Connect with us

എനിക്ക് മാ രകമായ ആ ക്രമണമുണ്ടാകുമെന്ന് അമിത് ഷായുടെ ഓഫീസിൽ നിന്ന് മുന്നറിയിപ്പ് വന്നു, അന്ന് രക്ഷപ്പെട്ടത് കാട്ടിലൂടെ; കേരള സ്റ്റോറി-2 വരുന്നു?; തുറന്ന് പറഞ്ഞ് സുദീപ്തോ സെൻ

Movies

പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീ വ്രവാദ സംഘടനകൾ റി ക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമർഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നു വന്നിരുന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ തങ്ങൾക്ക് നേരിടേണ്ടി വന്ന ഭീ ഷണികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സുദീപ്തോ സെൻ. സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു ദിവസം രാത്രി ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ ഓഫീസിൽ നിന്ന് എനിക്ക് ഒരു ഫോൺ കോൾ വന്നു.

അന്ന് രാത്രി എനിക്ക് നേരെ മാ രകമായ ഒരു ആ ക്രമണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. അന്ന് രാത്രി എനിക്കും എന്റെ സംഘത്തിനും രാത്രി ഹോട്ടൽ മുറിയുടെ മതിൽ ചാടി കടന്ന് കാട്ടിലൂടെ രക്ഷപ്പെടേണ്ടി വന്നു. സിനിമയുടെ ചിത്രീകരണത്തിനായി നടി അദാ ശർമ്മയ്‌ക്കും ബുർഖ ധരിച്ച് സെറ്റിൽ എത്തേണ്ടി വന്നു.

എന്റെ മൃതദേഹം കൊണ്ടുവരുന്നവർക്ക് പണം നൽകുമെന്നും, കണ്ണുകൾ നീക്കം ചെയ്യുന്നവർക്ക് പാരിതോഷികം നൽകുമെന്നും വരെ പ്രഖ്യാപനമുണ്ടായിരുന്നു. ഇത്രയൊക്കെയുണ്ടായിട്ടും സിനിമ നിർമ്മിക്കുന്നതിൽ നിന്ന് ഞാൻ പിന്മാറിയില്ല. ഇന്നും ഇന്ത്യയെ തകർക്കാൻ നിരവധി ദേശവിരുദ്ധ ശക്തികൾ സജീവമാണ്. ഈ സ്ഥിതിയിൽ നിന്ന് മെച്ചപ്പെടുന്നില്ലെങ്കിൽ, ഞാൻ കേരള സ്റ്റോറി-2 കൂടി നിർമ്മിക്കും എന്നും സുദീപ്തോ സെൻ പറഞ്ഞു.

40 കോടിയിൽ താഴെ ബജറ്റിൽ നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കാസർഗോഡ് പഠിക്കാൻ പോയ മൂന്നു പെൺകുട്ടികളെ കൂട്ടത്തിലുണ്ടായിരുന്ന മുസ്ലിം കുട്ടിയും സുഹൃത്തുക്കളും ചേർന്ന് മതം മാറ്റുകയും ഇസ്ലാമിക് സ്റ്റേ റ്റിന്റെ ഭാഗമാക്കാൻ കൊണ്ടുപോവുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.

More in Movies

Trending

Recent

To Top