Connect with us

കൊച്ചി ഫുട്ബാൾ ക്ളബിനെ സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യയും

Malayalam

കൊച്ചി ഫുട്ബാൾ ക്ളബിനെ സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യയും

കൊച്ചി ഫുട്ബാൾ ക്ളബിനെ സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യയും

നടനെന്നതിനേക്കാളുപരി നിര്‍മാതാവായും സംവിധായകനായും വിതരണക്കാരനായും തിളങ്ങി നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ മറ്റൊരു മേഖലയിലേയ്ക്ക് കൂടി കൈവെയ്ക്കുകയാണ് പൃഥ്വിരാജും ഭാര്യയും. പ്രൊഫഷണൽ ടീമായ കൊച്ചി ഫുട്ബാൾ ക്ളബിനെ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍.

കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താന്‍ സൂപ്പര്‍ ലീഗ് കേരളയ്ക്ക് കഴിയുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതുവഴി ഫുട്‌ബോളിനെ കൂടുതല്‍ വളര്‍ത്താന്‍ സാധിക്കുമെന്നും നമ്മുടെ നാട്ടിലെ മികച്ച ഫുഡ്ബാള്‍ കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താനും ഇതുപോലൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാകും എന്നാണ് നടന്‍ പറഞ്ഞത്. കേരളത്തിന്‍റെ ഫുഡ്ബോള്‍ ആരാധനയെ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും കേരളത്തില്‍ നടക്കുന്ന ആദ്യ ഫുട്‌ബോള്‍ ലീഗില്‍ കൂടുതല്‍ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം അതിന് തന്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ പറഞ്ഞു.

ഏതാനും ആഴ്‌ചകൾനീണ്ട ചർച്ചകൾക്കൊടുവിലാണ് ടീമിനെ പൃഥ്വിരാജ് വാങ്ങിയത്. ഭൂരിപക്ഷം ഓഹരിയും പൃഥ്വിരാജിന്റേതാണെങ്കിലും നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബിസിനസുകാരായ നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് സഹഉടമകൾ.

സൂപ്പർലീഗ് കേരളയിൽ പൃഥ്വിരാജ് പങ്കാളിയാകുന്നത് മത്സരത്തെ കൂടുതൽ ആകർഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ലീഗിന്റെ ഭാഗമാകാൻ പ്രചോദനമാകുമെന്നും സൂപ്പർലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സൂപ്പര്‍ ലീഗ്. കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക.

More in Malayalam

Trending