Connect with us

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ

Malayalam

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ

മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇത്തവണ തെരഞ്ഞെടുപ്പ് നടത്താതെ നിലവിലെ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ പുതിയ ഭാരവാഹികളായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

താരസംഘടനയായ അമ്മയുടെ 31-ാം വാർഷിക ജനറൽബോഡി യോഗമാണ് നടക്കുന്നത്. സംഘടനയുടെ നേതൃത്വം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് വിവരം. മേയ് 31ന് നടന്ന അഡ്‌ഹോക് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ പൊതുതാൽപര്യം മോഹൻലാലിനെ അറിയിച്ചിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്ന് മോഹൻലാൽ അറിയിച്ചിരുന്നതായാണ് സൂചന. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖും ട്രഷറർ സ്ഥാനത്തു നിന്ന് ഉണ്ണി മുകുന്ദനും രാജിവെച്ച ഒഴിവുകളിലേയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനെ ജനറൽ സെക്രട്ടറി ആക്കുന്ന കാര്യവും യോഗം ചർച്ച ചെയ്യും.

സിനിമാ സെറ്റുകളിലെ ലഹരി വ്യാപനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താര സംഘടനയ്ക്ക് നൽകിയ കത്തും ജനറൽ ബോഡി യോഗം ചർച്ച ചെയ്യും. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നത് വലിയ വാർത്തയായിരുന്നു.

മോഹൻലാൽ പ്രസിഡന്റും സിദ്ദീഖ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി രാജി വെച്ചത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹൻലാൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top