Connect with us

ഷഫ്‌നയ്‌ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലാണ്; ഗോപികയ്‌ക്കൊപ്പം ആ ചമ്മലില്ല; രണ്ടു ഭാര്യമാർക്കിടയിൽ പെട്ട ശിവേട്ടൻ്റെ അവസ്ഥ!

serial news

ഷഫ്‌നയ്‌ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലാണ്; ഗോപികയ്‌ക്കൊപ്പം ആ ചമ്മലില്ല; രണ്ടു ഭാര്യമാർക്കിടയിൽ പെട്ട ശിവേട്ടൻ്റെ അവസ്ഥ!

ഷഫ്‌നയ്‌ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലാണ്; ഗോപികയ്‌ക്കൊപ്പം ആ ചമ്മലില്ല; രണ്ടു ഭാര്യമാർക്കിടയിൽ പെട്ട ശിവേട്ടൻ്റെ അവസ്ഥ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ശിവാജ്ഞലി ജോഡിയാണ്‌ ഈ സീരിയലിന് ഇത്രയും ആരാധകരെ കൊടുത്തത്. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. മിക്ക ഇന്ത്യന്‍ ഭാഷയിലും സംപ്രേഷണം ചെയ്യുന്ന പരമ്പര എല്ലായിടത്തുംതന്നെ മികച്ച റേറ്റിംഗോടെ തന്നെയാണ് മുന്നേറുന്നത്.

കൃഷ്‍ണ സ്റ്റോഴ്‌സ് നടത്തുന്ന സാന്ത്വനം കുടുംബത്തിന്റെ വീടിനകത്തും പുറത്തുമുള്ള ജീവിതമാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിലെ സ്‌നേഹവും പരിഭവവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര നല്ല രീതിയില്‍ തന്നെ വിജയിച്ചെന്ന് പറയാം.

സാന്ത്വനം വീട്ടിലെ അച്ഛന്റെ മരണശേഷം ഏട്ടനായ ബാലനും ഏട്ടന്റെ ഭാര്യയായ ദേവിയും കുടുംബത്തെ നോക്കാന്‍ ആരംഭിക്കുന്നു. സഹോദരങ്ങള്‍ക്ക് കിട്ടേണ്ട സ്‌നേഹം കുറഞ്ഞുപോകുന്ന എന്ന ആധിയില്‍ തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടായെന്നാണ് ബാലനും ദേവിയും തീരുമാനിച്ചിരിക്കുന്നത്.

ബാലന്റെ അനിയന്മാരായ ഹരി, ശിവന്‍, കണ്ണന്‍ എന്നിവരും ഹരിയുടെ ഭാര്യ അപര്‍ണ്ണ, ശിവന്റെ ഭാര്യ അഞ്ജലി എന്നിവരുമാണ് പരമ്പരയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നടി ചിപ്പി, സജിൻ, ​ഗോപിക അനിൽ തുടങ്ങി മിനി സ്ക്രീൻ രം​ഗത്തെ പ്രമുഖ താരങ്ങളെല്ലാം സാന്ത്വനം പരമ്പരയുടെ ഭാ​ഗമാണ്. സാന്ത്വനം പരമ്പരയിൽ ഏറ്റവും ജനപ്രീതിയുള്ള ജോഡി ശിവനും അഞ്ജലിയുമാണ്. സജിൻ, ​ഗോപിക എന്നീ താരങ്ങളാണ് ശിവനും അഞ്ജലിയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

ശിവാഞ്ജലി എന്നാണ് ഫാൻസ് ഇവരെ വിശേഷിപ്പിക്കുന്നത്. പലരും സാന്ത്വനം പരമ്പര കാണുന്നത് പോലും ശിവാഞ്ജലി കോമ്പോ കാണാൻ വേണ്ടിയാണ്. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സിൽ സജിനും​ ​ഗോപികയും ചേർന്ന് നൃത്തം അവതരിപ്പിക്കുന്നുണ്ട്.

സജിന്റെ ആദ്യത്തെ ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ​ഗോപിക ബാലേട്ടൻ അടക്കമുള്ള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നടി ഷഫ്നയെയാണ് സജിൻ വിവാഹം ചെയ്തിരിക്കുന്നത്. ​ഗോപികയുടേയും സജിന്റേയും ഡാൻസ് പരിശീലനം കാണാൻ ഷഫ്നയും എത്തിയിരുന്നു.

ഇപ്പോഴിത റീൽ ഭാര്യയ്ക്കും റിയൽ ഭാര്യയ്ക്കും ഇടയിൽപ്പെട്ട് വലയുന്ന സജിന്റെ വീഡിയോയാണ് സോഷ്യൽമീ‍ഡിയയിൽ വൈറലാകുന്നത്. ‘പൊതുവെ നൃത്തം ചെയ്യാൻ അറിയില്ല. ആരെങ്കിലും പറഞ്ഞ് തന്നാൽ ചെയ്യും അത്രമാത്രം. ​ഗോപികയ്ക്കൊപ്പം ഡാൻസ് ചെയ്യാനാണ് കംഫർട്ട് ഷഫ്നയ്ക്കൊപ്പം ചെയ്യുമ്പോൾ ചമ്മലാണ്.

‘ആ ചമ്മൽ ​ഗോപികയ്ക്കൊപ്പം ചെയ്യുമ്പോൾ ഇല്ല. ഡാൻസ് മാസ്റ്റർ ‍ഞങ്ങളെ പഠിപ്പിച്ച് മടുത്തു. റൂമിലെത്തി കഴിഞ്ഞാൽ ഷഫ്നയാണ് ഞങ്ങളുടെ ഡാൻസ് ടീച്ചർ. ഷഫ്നയും ​ഗോപികയും നന്നായി അഭിനയിക്കാൻ കഴിവുള്ളവരാണ്. ഞങ്ങൾ മൂന്ന് പേർക്കും ജാഡയില്ല. ഏറ്റവും കൂടുതൽ മണ്ടത്തരം പറയുന്നത് ​ഗോപികയാണ്.’

‘ആ മണ്ടത്തരം കേട്ടാൽ ചിരിക്കാൻ പറ്റും ദേഷ്യം വരില്ല. ഷഫ്നയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണിയാണ്. പനീറാണ് ​ഗോപികയുടെ ഇഷ്ട ഭക്ഷണം. രണ്ടുപേരെയും സാരിയിൽ കാണാനാണ് ഇഷ്ടം’, സജിൻ രണ്ട് ഭാര്യമാരേയും കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പങ്കുവെച്ച് പറഞ്ഞു. സജിനും ഷഫ്നയും പ്രണയിച്ച് വിവാഹിതരായവരാണ്. പ്ലസ് ടു എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

​ഗോപിക ഡോക്ടർ കൂടിയാണ്. ഇപ്പോൾ പക്ഷെ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാന്ത്വനം സീരിയൽ ഇപ്പോൾ വളരെ നിർണായകമായ ഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്വത്ത് ഭാ​ഗം വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് അപർണയുടെ അച്ഛൻ തമ്പി ഇടപെട്ടതോടെ സാന്ത്വനം കുടുംബത്തിൽ നിന്നും ഹരി അപർണയെ ഇറക്കി വിട്ടിരുന്നു.

അച്ഛനൊപ്പം സാന്ത്വനം വീടിന്റെ പടിയിറങ്ങിപ്പോയ അപർണ ഇപ്പോൾ ഹരി വിളിക്കാതെ തിരികെ സാന്ത്വനത്തിലേക്ക് വരില്ലെന്ന നിലപാടിലാണ്. ഇനിയുള്ള എപ്പിസോഡുകൾ കൂടുതൽ നിർണായകമാണെന്നാണ് പുതിയ പ്രമോകൾ സൂചിപ്പിക്കുന്നത്.

about santhwanam

More in serial news

Trending

Recent

To Top