Connect with us

പൃഥ്വിരാജ് നല്ല ഒരു നടനാണ്; എന്നാൽ നല്ല ഒരു സംവിധായകനാണോ ?! ഇന്ദ്രജിത്ത് പറയുന്നു…

Interviews

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫർ. ലൂസിഫറിൽ നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുജന്റെ സംവിധാനത്തിൽ ക്യാമറക്ക് മുന്നിൽ നിൽക്കുന്നതിന്റെ അനുഭവം ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജിത്ത് പങ്കുവെക്കുകയുണ്ടായി.

ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങൾ എന്നായിരുന്നു ഇന്ദ്രജിത്ത് പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് പറഞ്ഞത്. അവന്റെ മോഹത്തിനൊപ്പം തോൾ ചേർന്ന് നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

പൃഥ്വിരാജ് ഒരു നല്ല നടനെന്ന രീതിയിൽ കഴിവു തെളിയിച്ച അഭിനേതാവാണ്. ഒരുപാട് അവാർഡുകളും വാരിക്കൂട്ടിയിട്ടുണ്ട്. അവനിലുള്ള സംവിധായകനെ മലയാളികൾക്ക് ഈ സിനിമയിലൂട കാണാൻ കഴിയുമെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു. മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന സംവിധായകനും ഒരുമിക്കുന്ന സിനിമക്ക് വേണ്ടി താനും കാത്തിരിക്കുകയാണെന്നും ഇന്ദ്രജിത്ത് പറയുന്നു.

Indrajith about Prithviraj’s directorial debut Lucifer

More in Interviews

Trending

Recent

To Top