Movies
വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്, സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നു; രാം ഗോപാൽ വർമ
വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്, സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നു; രാം ഗോപാൽ വർമ
റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു ദ കേരള സ്റ്റോറി. ആദാ ശർമ്മ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒട്ടേറെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തിരുന്നു. മ തപരിവർത്തനം, ഐസി സ്, ലവ് ജി ഹാദ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പറയുന്ന ചിത്രം വി വാദങ്ങൾക്കും ഇടയാക്കിയിരുന്നു. തുടക്കത്തിൽ പശ്ചിമബംഗാളിൽ ചിത്രം നിരോധിച്ചിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ രാം ഗോപാൽ വർമ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദി കേരള സ്റ്റോറി സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നുവെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്.
വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. സിനിമ കണ്ടതിന് ശേഷം ഞാൻ സംവിധായകനോടും, നിർമ്മാതാവിനോടും, നടി ആദ ശർമ്മയോടും സംസാരിച്ചു. എനിക്ക് അത്തരം സിനിമകൾ ഇഷ്ടമാണ്. എന്നാൽ അതേ ടീമിന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങി. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. എല്ലാവരും ആ സിനിമയെ അവഗണിച്ചു. എന്നാൽ അതും മികച്ച സിനിമയായിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്.
കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീ വ്രവാദ സംഘടനകൾ റി ക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമർഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്ര തിഷേധങ്ങളാണ് ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വി വാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
40 കോടി താഴെ ബജറ്റിൽ നിർമ്മിച്ച കേരള സ്റ്റോറി ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഫെബ്രുവരി 16നാണ് ചിത്രം സീ 5ലൂടെ സ്ട്രീമിംഗും ആരംഭിച്ചിരുന്നു.