Connect with us

ബിഗ് ബോസ് മലയാളം ആറാം സീസണില്‍ മത്സരാര്‍ത്ഥിയായി അമലാ ഷാജി?

Malayalam

ബിഗ് ബോസ് മലയാളം ആറാം സീസണില്‍ മത്സരാര്‍ത്ഥിയായി അമലാ ഷാജി?

ബിഗ് ബോസ് മലയാളം ആറാം സീസണില്‍ മത്സരാര്‍ത്ഥിയായി അമലാ ഷാജി?

നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ആറാം സീസണില്‍ ആരൊക്കെ മത്സരാര്‍ഥികളായി എത്തും എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയ പ്രവചനങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

പ്രവചനപ്പട്ടികയില്‍ പ്രധാനം സോഷ്യല്‍ മീഡിയ താരം അമലാ ഷാജിയുടെ പേരാണ്. കഴിഞ്ഞ സീസണിലും അമലാ ഷാജിയുടെ പേരും ഷോയിലെ മത്സരാര്‍ഥിയായി പ്രവചിക്കപ്പെട്ടിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടെങ്കിലും ഷോയിലേക്ക് എത്തുന്നത് അമലാ ഷാജി ആണ് എന്ന് പലരും കരുതി എന്ന് കഴിഞ്ഞ തവണത്തെ മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയാ താരമായ ജുനൈസ് ബിഗ് ബോസ് വീട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു,

തിരുവനന്തപുരം സ്വദേശിയാണ് അമലാ ഷാജി. എങ്കിലും തമിഴ്‌നാട്ടിലടക്കം വന്‍ ആരാധകരാണ് താരത്തിന് ഉള്ളത്. ടിക്‌ടോക്കിലൂടെ പ്രശസ്തയായ അമലാ ഷാജിയ്ക്ക് നിരവധി ഫോളോഴ്‌സുണ്ട്.

ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ഹ്രസ്വ വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച അമലാ ഷാജി രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ടെക്‌നോളജിയില്‍ നിന്നാണ് ബിരുദം നേടിയത്. സിനിമയില്‍ അമലാ അരങ്ങേറ്റും കുറിക്കുന്നുവെന്ന വാര്‍ത്തകളും അടുത്തിടെയുണ്ടായിരുന്നു.

സിനിമ പ്രമോഷന്‍ നടത്തുന്നതിന് വേണ്ടി താരം വന്‍ തുക ആവശ്യപ്പെട്ടു എന്ന് ആരോപിച്ച് ഒരു സംവിധായകന്‍ അടുത്തിടെ എത്തിയത് വിവാദമായിരുന്നു. ബിഗ് ബോസ് ആറിലെ മത്സരാര്‍ഥികള്‍ ആരൊക്കെ എന്ന് ഔദ്യോഗികമായി പ്രഖ്യാപനത്തിനായാണ് കാത്തിരിപ്പ്.

More in Malayalam

Trending

Recent

To Top