Interviews
ദിലീപിന്റെ രാമലീലയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു; നിർബന്ധം മൂലമാണ് അഭിനയിച്ചത് !!
ദിലീപിന്റെ രാമലീലയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു; നിർബന്ധം മൂലമാണ് അഭിനയിച്ചത് !!
ദിലീപിന്റെ രാമലീലയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു; നിർബന്ധം മൂലമാണ് അഭിനയിച്ചത് !!
ദിലീപിന്റെ രാമലീലയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് സുരേഷ്‌കുമാർ രംഗത്ത്. തിരക്കഥാകൃത്ത് സച്ചിയുടെ നിർബന്ധം മൂലമാണ് അതിൽ അഭിനയിച്ചതെന്നും എന്നാൽ എല്ലാവരും ആ വേഷം ഗംഭീരമായി എന്ന് അഭിപ്രായം പറഞ്ഞുവെന്നും സുരേഷ്‌കുമാർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തലുകൾ.
അദ്ദേഹത്തിന്റെ വാക്കുകൾ:
“അഭിനയിക്കാൻ താല്പര്യമേ ഇല്ലാത്ത ഒരാളാണ് ഞാൻ. ഉണ്ടായിരുന്നുവെങ്കിൽ സ്വന്തം സിനിമകളിൽ തന്നെ ഞാൻ അഭിനയിക്കുമായിരുന്നു. രാമലീലയിൽ അഭിനയിക്കാൻ കാരണം തിരക്കഥാകൃത്ത് സച്ചിയാണ്. എനിക്കൊരു വേഷം ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം തമാശക്ക് ഞാൻ സമ്മതം മൂളുകയായിരുന്നു. അവർ പക്ഷെ അത് കാര്യമായെടുത്തു. അതിൽ നിന്ന് ഊരിപ്പോരാൻ പറ്റിയതുമില്ല.”
“എനിക്കത് പറ്റുമോ എന്നറിയില്ലെന്ന് ഞാൻ പറഞ്ഞു. ചാൻസ് ചോദിച്ചു ഒരുപാടാളുകൾ വരുന്നതല്ലേ. അവർക്കാർക്കേലും കൊടുക്കാനും ഞാൻ പറഞ്ഞതാണ്. പക്ഷെ അവർ അത് ചെവിക്കൊണ്ടില്ല. പിന്നീട് മധുപാലിന്റെ ‘കുപ്രസിദ്ധ പയ്യൻ’ എന്ന സിനിമയിലും ഒരു ചെറിയ വേഷം ഞാൻ ചെയ്‌തിട്ടുണ്ട്.” – സുരേഷ്‌കുമാർ പറഞ്ഞു.
മകൾ കീർത്തി സുരേഷിന്റെ വളർച്ചയിൽ ഒരു അച്ഛനെന്ന നിലയിൽ അഭിമാനമുണ്ട്. മഹാനടി കണ്ട് ഒരുപാട് പേർ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. ദുൽക്കറും, കീർത്തിയും മലയാളികളാണ്. മറ്റൊരു ഭാഷയിൽ പോയി അവർ ഹിറ്റ് സൃഷ്ടിച്ചത് വലിയ കാര്യമാണെന്നും സുരേഷ്‌കുമാർ അഭിപ്രായപ്പെട്ടു.
കൂടുതൽ വായിക്കാൻ
സാറ്റലൈറ്റ് മൂല്യം കുതിച്ചുയർന്നു വിനായകൻ – പെല്ലിശ്ശേരിയുടെ പോത്തിന് റെക്കോർഡ് തുക പ്രതിഫലം !!!
Malayalam producer about his role in Dileep starring Raamaleela