Connect with us

കേരളാ സ്‌റ്റോറി നടന്ന കഥ, വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാര്‍; വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാന്‍ പോകുന്നില്ല; കെ സുരേന്ദ്രന്‍

News

കേരളാ സ്‌റ്റോറി നടന്ന കഥ, വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാര്‍; വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാന്‍ പോകുന്നില്ല; കെ സുരേന്ദ്രന്‍

കേരളാ സ്‌റ്റോറി നടന്ന കഥ, വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാര്‍; വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാന്‍ പോകുന്നില്ല; കെ സുരേന്ദ്രന്‍

കേരളാ സ്‌റ്റോറി വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. െ്രെകസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എല്‍ ഡി എഫും , യു ഡി എഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ലാമിക് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റും തമസ്‌കരിക്കുകയാണെന്നും വയനാട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൂടിയായ കെ സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് അഭിവന്ദ്യ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍ മുസ്ലീം ലീഗിന്റെയും, ജമാ അത്തെ ഇസ്ലാമിയുടെയും, പോപ്പുലര്‍ ഫ്രണ്ടിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്.

കേരളാ സ്‌റ്റോറി നടന്ന കഥയാണ്.അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണ്. വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാന്‍ പോകുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപതയിലെ പള്ളികളില്‍ വിവാദ സിനിമയായ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചത്.10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാ?ഗമായി സിനിമ പ്രദര്‍ശിപ്പിച്ചത്. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലായിരുന്നു പ്രദര്‍ശനം. പ്രണയക്കുരുക്കില്‍ കുട്ടികള്‍ അകപ്പെടുന്നുണ്ടെന്നും അങ്ങനെ സംഭവിക്കാതിരിക്കാനും ജാഗ്രത നല്‍കാന്‍ വേണ്ടിയാണ് സിനിമ പ്രദര്‍ശിച്ചതെന്നാണ് സഭ വിശദീകരിച്ചത്.

ഇടുക്കിക്ക് പിന്നാലെ താമരശേരി രൂപതയും തലശേരി അതിരൂപതയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. താമരശ്ശേരി രൂപത കെ സി വൈ എം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെ സി വൈ എം ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച ആണ് സിനിമ പ്രദര്‍ശിപ്പിക്കുക.

സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും താമരശേരി കെ സി വൈ എം പറഞ്ഞു. വിപുല്‍ ഷായുടെ നിര്‍മാണത്തില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദ കേരള സ്‌റ്റോറി’. ഐഎസില്‍ ചേരാന്‍ ഇസ്ലാം മതം സ്വീകരിച്ച കേരളത്തില്‍ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.

More in News

Trending

Recent

To Top