News
മലയാളത്തിലെ മികച്ച നടിയായി ഐശ്വര്യ ലക്ഷ്മി ; വേദിയിൽ വെച്ച് ആശംസ നേർന്ന് ടോവിനോ!
മലയാളത്തിലെ മികച്ച നടിയായി ഐശ്വര്യ ലക്ഷ്മി ; വേദിയിൽ വെച്ച് ആശംസ നേർന്ന് ടോവിനോ!
തെന്നിന്ത്യയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്‌മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന മലയാള ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്‌മി അതിവേഗമാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്.
മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ഐശ്വര്യ റായ്, വിക്രം, തൃഷ, കാർത്തി, ജയം രവി തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
നോവലിലൂടെ തമിഴ്നാട്ടിൽ ഏറെ ആരാധകരുള്ള പൂങ്കുഴലിയെ ദൃശ്യാവഷ്കരിച്ചപ്പോൾ ഐശ്വര്യ മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. കഥാപാത്രത്തിന് വേണ്ട വശ്യതയും പകത്വതയും നിഷ്കളങ്കതയും എല്ലാം ഐശ്വര്യക്ക് സ്ക്രീനിൽ എത്തിക്കാനായെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അടുത്തിടെയാണ് ഐശ്വര്യയ്ക്ക് ‘കാണെക്കാണെ’ എന്ന സിനിമയിലൂടെ മലയാളത്തിലെ മികച്ച നടിക്കുള്ള സൈമ പുരസ്കാരം ലഭിച്ചത്. ഐശ്വര്യ ലക്ഷ്മി പുരസ്കാരം വാങ്ങിക്കുന്ന വീഡിയോയാണ് സൈമ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. തുടർച്ചയായി തന്നെ പിന്തുണയ്ക്കുന്ന സെെമയ്ക്ക് ഐശ്വര്യ നന്ദി പറഞ്ഞു.
“ഇത് മൂന്നാം തവണയാണ് സൈമ എനിക്ക് പുരസ്കാരം നൽകുന്നത്. എന്റെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന അംഗീകാരമാണിത്. കാണെക്കാണെയുടെ സംവിധായകൻ മനു അശോകനോടും കാണെക്കാണെയുടെ മുഴുവൻ ക്രൂവിനോടും നന്ദി പറയുന്നു. പ്രേക്ഷകരെന്ന നിലയിൽ എല്ലാവരും എനിക്ക് ഒരു ചെറിയ അപേക്ഷയുണ്ട്. ഞങ്ങളുടെ സിനിമകളെ പിന്തുണയ്ക്കുന്നത് തുടരുക. തിയറ്ററുകളിൽ പോയി സിനിമ കാണുക. ഞങ്ങളെ സ്നേഹിക്കുന്നത് തുടരുക, എന്നാണ് ഐശ്വര്യ പുരസ്കാരം വാങ്ങിയ ശേഷം പറഞ്ഞത്.
ഇതിനിടെ നടൻ ടൊവിനോ തോമസിനെയും അവതാരകർ വേദിയിലേക്ക് ക്ഷണിച്ചു. ഐശ്വര്യ ലക്ഷ്മിയുടെ മികച്ച ഓൺ സ്ക്രീൻ പെയർ ആയ ടൊവിനോ തോമസ് തന്നെയായിരുന്നു കാണെക്കാണെയിലും നായകൻ. പുരസ്കാരം ഏറ്റുവാങ്ങിയ ഐശ്വര്യയെ നടൻ അഭിനന്ദിച്ചു.
“ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയ്ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നതെന്ന് ഇരട്ടി മധുരം. ഇനിയും ഇതുപോലെ ഒരുപാട് അവാർഡുകൾ കിട്ടട്ടെ. തെന്നിന്ത്യൻ താര സുന്ദരിയായി വളർന്ന് വലുതായി പടർന്നു പന്തലിക്കട്ടെ, ടൊവിനോ പറഞ്ഞു.
ഇതിനിടെ വേദിയിൽ വെച്ച് ഐശ്വര്യ ലക്ഷ്മിയെ ഡാൻസ് ചെയ്യിക്കണമെന്ന് ടൊവിനോയോട് അവതാരകരായ ആദിലും പേളി മാണിയും പറഞ്ഞു. എന്നാൽ തനിക്ക് സ്റ്റേജിൽ ഡാൻസ് ചെയ്യാൻ മടിയാണെന്ന് പറഞ്ഞ് ടൊവിനോ ഇതിൽ നിന്നും ഒഴിഞ്ഞു മാറി.
പൊന്നിയിൻ സെൽവന് പിന്നാലെ കുമാരി എന്ന സിനിമയാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള സിനിമ. പൃഥിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. അർബൻ കഥാപാത്രങ്ങളിൽ കൂടുതൽ കണ്ട ഐശ്വര്യ മലയാളത്തിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് സിനിമയിലെന്നാണ് ടീസർ നൽകുന്ന സൂചന.
about Aiswarya Lakshmi