Connect with us

ചാക്കോച്ചനെ നോക്കുമ്പോൾ നെഞ്ചൊക്കെ അങ്ങ് കീറിപ്പോകും… ഇത്രയും വൈകാരികമായി ഓർമ്മ പങ്കുവെച്ചതിൽ ക്ഷമിക്കണം-മീരാജാസ്മിൻ

Malayalam

ചാക്കോച്ചനെ നോക്കുമ്പോൾ നെഞ്ചൊക്കെ അങ്ങ് കീറിപ്പോകും… ഇത്രയും വൈകാരികമായി ഓർമ്മ പങ്കുവെച്ചതിൽ ക്ഷമിക്കണം-മീരാജാസ്മിൻ

ചാക്കോച്ചനെ നോക്കുമ്പോൾ നെഞ്ചൊക്കെ അങ്ങ് കീറിപ്പോകും… ഇത്രയും വൈകാരികമായി ഓർമ്മ പങ്കുവെച്ചതിൽ ക്ഷമിക്കണം-മീരാജാസ്മിൻ

മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ, കസ്തൂരി മാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മീര ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു. തമിഴിലും തെലുങ്കിലും മീരയ്ക്ക് വിജയം ആവർത്തിക്കാൻ കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തുടരെ ലഭിച്ചതാണ് മീരയെ കരിയറിൽ തുണച്ചത്.

പക്ഷേ സിനിമയിൽ കത്തി നിന്ന സമയത്ത് തന്നെ പോയ നടിയാണ് മീര ജാസ്മിൻ. താരം തിരിച്ചുവരണമെന്ന് എല്ലാ പ്രേക്ഷകരും ഒരുപോലെ കൊതിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് നീണ്ട ഇടവേളകൾ എടുത്ത് മീര സിനിമകൾ ചെയ്താലും കാണാൻ പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്നത്. മകൾ സിനിമയാണ് ഏറ്റവും അവസാനം മീര നായികയായി തിയേറ്ററുകളിലെത്തിയ സിനിമ. ഇനി സിനിമയിൽ സജീവമായി ഉണ്ടാകുമെന്നത് മകൾ സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ‌ മീര പറഞ്ഞിരുന്നു. ആ വാക്ക് നിറവേറ്റുന്ന തരത്തിൽ തുടരെ തുടരെ സിനിമകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മീര ജാസ്മിൻ. അക്കൂട്ടത്തിൽ മീര നായിക വേഷം ചെയ്ത് നരേൻ നായകനായ ക്വീൻ എലിസബത്ത് ഡിസംബർ 29ന് റിലീസ് ആകുകയാണ്.

അതിനിടയിൽ ഇപ്പോഴിതാ മീരയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത് . മീരയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമയാണ് 2003 ൽ കസ്തൂരിമാൻ. ഈ സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് മീര ജാസ്മിൻ ഇപ്പോൾ. മനസിൽ ആഴത്തിൽ പതിഞ്ഞ ഒരു സിനിമയാണിതെന്ന് മീര ജാസ്മിൻ പറയുകയാണ്. ഷമ്മി തിലകനെ കൊല്ലുന്ന സീനെടുത്തത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇപ്പോഴും ആ ഷോട്ട് കാണുമ്പോൾ ആരെയോ കൊന്നിട്ട് വരുന്നത് പോലെ തന്നെയെ ഫീൽ ചെയ്യൂ. രക്തത്തിന്റെ മണം ഫീൽ ചെയ്തു. ഇപ്പോൾ കാണുമ്പോഴും അങ്ങനെ തോന്നുന്നു. ആ പാട്ടിൽ ചാക്കോച്ചൻ വളരെ ഭം​ഗിയായി വയലിൻ വായിച്ചിട്ടുണ്ട്. ശരിക്കുള്ള പെർഫോമർ ചെയ്യുന്നത് പോലെ. അവസാനം എന്നെ ജയിലിൽ കാണാൻ വരുന്ന സീനുകളുണ്ട്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ചാക്കോച്ചനെ നോക്കുന്ന സീൻ. അതിലൊക്കെ നെഞ്ചൊക്കെ അങ്ങ് കീറിപ്പോകും. ആ ഒരു ഫീലാണ്. ഇത്രയും വൈകാരികമായി ഓർമ്മ പങ്കുവെച്ചതിൽ ക്ഷമിക്കണമെന്നും മീര ജാസ്മിൻ വ്യക്തമാക്കി.

പിന്നീട് മോഹൻലാലിനൊപ്പമുള്ള അനുഭവമാണ് മീര ജാസ്മിൻ പങ്കുവെച്ചത്. ‘ലാലേട്ടൻ എപ്പോഴും ലേൺ ചെയ്യാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. പുതിയ കാര്യങ്ങൾ എപ്പോഴും അദ്ദേഹത്തിന് പഠിച്ചുകൊണ്ടിരിക്കണം. ലാലേട്ടൻ ‍ഞങ്ങൾക്കെന്നും അഭിമാനമാണെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞിട്ടുണ്ട്.’ ‘ചെറുപ്പം മുതൽ ലാലേട്ടനോട് എനിക്ക് ഒരു ഫാനിന്റെ സ്നേഹമുണ്ടായിരുന്നു. അതുപോലെ ലാലേട്ടനെ പോലൊരാളെ കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ലാലേട്ടനെയും മമ്മൂക്കയേയും ഒന്നും ആർക്കും ബീറ്റ് ചെയ്യാൻ പറ്റില്ലെന്നുമാണ്’, മീര ജാസ്മിൻ പറഞ്ഞത്. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ മീരയ്ക്ക് സാധിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top