Interviews
ഉണ്ണിമുകുന്ദന്റെ ഭാര്യയായി വരുന്ന പെൺകുട്ടിക്ക് വേണ്ട ഗുണങ്ങൾ എന്തൊക്കെ ?! ഈ ഗുണങ്ങളുള്ള പെൺകുട്ടികൾ ശ്രദ്ധിച്ചോളൂ..

മലയാള യുവനടന്മാരിൽ ഏറ്റവും കൂടുതൽ ഇമ്പ്രൂവ്‌മെന്റുകൾ വരുത്തുന്ന, ഓരോ സിനിമകൾ കഴിയുന്തോറും അഭിനയത്തിലും കഥകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലുമെല്ലാം പക്വത കൈവരിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഉണ്ണിമുകുന്ദൻ. അടുത്തിറങ്ങിയ ഉണ്ണിമുകുന്ദൻ സിനിമകൾ ശ്രദ്ധിച്ചാൽ നമുക്കിത് മനസ്സിലാകുകയും ചെയ്യും. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഉണ്ണി ഇപ്പോൾ ഒരു സൂപ്പർതാരമാണ്.
അടുത്തിടെ ഒരു സ്വകാര്യ ചാനലിലെ ഷോയിൽ തന്റെ ഭാവി വധുവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ച് ഉണ്ണിമുകുന്ദൻ പറയുകയുണ്ടായി. ഒരു പ്രേക്ഷകയുടെ ചോദ്യത്തിന് തന്റെ സ്വതസിദ്ധമായ നാണത്തോടെ പിൻവാങ്ങാൻ നോക്കിയെങ്കിലും അവതാരകന്റെ നിർബന്ധത്തിന് വഴങ്ങി ഉത്തരം പറയാൻ ഉണ്ണി തയ്യാറാകുകയായിരുന്നു.
നീണ്ട മൂക്ക് ഇഷ്ടമാണെന്നായിരുന്നു ഉണ്ണി ആദ്യം പറഞ്ഞത്. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് വ്യായാമത്തിലും ഫിറ്റ്നസ്സിലും ഒക്കെ താല്പര്യമുണ്ടെങ്കിൽ നന്നായിരിക്കുമെന്നും, എല്ലാത്തിനും വലുത് നല്ല മനസ്സ് തന്നെയാണെന്നും ഉണ്ണി പറയുന്നു. പാട്ടിനോടും ഡാൻസിനോടും താല്പര്യമുള്ള പെൺകുട്ടികളെ ഇഷ്ടമാണെന്നും അധ്യാപികയായാൽ വളരെ നല്ലതാണെന്നും ഉണ്ണി പറഞ്ഞു.
കൂടുതൽ വായിക്കാൻ
Unni mukundan about his dream girl