Movies
ഇസ്‌ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുന്നു, അമരനെതിരെ തമിഴ് നാട്ടിൽ പ്രതിഷേധം!
ഇസ്‌ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുന്നു, അമരനെതിരെ തമിഴ് നാട്ടിൽ പ്രതിഷേധം!
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ തമിഴ് നാട്ടിൽ പലയിടത്തും പ്രതിഷേധം നടക്കുകയാണ്.
ചിത്രം മുസ്ലീങ്ങളെയും കശ്മീരികളെയും നിഷേധാത്മകമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും മറ്റ് സംഘടനകളും എതിർപ്പ് ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘അമരൻ’ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ വികാരം പരത്തുന്നുവെന്നാരോപിച്ച് ആണ് വിമർശനം നടക്കുന്നത്.
രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ഓഫീസിന് പുറത്ത് ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. സിനിമയിൽ ചില വിഭാഗങ്ങളെ ചിത്രീകരിക്കുന്നത് അവിശ്വാസം വളർത്തുകയും സമൂഹത്തെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ പ്രതിഷേധങ്ങൾക്കിടയിൽ, ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, രജനീകാന്ത്, സൂര്യ, ജ്യോതിക, തമിഴ്‌നാട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുൾപ്പെടെയുള്ളവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നമുക്കിടയിൽ മരണമില്ലാത്ത വ്യക്തിയാണ് മേജർ മുകുന്ദ് വരദരാജൻ. രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർക്ക് ബിഗ് സല്യൂട്ട് എന്നാണ് എം കെ സ്റ്റാലിൻ കുറിച്ചത്.
കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം മേജർ മുകുന്ദ് വരദരാജ അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.