഹിറ്റായതോടെയാണ് ദർശന കുടുംബപ്രേക്ഷകരുടെ ഇടയിൽ തിളങ്ങും താരമായത്.
ഇപ്പോൾ ദര്‍ശന വീണ്ടും മിനിസ്‌ക്രീനിൽ സജീവമായിരിക്കുകയാണ്. സീ കേരളം ചാനലിലെ ‘ഞാനും എന്റാളും’ റിയാലിറ്റി ഷോയുടെ ഭാഗമാണ് ദര്‍ശനയും ഭര്‍ത്താവായ അനൂപും. നേരത്തെ തന്നെ ആരാധകരുടെ പ്രിയങ്കരാണ് ഇരുവരും.
ഷോയിലൂടെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ദര്‍ശനയും അനൂപും പങ്കുവച്ച വാക്കുകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. “പരസ്പരം ഇത്രയും അട്രാക്ഷന്‍ തോന്നാന്‍ കാരണം എന്തായിരുന്നു..? എന്ന് ഷോയ്ക്കിടെ അവതാരകയായ അശ്വതി ചോദിച്ചിരുന്നു.
ഇതിന് ദമ്പതികള്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. അനൂപ് എന്ത് കാര്യം ചെയ്താലും അതില്‍ 99 ശതമാനവും ഡെഡികേറ്റഡ് ആയിരിക്കും എന്നാണ് ദര്‍ശന പറയുന്നത്. ആരെങ്കിലും എന്തെകിലും ചെയ്യാന്‍ പറഞ്ഞാല്‍ നൂറുശതമാനവും എഫേര്‍ട്ട് ഇട്ട് അത് ചെയ്തുകൊടുക്കാന്‍ പുള്ളി ശ്രമിക്കാറുണ്ടെന്നും ദര്‍ശന പറയുന്നു.
അനൂപ് എല്ലാ കാര്യങ്ങളിലും അങ്ങനെ ആണെന്നാണ് ദര്‍ശനയുടെ അഭിപ്രായം. പുള്ളി മാതാപിതാക്കളെ വല്ലാതെ കെയര്‍ ചെയ്യുന്ന ആളാണെന്നും താരം പറയുന്നു. സാധാരണ പ്രായം ആകുമ്പോള്‍ ആളുകള്‍ക്ക് മാതാപിതാക്കള്‍ ഒരു ബാധ്യതയാകുറണ്ടെന്നും എന്നാല്‍ അനൂപ് തന്നോട് പറഞ്ഞിരിക്കുന്നത് അവര്‍ എന്നും നമ്മളുടെ കൂടെയുണ്ടായിരിക്കണമെന്നാണെന്നും ദര്‍ശന പറയുന്നു. അനൂപ് മാതാപിതാക്കളോട് ദേഷ്യപ്പെടുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും ദര്‍ശന പറയുന്നു.
പിന്നാലെ ദര്‍ശനയെക്കുറിച്ച് അനൂപ് വാചാലനാവുകയാണ്. താരം എന്ന് പറയുമ്പോള്‍ ഭയങ്കര റിച്ച് സെറ്റപ്പ് ആയിരിക്കുമല്ലോ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഒന്നിന്റെ കാര്യത്തിലും ദര്‍ശനയ്ക്ക് നിരബന്ധങ്ങളില്ലെന്നാണ് അനൂപ് പറയുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ദര്‍ശനയെ തനിക്ക് അറിയാം.
ബ്യൂട്ടി പാര്‌ലറില് പോകാറില്ല എല്ലാം തനിയെ ആണ് ചെയ്യുക. ഇന്നുവരെയും അതിനു വേണ്ടി താന്‍ പൈസ ചിലവാക്കിയിട്ടില്ലെന്നും അനൂപ് പറയുന്നു. ഭയങ്കര അഡ്ജസ്റ്റ്‌മെന്റില്‍ പോകുന്ന ഒരു ആളാണ് ദര്‍ശനയെന്നാണ് പ്രിയപ്പെട്ടവന്റെ അഭിപ്രായം.
‘ആ കൈ പിടിക്കുമ്പോള്‍ എന്റെ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഒരു 1240 രൂപയുണ്ട് ബാങ്കില്‍. ബാക്കി ലോണ്‍ ഒക്കെ എടുത്താണ് കാര്യങ്ങള്‍ സെറ്റ് ചെയ്യുന്നത്. സീറോയില്‍ നിന്നും തുടങ്ങിയതാണ്.
ഇപ്പോള്‍ നല്ല രീതിയില്‍ ഞങ്ങള്‍ ജീവിക്കുന്നുണ്ട്” എന്നാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തെക്കുറിച്ച് അനൂപ് പറയുന്നത്. തന്റെ വീട്ടുകാര്‍ മതം മാറിയവരാണെന്നും ആ സാഹചര്യത്തിലേക്ക് കടന്നു വരികയും അതിന്റെ ഭാഗമായി മാറുകയും ചെയ്യുക എന്നത് പ്രയാസമാണെന്നും അനൂപ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
about darshana das