ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന ഒരാൾക്കുണ്ടാകുന്ന അതേ ആവേശം, അതേ ആത്മാർത്ഥത !! മോഹൻലാലിന് മാത്രമേ അത് സാധിക്കൂ…. ടോവിനോ പറയുന്നു [വീഡിയോ കാണാം]
വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സിലേക്ക് കുടിയേറി നമ്മുടെയെല്ലാം ഇഷ്ടതാരമായി മാറിയ നടനാണ് ടോവിനോ തോമസ്. ഗപ്പിയും, മായനദിയും ടോവിനോയെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കി. ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ മറഡോണക്കും ലഭിച്ചത് മികച്ച അഭിപ്രായങ്ങൾ ആയിരുന്നു. ഇപ്പോള്‍ ലാലേട്ടനൊപ്പം ലൂസിഫറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
ലാലേട്ടനൊപ്പം, കൂതറയിലും ടോവിനോ ഒന്നിച്ചഭിനയിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ലാലേട്ടനെ കുറിച്ച് ടോവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
“അനുകരണീയമായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഒരു പരാതിയും ഇല്ലാത്ത ആളാണ് ലാലേട്ടന്‍. ഒരു പുതിയ ഡയറക്ടര്‍ ആണെങ്കിൽ പോലും സര്‍ എന്ന് മാത്രമേ ലാലേട്ടൻ വിളിക്കുകയുള്ളൂ. ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന അതെ ആവേശത്തോടും ആത്മാർത്ഥതയോടും കൂടി അദ്ദേഹം ഇപ്പോഴും വര്‍ക്ക് ചെയ്യുന്നു.”
“കണ്ടിന്യൂയിറ്റി ഒക്കെ സൂക്ഷിക്കാൻ വേണ്ടി സ്വന്തം സീൻ കഴിഞ്ഞാലുടനെ കാരവനിലേക്ക് കയറിപ്പോകുകയൊന്നുമില്ല. അവിടെ തന്നെ ഇരുന്ന് എല്ലാവരോടും സംസാരിച്ചു കൊണ്ടിരിക്കും. ഇത്ര സിമ്പിൾ ആയിട്ടുള്ള ആളുകളെ കണ്ടു കിട്ടുക വലിയ പ്രയാസമാണ്.” – ടോവിനോ പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ ഒരു രാഷ്ട്രീയ ചാണക്യന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ടോവിനോ, ഇന്ദ്രജിത്ത്, മഞ്ജു വാരിയർ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....