Malayalam
ബോളിവുഡിലെ താര രാജാക്കന്മാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ അലംകൃതയും; വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തി പൃഥ്വിരാജും സുപ്രിയയും
ബോളിവുഡിലെ താര രാജാക്കന്മാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ അലംകൃതയും; വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തി പൃഥ്വിരാജും സുപ്രിയയും
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ൽ യാതൊരുവിധ സൂചനയും നൽകാതെയായിരുന്നു പൃഥ്വിരാജ് മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ വിവാഹം ചെയ്യുന്നത്. ഇവർക്ക് അലംകൃതയെന്നൊരു മകളുമുണ്ട്.
ഇവരുടെയെല്ലാം വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മുംബൈയിലാണ് പൃഥ്വിരാജും സുപ്രിയയും താമസിക്കുന്നത്. ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും മക്കൾ പഠിക്കുന്നത് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് പഠിക്കുന്നത്.
കഴിഞ്ഞ ദിവസം സ്‌കൂളിലെ വാർഷികാഘോഷത്തിൽ നിന്നുള്ള ദൃശ്യങ്ങളും വീഡിയോകളുമെല്ലാം വാർത്തയായിരുന്നു. കിംഗ് ഖാൻ ഷാരൂഖ് ഖാൻ, ഐശ്വര്യ റായി, കരീന കപൂർ, സെയ്ഫ് അലി ഖാൻ, ഷാഹിദ് കപൂർ, കരൺ ജോഹർ എന്ന് തുടങ്ങി ബോളിവുഡിലെ താര രാജാക്കന്മാരുടെ മക്കൾ പഠിക്കുന്ന ഇതേ സ്‌കൂളിലാണ് പൃഥ്വിരാജിന്റെ മകൾ അലംകൃതയും പഠിക്കുന്നത്.
അതുകൊണ്ട് തന്നെ വാർഷികത്തിൽ പങ്കെടുക്കാൻ ഈ താരങ്ങൾ എത്തുന്നതും പതിവാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സിനിമാലോകം ഒന്നടങ്കം അംബാനി സ്‌കൂളിലെത്തി. ഷാരൂഖ് ഖാന്റെ മകൻ അബ്രാമിന്റെയും ഐശ്വര്യ റായിയുടെയും അഭിഷേകിന്റെയും മകൾ ആരാധ്യ ബച്ചന്റെയും സ്‌കിറ്റ് ഏറെ ചർച്ച ചെയ്യപെട്ടിരുന്നു. സ്‌കൂളിലെ വാർഷികത്തിന് എത്തിയ താരങ്ങൾക്കിടയിൽ പൃഥ്വിരാജും സുപ്രിയയും ഒരുമിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
അടുത്തിടെയാണ് പൃഥ്വിരാജ് മുംബൈയിൽ ഒരു ഫ്‌ലാറ്റ് വാങ്ങുന്നത്. ശേഷം അവിടെ സ്ഥിരതാമസമാക്കിയ താരങ്ങൾ മകൾ അലംകൃതയെ അംബാനി സ്‌കൂളിൽ ചേർത്തുവെന്നാണ് വ്യക്തമാവുന്നത്. സ്‌കൂളിലേക്ക് ഇരുവരും ഒരുമിച്ച് കയറി പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒപ്പം വാർഷിക ആഘോഷത്തിനിടയിൽ നിന്ന് പുറത്തുവിട്ട വീഡിയോയിൽ പൃഥ്വിരാജിനെയും സുപ്രിയയും കാണാം. ബോളിവുഡിലെ മറ്റ് താരങ്ങൾക്കൊപ്പം മക്കളുടെ പരിപാടികൾ കണ്ട് സന്തോഷത്തോടെ ഇരിക്കുകയാണ് ഇരുവരും.
വിദ്യാഭ്യാസരംഗത്തെ മികവിനായി അംബാനി കുടുംബത്തിന്റെ സംഭാവനയാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. 2003-ൽ നിത അംബാനി സ്ഥാപിച്ച സ്കൂൾ, വിദ്യാഭ്യാസരംഗത്തും കുട്ടികളുടെ മറ്റ് കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ഉന്നത നിലവാരം പുലർത്തുന്നു. 1,30,000 ചതുരശ്ര അടി വിസ്തീർണമുള്ള 7 നില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങൾകളിലും സമഗ്രമായ അധ്യാപന രീതികളിലും പേരുകേട്ടതാണ്.
1,70,000 മുതൽ 4,48,000 വരെയാണ് സ്കൂളിലെ വാർഷിക ഫീസ്. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഇന്ന് മാറിയിരിക്കുന്നു. ഇത് മാത്രമല്ല ഈ വിദ്യാലയത്തിന്റെ പ്രത്യേകത. സുഹാന ഖാൻ, ജാൻവി കപൂർ, അർജ്ജുൻ തെൻഡുൾക്കർ തുടങ്ങിയ സെലിബ്രിറ്റി കുട്ടികളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളിൽ ഏറെയും.
അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് പൃഥ്വിരാജ്. എമ്പുരാൻ ആണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. 2025 മാർച്ച് 27 ന് ആണ് ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എമ്പുരാൻ എത്തും. 2019 മാർച്ച് 28 നായിരുന്നു ‘ലൂസിഫർ’ പുറത്തിറങ്ങിയത്. ലൈക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവാണ് സംഗീതം നിർവഹിക്കുന്നത്.
ലൂസിഫറിലുണ്ടായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും എമ്പുരാൻറെ ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
