കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി
വിവാദ സിനിമ ദ കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രദര്‍ശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത്.
നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ മുന്‍കാലങ്ങളില്‍ പരിഗണിച്ചിട്ടുണ്ടെന്നും ദ കേരള സ്‌റ്റോറി അത്തരമൊരു പരിധിയില്‍ പെടുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ നിലപാട് അംഗീകരിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
വിഷയത്തില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം ചോദിച്ചിരുന്നു. സിനിമ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും, സമൂഹമാദ്ധ്യമങ്ങളിലും ഒടിടി പ്ലാറ്റ്‌ഫോമിലുമെല്ലാം സിനിമ ആര്‍ക്കും കാണാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
‘2023 മെയ് മാസത്തിലാണ് സിനിമ റിലീസ് ചെയ്തത്. നിലവില്‍ യൂട്യുബിലും ഒടിടികളിലും സിനിമ ആര്‍ക്കും കാണാന്‍ കഴിയും. രാഷ്ട്രീയ നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീറിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ മുന്‍കാലങ്ങളില്‍ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ദി കേരള സ്‌റ്റോറി അത്തരം പരിധിയില്‍ പെടുന്നില്ല.
അതിനാല്‍ ഈ കേസില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നുമാണ്’ കമ്മീഷന്‍ നിലപാട് അറിയിച്ചത്. സിനിമ അടുത്തിടെ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നാലെ വിവിധ ്രൈകസ്തവ സഭകളും ബോധവത്കരണമെന്ന നിലയില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇതോടെയാണ് സിനിമയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇടുക്കി രൂപത വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിലാണ് പ്രണയക്കെണിയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാന്‍ കേരള സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത്. താമരശ്ശേരി രൂപതയും വിവിധ ഇടവകകളില്‍ സിനിമയുടെ പ്രദര്‍ശനം നടത്തിയിരുന്നു.