Connect with us

പെപ്പെ ഒന്ന് അങ്ങോട്ട് കൊടുത്തു, നിവിൻ ഒന്ന് തിരിച്ചും കൊടുത്തു.. രണ്ടുപേരും ഡബിൾ ഹാപ്പി

Social Media

പെപ്പെ ഒന്ന് അങ്ങോട്ട് കൊടുത്തു, നിവിൻ ഒന്ന് തിരിച്ചും കൊടുത്തു.. രണ്ടുപേരും ഡബിൾ ഹാപ്പി

പെപ്പെ ഒന്ന് അങ്ങോട്ട് കൊടുത്തു, നിവിൻ ഒന്ന് തിരിച്ചും കൊടുത്തു.. രണ്ടുപേരും ഡബിൾ ഹാപ്പി

മലയാള സിനിമയിലെ രണ്ട് യുവ താരങ്ങളായ നിവിൻ പോളിയുടെയും ആന്റണി വര്‍ഗീസിന്റെയും പിറന്നാളാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് താരങ്ങൾക്ക് ആശംസ അറിയിച്ച് എത്തുന്നത്.

ഇപ്പോഴിതാ രണ്ട് പേരും പരസ്പരം ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. ആന്റണി വർഗീസാണ് നിവിൻ പോളിയുടെ ഫോട്ടോ പങ്കുവെച്ച് ആദ്യം പിറന്നാൾ ആശംസ അറിയിച്ചത്. ഫോട്ടോ പങ്കുവെച്ച് ജനദിനാശംസകൾ സഹോദരാ എന്നാണ് കുറിച്ചത്. അതിന് തൊട്ട് പിന്നാലെ കമന്റുമായി നിവിൻ എത്തി. നന്ദി അറിയിച്ചതിന് ശേഷം തിരിച്ചും പിറന്നാൾ ആശംസ അറിയിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു ആന്റണി വർഗീസ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ ‘അജഗജാന്തരം’ അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. കലിപ്പ് അഭിനയത്തിലൂടെയാണ് ആന്റണി വർഗീസ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.

ആന്റണിയുടെ പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ ഒക്ടോബര്‍ 21ന്‌ ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലേക്കെത്തും. നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വര്‍ഷം മേയ്‌ മാസത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു

മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടനാണ്‌ നിവിന്‍ പോളി. 2011ല്‍ ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലെ വിനോദ് എന്ന നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങള്‍, ചാപ്‌റ്റേഴ്‌സ്, ടാ തടിയാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.പിന്നീട് കൈനിറയെ ചിത്രങ്ങളാണ് നിവിന് ലഭിച്ചത്

അതേസമയം പല ശ്രദ്ധേയ ചിത്രങ്ങളും നിവിന്‍ പോളിയുടേതായി പുറത്തുവരാനുണ്ട്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്‍ണയുടെ പടവെട്ട്, റോഷന്‍ ആന്‍ഡ്രൂസിന്‍റെ സാറ്റര്‍ഡേ നൈറ്റ് എന്നിവയാണ് അവ

More in Social Media

Trending

Recent

To Top