Connect with us

ഗോവ ചലച്ചിത്രമേള; ഉദ്ഘാടന ചിത്രം സ്വതന്ത്ര വീർ സവർക്കർ; ഇന്ത്യൻ പനോരമയിൽ ഇടം പിടിച്ച് ആടുജീവിതം, ഭ്രമയു​ഗം, ലെവൽക്രോസ്, മഞ്ഞുമ്മൽ ബോയ്സും

Movies

55-ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആരംഭമായി. നവംബർ 20 മുതൽ 28 വരെയാണ് മേള നടക്കുക. 25 ഫീച്ചർ ചിത്രങ്ങളും 20 നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര വീർ സവർക്കർ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡയാണ് ചിത്രത്തിന്റെ സംവിധായകൻ.

384 ചിത്രങ്ങളിൽ നിന്നാണ് ഫീച്ചർ വിഭാ​ഗത്തിലെ 25 സിനിമകൾ തിരഞ്ഞെടുത്തത്. നോൺ ഫീച്ചർ വിഭാ​ഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത് 262 സിനിമകളിൽ നിന്നുമാണ്. നിരവധി മലയാള ചിത്രങ്ങളും ഫെസ്റ്റിവെല്ലിൽ ഇടംപിടിച്ചിട്ടുണ്ട്.

ആടുജീവിതം, ലെവൽക്രോസ്, ഭ്രമയുഗം തുടങ്ങിയവ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. മുഖ്യധാരാ ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സ് പ്രദർശിപ്പിക്കും.

തമിഴിൽനിന്ന് ജി​ഗർതണ്ട ഡബിൾ എക്സും തെലുങ്കിൽനിന്ന് കൽക്കി 2898 എ.ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും. ഇതിൽ മുഖ്യധാരാ സിനിമാ വിഭാ​ഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്.

വിക്രാന്ത് മാസി നായകനായ 12ത് ഫെയിൽ എന്ന ചിത്രവും ഈ പട്ടികയിലുണ്ട്. നടൻ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അം​ഗങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാ​ഗത്തിലെ സിനിമകൾ തിരഞ്ഞെടുത്തത്.

More in Movies

Trending