Malayalam
സലാറില്‍ പ്രഭാസിനെയാണോ പൃഥ്വിരാജിനെയാണോ ഇഷ്ടപ്പെട്ടത്; സുപ്രിയയുടെ മറുപടി ഇങ്ങനെ!
സലാറില്‍ പ്രഭാസിനെയാണോ പൃഥ്വിരാജിനെയാണോ ഇഷ്ടപ്പെട്ടത്; സുപ്രിയയുടെ മറുപടി ഇങ്ങനെ!
വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ള താരമാണ് പൃഥ്വിരാജ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ അറിയപ്പെടുന്ന താരമായ പൃഥ്വിരാജിന് ആരാധകരേറെയാണ്. ഇരുപതാം വയസില്‍ മലയാള സിനിമയില്‍ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് നടന് മാത്രമല്ല സംവിധായകനും നിര്‍മാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ പൃഥ്വിക്ക് കൂട്ടായി നല്ലപാതി സുപ്രിയയുമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനുമായി കൊച്ചയിലേക്ക് പറിച്ച് നടപ്പെട്ട സുപ്രിയ ഇന്ന് മലയാള സിനിമയിലെ പേരുകേട്ട പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരക്കാരിയാണ്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലത്തിയ സലാര്‍. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെയാണ് സലാര്‍ ആദ്യ ഭാഗമായ സലാര്ദി സീസ്ഫയറും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഇമോഷണല്‍ ആക്ഷന്‍ ഡ്രാമയെന്ന് വിശേഷിപ്പിക്കാവുന്ന സലാറിലെ ആക്ഷന്‍ രംഗങ്ങള്‍ വലിയ കയ്യടിയാണ് തിയറ്ററുകളില്‍ നേടുന്നത്.
ചിത്രം റിലീസായ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ദേവയായി പ്രഭാസും വരദരാജ മന്നാറായി പൃഥ്വിരാജും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സുഹൃത്ത് ബന്ധത്തിന് ഏറെ പ്രാധാന്യമുള്ള സലാര്‍ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിച്ച അന്യഭാഷ സിനിമ കൂടിയാണ് സലാര്‍. ഭര്‍ത്താവിന്റെ സിനിമ കാണാന്‍ റിലീസ് ദിവസം തന്നെ എല്ലാ തിരക്കും മാറ്റിവെച്ച് സുപ്രിയ എത്തിയിരുന്നു. സലാറിന്റെ ഷൂട്ടിങ് സെറ്റിലും സുപ്രിയ പൃഥ്വിക്കൊപ്പം പോയിരുന്നു.
ഇപ്പോഴിതാ സലാര്‍ കണ്ടിറങ്ങി വരവെ തന്നെ വളഞ്ഞ ഓണ്‍ലൈന്‍ മീഡിയക്കാരോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സലാര്‍ കണ്ടശേഷം ഏറ്റവും ഇഷ്ടപ്പെട്ടത് ആരുടെ പ്രകടനമാണെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് പൃഥ്വിരാജിന്റെ പേരാണ് സുപ്രിയ പറഞ്ഞത്. എങ്ങനെയുണ്ട് സിനിമ കണ്ടിട്ട് എന്ന ചോദ്യത്തിന് സൂപ്പര്‍ബ്… നിങ്ങള്‍ കണ്ടിരുന്നോ കണ്ടെങ്കില്‍ പറയൂ… നിങ്ങള്‍ക്ക് എന്താണ് തോന്നിയത്.
നിങ്ങളുടെ അഭിപ്രായം പറയൂ എന്ന മറുചോദ്യം ചോദിച്ചുകൊണ്ടാണ് സുപ്രിയ മറുപടി പറയാന്‍ ആരംഭിച്ചത്. ആരെയാണ് പ്രഭാസിനെയാണോ പൃഥ്വിരാജിനെയാണോ ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് ‘ഒന്ന് ആലോചിച്ച് നോക്കൂ… നിങ്ങളുടെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഈ സിനിമയിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെയാണ് ഇഷ്ടപ്പെടുക. ആരാണ് നന്നായി പെര്‍ഫോം ചെയ്തതായി തോന്നിയത്. എന്റെ ഭര്‍ത്താവാണ്… രണ്ടുപേരെയും എനിക്ക് ഇഷ്ടപ്പെട്ടു.’
‘പക്ഷെ പൃഥ്വിയെ എനിക്ക് ഭയങ്കരായി ഇഷ്ടപ്പെട്ടു. എനിക്ക് തോന്നിയത് ഇത് പ്രശാന്ത് നീലിന്റെ ലോകമാണ്. നമ്മള് എല്ലാവരും അതില്‍ ഒരു ചെറിയ ഭാഗം മാത്രമാണ്. സ്റ്റൈലിങാണെങ്കിലും മ്യൂസിക്കാണെങ്കിലും അതില്‍ എല്ലാത്തിലും പ്രശാന്തിന്റെ ഒരു ടച്ച് കാണാം. ഞാന്‍ പാര്‍ട്ട് ടുവിന് വേണ്ടി വെയിറ്റ് ചെയ്യുവാണ്. രാജുവിനെ വിളിച്ചിട്ട് പാര്‍ട്ട് ടുവിന്റെ കഥ എന്താണെന്ന് ഒന്ന് ചോദിക്കണം. അത് എന്നോടും പറഞ്ഞിട്ടില്ല.’
‘എല്ലാവര്ക്കും ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. സിനിമയുണ്ടാക്കുന്നത് ആള്‍ക്കാര്‍ക്ക് വേണ്ടിയാണ്. അവര്‍ക്ക് അത് മോശമായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ അത് കാണരുത്. അത്രയെ പറയാന്‍ പറ്റുള്ളൂ. എല്ലാ സിനിമകള്‍ക്കും ഓരോ വിധിയുണ്ട്. കെജിഎഫ് എന്താണോ അതിന്റെ വിധി അല്ല മറ്റുള്ള സിനിമകള്‍ക്ക്. അതിപ്പോള്‍ ഒരേ ഡയറക്ടര്‍ ചെയ്തതാണെങ്കിലും. എമ്പുരാന് സിനിമയെ കുറിച്ച് എന്തെങ്കിലും ചോദിയ്ക്കാനുണ്ടെങ്കില്‍ അത് അതിന്റെ ഡയറക്ടറോട് ചോദിക്കണം.’
‘ഞാന്‍ ഇവിടെ ഒരു പ്രേക്ഷക എന്ന നിലയില്‍ ഈ സിനിമ കാണാന്‍ വന്നതാണ്. അത് അല്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനെയോ മോഹന്‍ലാല്‍ സാറിനെയോ കാണുമ്പോള്‍ ചോദിക്കണം. നേര് എങ്ങിനെയാണ് സലാറിന് ഭീഷണിയാവുന്നത്. നേര് കാണുന്നവര്‍ സലാര്‍ കാണില്ലെന്നുണ്ടോ. നിങ്ങള്‍ നേര് കണ്ടോ എന്നിട്ട് നിങ്ങള്‍ ഇവിടെ സലാര്‍ കാണാന്‍ വന്നില്ലേ. പിന്നെന്താ ഇവിടെ പ്രശ്നം. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള എല്ലാ സിനിമകളും കാണും.’
‘ഞാന്‍ ഇതുവരെ നേര് കണ്ടില്ല കാണണം. കാരണം ഇതെല്ലാം ഞങ്ങളുടെ ഫാമിലിയാണ്. മോഹന്‍ലാല്‍ സാറാണെങ്കിലും ആന്റണിയാണെങ്കിലും എല്ലാവരും ഞങ്ങളുടെ കുടുംബമാണ്. ആ സിനിമ വിജമാവുന്നതില് സന്തോഷം’, എന്നാണ് സുപ്രിയ പറഞ്ഞത്. താരപത്നിയുടെ വീഡിയോ വൈറലായതോടെ സുപ്രിയയുടെ മറുപടിയെ പുകഴ്ത്തി ആരാധകര്‍ എത്തി. രാജുവിന് പറ്റിയ ഭാര്യയാണ്… മെയ്ഡ് ഫോര്‍ ഈച്ച് അദര്‍. പുള്ളീടെ ആറ്റിട്യൂട് മൊത്തം അതുപോലെയുണ്ട് സുപ്രിയയിലും. സുപ്രിയ മോളീവുഡിലെ ജയാ ബച്ചനാണ്. ഒരു മര്യാദ ഇല്ലേടെ, പഴയ ബിബിസി റിപ്പാര്ട്ടറോട് ആണോ ഇമ്മാതിരി ഊള ചോദ്യങ്ങള്‍ ചോദിക്കുന്നത്, ഭയങ്കര സത്യസന്ധമായ ബോള്‍ഡായ മറുപടികളാണ് അവര്‍ പറഞ്ഞത് എന്നെല്ലാമാണ് കമന്റുകള്‍.
