Connect with us

ചാക്കോമാഷ് ഇന്ത്യൻ ക്രിക്കറ്റ് സ്വന്തമാക്കുമ്പോൾ; പത്രങ്ങളുടെ സ്പോർട്സ് പേജിനെ വരെ സ്വാധീനിച്ച് സ്പടികം റീറിലീസ്

Articles

ചാക്കോമാഷ് ഇന്ത്യൻ ക്രിക്കറ്റ് സ്വന്തമാക്കുമ്പോൾ; പത്രങ്ങളുടെ സ്പോർട്സ് പേജിനെ വരെ സ്വാധീനിച്ച് സ്പടികം റീറിലീസ്

ചാക്കോമാഷ് ഇന്ത്യൻ ക്രിക്കറ്റ് സ്വന്തമാക്കുമ്പോൾ; പത്രങ്ങളുടെ സ്പോർട്സ് പേജിനെ വരെ സ്വാധീനിച്ച് സ്പടികം റീറിലീസ്

പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീറിലീസ് ചെയ്ത് ‘സ്ഫടികം’ റെക്കോർഡ് നേട്ടവുമായി പ്രദർശനം തുടരുകയാണ് . ഫാൻസ്‌ ഷോയും റെഗുലർ ഷോയും കടന്ന് എക്സ്ട്രാ ഷോകളുമായാണ് സ്ഫടികം 4കെ പതിപ്പിൻറെ മുന്നേറ്റം. ആദ്യ ദിനം തന്നെ നേടിയത് മൂന്ന് കോടിയോളം എന്നാണ് കണക്കുകൾ. ഇരുപത്തിയെട്ട് വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. ലോകമാകമാനം അഞ്ഞൂറ് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്.

സ്ഫടികം ഉണ്ടാക്കിയ ഓളം തിരിച്ചറിയണമെങ്കിൽ ഇന്നലെ ഒരു പ്രമുഖ പത്രത്തിന്റെ സ്പോർട്സ് പേജ് മാത്രം മതിയാകും. ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ച് പത്രത്തിന്റെ ലേഖകൻ റിപ്പോർട്ട് ചെയ്തതിങ്ങനെ:
“നാഗ്പുർ ∙ ‘ഇന്ത്യൻ പിച്ചുകളുടെ സ്പന്ദനം സ്പിന്നിലാണ്’– ആദ്യ ടെസ്റ്റിനു മുൻപേ ഓസ്ട്രേലിയക്കാർ മനസ്സിൽ പറഞ്ഞുറപ്പിച്ച പാഠം. സ്പിൻ പിച്ചിൽ പരിശീലിച്ചും ഇന്ത്യൻ സ്പിന്നർമാരുടെ ‘അപരൻ’മാരെ കൊണ്ടു പന്തെറിയിപ്പിച്ചും വരെ ഒരുങ്ങിയ അവർ പക്ഷേ നാഗ്പുർ പിച്ചിൽ എല്ലാം മറന്നു പോയി. സ്ഫടികം സിനിമയിലെ ചാക്കോ മാഷിനെപ്പോലെ ഉഗ്രരൂപം പൂണ്ട രവിചന്ദ്രൻ അശ്വിനു മുന്നിൽ ‘ബബ്ബബ്ബബ്ബ’ അടിച്ച ഓസീസ് താരങ്ങൾ രണ്ടാം ഇന്നിങ്സിൽ പുറത്തായത് വെറും 91 റൺസിന്. ഇന്ത്യയുടെ ജയം ഇന്നിങ്സിനും 132 റൺസിനും. പരമ്പരയിൽ 1–0നു മുന്നിലെത്തിയ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതയും സജീവമാക്കി. രണ്ടാം ടെസ്റ്റ് 17 മുതൽ ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ.”

ഒരു സിനിമ പത്രങ്ങളുടെ സ്പോർട്സ് പേജിനെ വരെ ഇങ്ങനെ സ്വാധീനിക്കണമെങ്കിൽ ചിത്രം തലമുറകളുടെ വികാരമായി മാറുകയാണ് എന്ന് നിസംശയം പറയാൻ സാധിക്കും.

1995ൽ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് സ്ഫടികം. അന്ന് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നുമായിരുന്നു’. മറ്റു സുപ്രധാന പുരസ്കാരങ്ങൾക്കൊപ്പം മോഹൻലാൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.ചിത്രം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ‘ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ്’ എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.

സിനിമയില്‍ ചില പുതിയ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതിനാല്‍ എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യം പുതിയ പതിപ്പിലുണ്ട്. റീ-റിലീസ് ചെയ്ത സ്ഫടികത്തിന്റെ കോപ്പി മൂന്ന് വര്‍ഷത്തേയ്ക്ക് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറക്കില്ലെന്ന് ഭദ്രന്‍ അറിയിച്ചിട്ടുണ്ട്. സംവിധായകന്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ് നടന്നത്. ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ‘ഏഴിമലപൂഞ്ചോല’ എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.

തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ശങ്കരാടി, കരമന ജനാർദ്ദനൻ നായർ, രാജൻ പി ദേവ്, എൻ എഫ് വർഗീസ്, സിൽക്ക് സ്മിത, പറവൂർ ഭരതൻ, എൻ എൽ ബാലകൃഷ്ണൻ മൺമറഞ്ഞുപോയ അഭിനേതാക്കളെ ഒരിക്കൽ കൂടെ ബിഗ് സ്‌ക്രീനിൽ കാണാൻ സാധിച്ചതിൽ പലരും ഒരു ഭാഗ്യമായി കരുതുന്നു.

Continue Reading
You may also like...

More in Articles

Trending