Connect with us

“സുരേഷേട്ടന്‍ 2002 & 2022” ; ഇരുപത് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റം.. ; സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ!

Social Media

“സുരേഷേട്ടന്‍ 2002 & 2022” ; ഇരുപത് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റം.. ; സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ!

“സുരേഷേട്ടന്‍ 2002 & 2022” ; ഇരുപത് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റം.. ; സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ!

ദിലീപിന്റെ ജോസൂട്ടി എന്ന കഥാപാത്രത്തെ നൈസായി പറ്റിച്ച് പോവുന്ന റോസിനെ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ റോസ് എന്ന തേപ്പുകാരിയെ മനോഹരമാക്കിയത് നടി ജ്യോതി കൃഷ്ണയാണ്. ഈ കഥാപാത്രം ഏറെ ജനപ്രീതി നേടി എടുക്കുകയും ചെയ്തു.

കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ജ്യോതി. ഇനിയൊരു തിരിച്ച് വരവ് എപ്പോഴാണെന്ന് ചോദിക്കുന്നവരോട് നല്ലൊരു അവസരത്തിന് വേണ്ടി താനും കാത്തിരിക്കുകയാണെന്നാണ് ജ്യോതി പറഞ്ഞത്.

അതേസമയം, മികച്ച കഥാപാത്രവുമായി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇപ്പോൾ ജ്യോതി. നല്ലൊരു തിരക്കഥയും കഥാപാത്രവും വന്നാല്‍ സിനിമയിലേക്ക് മടങ്ങി വരും എന്ന് ജ്യോതി കൃഷ്ണ നേരത്തേ അറിയിച്ചിരുന്നു.

വിവാഹ ശേഷം ജ്യോതി ദുബായിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. നടി രാധികയുടെ സഹോദരൻ അരുണാണ് ജ്യോതി കൃഷ്ണയെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവർക്കും ഇപ്പോൾ ഒരു മകനുണ്ട്.

Read More;
https://youtu.be/jQMCZKUqNHc
Read More;

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം പങ്കുവെച്ച ജ്യോതിയുടെ പുതിയ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. സൂരേഷ് ഗോപിയോടൊപ്പം താന്‍ ചെറുപ്പക്കാലത്ത് പകര്‍ത്തിയ ചിത്രവും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രവുമാണ് ജ്യോതി പങ്കുവെച്ചത്.

‘സുരേഷേട്ടന്‍ 2002 & 2022’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.” ചിത്രവും ക്യാപ്‌ഷനും ഒരുപോലെ ശ്രദ്ധ നേടുകയാണ്.

സിനിമയിലെത്തും മുമ്പ് ടെലിവിഷന്‍ അവതാരക, ആര്‍ജെ എന്നി നിലകളിലും ജ്യോതി പേരെടുത്തിട്ടുണ്ട്. സുരേഷ് ​ഗോപി തന്റെ ഏറ്റവും പുതിയ ചിത്രം മേ ഹൂം മൂസയുടെ സക്സസ് സെലിബ്രേഷന് വേണ്ടി ദുബായിയിൽ പോയിരുന്നു. അപ്പോഴായിരിക്കാം നടി ജ്യോതി കൃഷ്ണ താരത്തെ കണ്ടതും ചിത്രം പകർത്തിയതും.

ചുരിദാർ ധരിച്ച് മുല്ലപ്പൂവും ചൂടിയാണ് 2002ൽ പകർത്തിയ ചിത്രത്തിൽ ജ്യോതി കൃഷ്ണയുള്ളത്. മേൽമുണ്ടും ചന്ദനക്കുറിയും അണിഞ്ഞാണ് ഫോട്ടോയിൽ സുരേഷ് ​ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read More ;

യുദ്ധത്തിൽ രക്തസാക്ഷിയായി വീരമൃത്യു വരിച്ച പട്ടാളക്കാരൻ തിരിച്ചുവന്നാൽ സമൂഹം എങ്ങനെ പ്രതികരിക്കും വീട്ടുകാരുടെ സമീപനം എന്തായിരിക്കും തുടങ്ങിയ കൗതുകകരമായ വിഷയത്തെ ആസ്പദമാക്കി രൂപേഷ് റെയ്ൻ കഥയും തിരക്കഥയും ഒരുക്കിയ ചിത്രമാണ് മേ ഹൂം മൂസ. സെപ്റ്റംബർ 30ന് ആണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രത്തെ അതിമനോഹരമായി തന്നെ സുരേഷ് ഗോപി സ്‌ക്രീനിൽ എത്തിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിബു ജേക്കബാണ് മേ ഹൂം മൂസ ഒരുക്കിയിരിക്കുന്നത്. പൂനം ബാജ്വയാണ് ചിത്രത്തിലെ നായിക.

മമ്മൂട്ടി ചിത്രം ബോംബെ മാർച്ച് 12വിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയത്തിലേക്ക് എത്തിയത്. ശേഷം ലാസ്റ്റ് ബെഞ്ച് എന്ന സിനിമയും ചെയ്തു. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഓർക്കുട്ട് ഒരു ഓർമകൂട്ടിലും ജ്യോതി കൃഷ്ണ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Read More;
https://youtu.be/9ScQ1tXyZjk

Continue Reading
You may also like...

More in Social Media

Trending